കാമുകൻ കറന്റ് ബില്ലടക്കാൻ പറഞ്ഞു, കടക്ക് പുറത്തെന്ന് യുവതി, അപ്പോൾത്തന്നെ ബ്ലോക്കും ചെയ്തു

By Web Team  |  First Published Mar 5, 2024, 8:39 AM IST

ബില്ലടയ്ക്കാൻ ആവശ്യപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് ജോഷ് അവൾക്ക് വിലയേറിയ ഒരു സീഫുഡ് ഡിന്നർ നൽകിയത് എന്നും റോക്സ്ബെറി പറയുന്നു. 


കെന്ദ്ര റോക്സ്ബെറി എന്ന 29 -കാരി മാസങ്ങൾ നീണ്ടുനിന്ന തന്റെ പ്രണയം അവസാനിപ്പിച്ചു. രണ്ടുപേർ തമ്മിലുള്ള ബന്ധം അവസാനിപ്പിക്കുന്നതൊന്നും ഒരു പുതിയ കാര്യം അല്ല അല്ലേ? എന്നാൽ, അത് അവസാനിപ്പിക്കാനുണ്ടായ കാരണമാണ് ഇപ്പോൾ ചർച്ചയാവുന്നത്. തന്റെ വൈദ്യുതി ബില്ലടക്കാനുള്ള കാശ് ചോദിച്ചതാണ് കാമുകനെ ഉപേക്ഷിക്കാനായി റക്സ്ബെറി പറയുന്ന കാരണം. 

ടിൻഡറിലാണ് അവൾ ജോഷ് എന്ന യുവാവിനെ കണ്ടുമുട്ടിയത്. മാസങ്ങളായി ഇരുവരും ഡേറ്റിം​ഗിലായിരുന്നു. ആ ബന്ധം നല്ലതുപോലെ മുന്നോട്ട് പോകുന്നുമുണ്ടായിരുന്നു. എന്നാൽ, തന്റെ വൈദ്യുതിബില്ലായ 31000 രൂപ അടയ്ക്കാൻ യുവാവ് യുവതിയോട് ആവശ്യപ്പെടുകയായിരുന്നത്രെ. അത് തന്നെ ഞെട്ടിച്ചു എന്നും അപ്പോൾ തന്നെ ആ ബന്ധം ഉപേക്ഷിച്ചു എന്നുമാണ് യുവതി പറയുന്നത്. ബില്ലടയ്ക്കാൻ ആവശ്യപ്പെടുന്നതിന് ഒരാഴ്ച മുമ്പാണ് ജോഷ് അവൾക്ക് വിലയേറിയ ഒരു സീഫുഡ് ഡിന്നർ നൽകിയത് എന്നും റോക്സ്ബെറി പറയുന്നു. 

Latest Videos

സീഫുഡ് ഡിന്നറിന് താൻ പണമടച്ചത് കൊണ്ടുതന്നെ തന്റെ വൈദ്യുതി ബില്ലടയ്ക്കാനുള്ള പണം തരുന്നതിൽ തനിക്ക് പ്രശ്നം കാണില്ലെന്ന് കരുതുന്നു എന്നാണ് ജോഷ് അവൾക്ക് മെസ്സേജ് അയച്ചത്. എന്നാൽ, അപ്പോൾ തന്നെ അവൾ ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ജോഷിന് തീരെ സാമ്പത്തികമായ ഉത്തരവാദിത്തമില്ല എന്നാണ് ഇതിൽ നിന്നും മനസിലായത്, അതാണ് ബന്ധം അവസാനിക്കാൻ കാരണമായിത്തീർന്നത് എന്നാണ് റോക്സ്ബെറി പറയുന്നത്.  അവൾ ജോഷിന്റെ നമ്പർ ബ്ലോക്കും ചെയ്തു. താൻ പങ്കാളിയെ സാമ്പത്തികമായി സഹായിക്കാൻ തയ്യാറാവുന്ന വ്യക്തിയാണ്. അയാൾ എല്ലാം തനിച്ച് ചെയ്യണം എന്ന് കരുതുന്ന ആളല്ല. പക്ഷേ, പണം ചോദിച്ച രീതിയാണ് തന്നെ പ്രശ്നത്തിലാക്കിയത് എന്നും അവൾ പറയുന്നു. 

ജോഷിനെ തനിക്ക് ഇഷ്ടമായിരുന്നു. നല്ല ആളാണെന്നാണ് തോന്നിയത്. അതിനാൽ, തനിക്ക് ഈ ബന്ധം അവസാനിച്ചതിൽ ചെറിയ വിഷമമൊക്കെ ഉണ്ട് എന്നും അവൾ പറയുന്നു. എന്നാൽ ആ ബന്ധം അവസാനിപ്പിച്ചത് തന്നെയാണ് നല്ലത് എന്നാണ് പലരും അവളോട് പറഞ്ഞത്. കറന്റ് ബില്ലടക്കാൻ കാശില്ലാത്തവൻ എന്തിനാണ് വില കൂടിയ സീഫുഡ് ഡിന്നർ വാങ്ങിത്തന്ന് കാശ് കളഞ്ഞത് എന്നും പലരും ചോദിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!