ഷെയ്‍നില്‍ നിന്നും വസ്ത്രം ഓര്‍ഡർ ചെയ്തു; കിട്ടിയത് ഒരു കുപ്പി രക്തം, പിന്നെ കുറച്ച് ബീന്‍സുമെന്ന് യുവതി

By Web Team  |  First Published Mar 16, 2024, 12:23 PM IST


പാര്‍സല്‍ പൊട്ടിച്ച് നോക്കിയപ്പോഴാണ് താന്‍ ഓർഡർ ചെയ്ത വസ്ത്രത്തിന് പകരം ഒരു കുപ്പി രക്തസാമ്പിള്‍ അടങ്ങിയ പാര്‍സലാണ് തനിക്ക് ലഭിച്ചതെന്ന് അന്നയ്ക്ക് മനസിലായത്.



സ്ത്രീ വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വിപണിയിലെ ശക്തരായ മത്സരാര്‍ത്ഥിയാണ് ഷെയ്ന്‍. ചൈനീസ് - സിംഗപ്പൂര്‍ കമ്പനിക്ക് ലോകമെങ്ങും ആരാധകരുണ്ട്. എന്നാല്‍ ഷെയ്നില്‍ നിന്നും തനിക്കുണ്ടായ ഒരു ദുരനുഭവം യുഎസിലെ ടെന്നസി സ്വദേശിയായ അന്ന എലിയട്ട് പങ്കുവച്ചപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ അത് വലിയ ചര്‍ച്ചയായി. ഓണ്‍ലൈന്‍ ഫാഷൻ റീട്ടെയിലർ ഷെയ്‌നിൽ നിന്ന് തനിക്കായി ഒരു വസ്ത്രമായിരുന്നു അന്ന എലിയട്ട് ഓർഡർ ചെയ്തത്. എന്നാല്‍ അന്നയ്ക്ക് എത്തിയ പാര്‍സലില്‍ ഉണ്ടായിരുന്നത് ഒരു കുപ്പി രക്തവും ബീന്‍സിന്‍റെ കുറച്ച് വിത്തുകളുമായിരുന്നുനെന്ന് ദി പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നു. 

'ഇത്തവണയും സെറ്റായില്ല, പക്ഷേ... '; ആദ്യ ഡേറ്റിംഗിനായി 35 കാരി പറന്നത് 8,000 കിലോമീറ്റര്‍

Latest Videos

പാര്‍സല്‍ പൊട്ടിച്ച് നോക്കിയപ്പോഴാണ് താന്‍ ഓർഡർ ചെയ്ത വസ്ത്രത്തിന് പകരം ഒരു കുപ്പി രക്തസാമ്പിള്‍ അടങ്ങിയ പാര്‍സലാണ് തനിക്ക് ലഭിച്ചതെന്ന് അന്നയ്ക്ക് മനസിലായത്. പിന്നാലെ അവര്‍ രക്തകുപ്പിയില്‍ രേഖപ്പെടുത്തിയ അഡ്രസില്‍ അന്വേഷണം നടത്തി. 'ഒരു ബ്ലഡ് ടെസ്റ്റിംഗ് കമ്പനിയില്‍ നിന്നും ഒരിക്കലും ഒരു വ്യക്തിയുടെ അഡ്രസിലേക്ക് രക്തം അയക്കില്ല' എന്നായിരുന്നു രക്തം പരിശോധിച്ച കമ്പനിയില്‍ നിന്നും അറിയിച്ചത്. രക്തം അടങ്ങിയ കുപ്പിയില്‍ പേരോ പരിശോധിക്കുന്ന ഡോക്ടറുടെ പേരോ വിലാസമോ ഇല്ലായിരുന്നു. 'രക്തം പരിശോധിച്ച കമ്പനിയിലെ സ്ത്രീ പറഞ്ഞത്,., അവര്‍ ആ രക്ത കുപ്പി ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്. ഒരിക്കലും പരിശോധനാ കേന്ദ്രത്തില്‍ നിന്നും രക്തം വ്യക്തികളുടെ അഡ്രസിലേക്ക് അയക്കില്ലെന്നും അവിടെ നിന്നും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമാണ്.' യുവതി സാമൂഹിക മാധ്യമ കുറിപ്പിലെഴുതി. 

പാര്‍സല്‍ വന്നത് ചൈനയില്‍ നിന്നും, തുറന്ന ബ്രിട്ടീഷുകാരന്‍ ഇറങ്ങിയോടി

പിന്നാലെ യുവതി സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനുമായും  പ്രാദേശിക പോലീസ് സ്റ്റേഷനുമായും ബന്ധപ്പെട്ടു. അത്യന്തം അപകടകരമായ സാഹചര്യമാണെന്ന് അറിയിച്ച സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ വകുപ്പ് സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെ യുവതി ഷെയ്നുമായും ബന്ധപ്പെട്ടു. ഓർഡർ ചെയ്ത വസ്ത്രമാണ് പാക്കേജില്‍ ഉണ്ടായിരുന്നതെന്നും മറ്റൊന്നും പാക്ക് ചെയ്തിട്ടില്ലെന്നും കമ്പനി വക്താവ് യുവതിയെ അറിയിച്ചു. ഷിപ്പിംഗിനിടെ പാക്കേജില്‍ കൃത്രിമം നടന്നതാകാമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും കമ്പനി വക്താവ് യുവതിയെ അറിയിച്ചു. യുവതിയുടെ ഓര്‍ഡർ ഡെലിവറി ചെയ്ത ഫെഡെക്‌സും ക്ഷമാപണവുമായി രംഗത്തെത്തി. ഗുണനിലവാര പ്രക്രിയ പൂര്‍ത്തിയാക്കി പാക്കിംഗ് നടത്തുമ്പോള്‍ അതില്‍ യുവതിയുടെ ഓര്‍ഡര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ഫെഡെക്സും പറയുന്നത്. ഒപ്പം സംഭവത്തില്‍ ഏത് അന്വേഷണവും അവര്‍ വാഗ്ദാനം ചെയ്തെന്നും യുവതി എഴുതി. 

'ഒന്ന് മറ്റൊന്നിനെ...'; മുതല കുഞ്ഞിന്‍റെ തല കടിച്ച് പിടിച്ച് നിലത്തടിച്ച് കൊലപ്പെടുത്തുന്ന മുതലയുടെ വീഡിയോ

click me!