135 രാജ്യങ്ങള്‍ സഞ്ചരിക്കാന്‍ നാല് കോടി മുടക്കി ബുക്ക് ചെയ്തത് ക്രൂയിസ് ഷിപ്പിലെ ഏഴാം നിലയിലെ ബാല്‍ക്കണി. അതിനായി ജോലി രാജിവച്ചു. വീട് വിറ്റു. താമസം തെരുവിലേക്ക് മാറ്റി. പക്ഷേ, ആ തീരുമാനം അവരെ ഞെട്ടിച്ചു.
കപ്പലിൽ ഒരു ലോക പര്യടനം നടത്താൻ അവസരം ലഭിച്ചാൽ നിങ്ങൾ ആ അവസരം വേണ്ടെന്ന് വയ്ക്കുമോ? ഫ്ലോറിഡയിൽ നിന്നുള്ള ഒരു വനിത തനിക്ക് ലഭിച്ച അത്തരമൊരു അവസരത്തെ രണ്ടാമത് ഒന്ന് ആലോചിക്കാതെ സ്വീകരിക്കാൻ തീരുമാനിച്ചു. മൂന്ന് വർഷത്തിനുള്ളിൽ ഒരു കപ്പലിൽ 135 രാജ്യങ്ങൾ സന്ദർശിക്കാനുള്ള അവസരമായിരുന്നു അവർക്ക് ലഭിച്ചത്. വരുംവരായ്കകളെ കുറിച്ച് ഓർത്ത് ആ അവസരം തട്ടി കളയാൻ അവർ തയ്യാറായില്ലെന്ന് മാത്രമല്ല യാത്രാ ചെലവിനുള്ള പണം കണ്ടെത്താനായി അവള്‍ സ്വന്തമായി ഉണ്ടായിരുന്നതെല്ലാം വിറ്റു. പിന്നീട് സ്വന്തം ജീവിത ചെലവ് കുറച്ച്, ആ പണവും യാത്രയ്ക്കായി മാറ്റിവയ്ക്കുന്നതിനായി അവര്‍ താമസം തന്നെ തെരുവിലേക്ക് മാറ്റി. സ്വന്തമായി ഉണ്ടായിരുന്ന വീട് വിറ്റ് ആ പണവും യാത്ര ചെലവിലേക്ക് സ്വരൂപിച്ചു.
രണ്ടാമതെന്ന് ആലോചിക്കാതെ ആരും ചെയ്യാൻ മടിക്കുന്ന ഈക്കാര്യങ്ങളൊക്കെ തന്‍റെ സ്വപ്നയാത്രയ്ക്കായി ചെയ്തത് അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള മെറിഡിത്ത് ഷെയ് എന്ന സ്ത്രീയായിരുന്നു. 'ലൈഫ് അറ്റ് സി' എന്ന ക്രൂയിസിൽ ആയിരം യാത്രക്കാർക്ക് ഒപ്പമായിരുന്നു ഇവരുടെ സ്വപ്നയാത്ര. മൂന്ന് വർഷം കൊണ്ട് 135 രാജ്യങ്ങൾ സന്ദർശിച്ചു കൊണ്ടുള്ള ലോക പര്യടനത്തിൽ നാല് കോടി രൂപ മുടക്കി ഇവർ തനിക്ക് മാത്രമായി ബുക്ക് ചെയ്തത് കപ്പലിന്‍റെ ഏഴാം നിലയിലെ ഒരു ബാൽക്കണി ക്യാബിനായിരുന്നു.തനിക്ക് മക്കളോ പേരക്കുട്ടികളോ മറ്റ് ബാധ്യതകളോ ഇല്ലാത്തതിനാൽ സുഖമായി ലോകം ചുറ്റി സഞ്ചരിക്കാം എന്നായിരുന്നു മെറിഡിത്ത് ഷെയ് കരുതിയത്. വീടുവിറ്റ് ആ പണം യാത്ര ചെലവിനായി നീക്കിവെക്കാൻ തീരുമാനിച്ചപ്പോൾ വീട്ടിലെ സാധനങ്ങൾ സൂക്ഷിക്കാൻ അവർ ഒരു സ്റ്റോറേജ് യൂണിറ്റ് വാടകയ്ക്ക് എടുക്കുകയും സ്വന്തം താമസം തെരുവിലേക്ക് മാറ്റുകയും ചെയ്തു. യാത്രയ്ക്ക് പോകുന്നതിന് തടസമാകുമെന്ന് കരുതിയതിനാല്‍ മെറിഡിത്ത് ഉണ്ടായിരുന്ന ജോലിയും രാജിവച്ചു.
undefined
കൗമാരക്കാരിയായ മകള്‍ക്ക് താനുമായോ ഭാര്യയുമായോ സാദൃശ്യമില്ല, ഡിഎന്‍എ ടെസ്റ്റ് നടത്തിയ അച്ഛന്‍ ഞെട്ടി
എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന വാർത്ത അവളെ തേടിയെത്തിയത്. കപ്പൽ ലോക പര്യടനം പൂർണമായും റദ്ദാക്കിയിരിക്കുന്നു. ഇതിനായി മുടക്കിയ തുക മൂന്ന് തവണകളായി ഉപഭോക്താക്കൾക്ക് തിരികെ നൽകുമെന്നാണ് 'ലൈഫ് അറ്റ് സീ' (Life at Sea) കപ്പൽ കമ്പനിയായ 'മൈർ ക്രൂയിസ്' (Myre Cruise) ഉടമ വേദത് ഉഗ്രുലു ഇപ്പോൾ ഉറപ്പ് നൽകിയിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന്‍റെ യാത്ര റദ്ദാക്കിയെന്ന അപ്രതീക്ഷിത വാർത്ത മെറിഡിത്തിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. പക്ഷേ, താന്‍ നിരാശയില്ല എന്നാണ് മെറിഡിത്ത് അവകാശപ്പെട്ടത്. പണം തിരികെ കിട്ടിയാൽ ഉടൻ മറ്റൊരു കപ്പലിൽ സൗദി അറേബ്യയും ദുബായും സന്ദർശിക്കാൻ താൻ തീരുമാനിച്ചതായും ഇവർ കൂട്ടിചേര്‍ത്തു. മറ്റു ബാധ്യതകളൊന്നും തനിക്ക് ഇല്ലാത്തതിനാൽ തുടർന്നും യാത്രകൾ തന്നെയാണ് തന്‍റെ ലക്ഷ്യമെന്നും അവർ പറയുന്നു.