എന്തു ചതിയിത്; നാല് മുട്ടയ്ക്ക് ഓർഡർ നല്‍കി, ഒടുവില്‍ യുവതിക്ക് നഷ്ടമായത് ഏതാണ്ട് അരലക്ഷം രൂപ!

By Web Team  |  First Published Feb 26, 2024, 12:32 PM IST

കുറഞ്ഞ വിലയ്ക്ക് മുട്ട അടക്കം നിരവധി സാധനങ്ങള്‍ ലഭിക്കുമെന്ന  ഒരു പ്രശസ്ത കമ്പനിയുടെ പരസ്യം കണ്ടാണ് യുവതി ഓണ്‍ലൈനില്‍ മുട്ടയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. 



ഇന്‍റര്‍നെറ്റിന്‍റെയും പിന്നാലെ വന്ന എഐയുടെയും വ്യാപനത്തോടെ യാഥാര്‍ത്ഥ്യവും മിഥ്യയും തിരിച്ചറിയാന്‍ സാധാരണക്കാര്‍ ഏറെ പാടുപെടുകയാണ്. ഓരോ ദിവസവും തികച്ചും വ്യത്യസ്തമായ പുതിയ പുതിയ തട്ടിപ്പുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരു സ്വദേശിയായ ഒരു യുവതി ഓണ്‍ലൈനിലൂടെ മുട്ട വാങ്ങാന്‍ ശ്രമിച്ച് തട്ടിപ്പിനിരയായെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരു വസന്തനഗർ സ്വദേശിയായ ശിവാനി (യഥാര്‍ത്ഥ പേരല്ല) കഴിഞ്ഞ 17 -ാം തിയതി കുറഞ്ഞ വിലയ്ക്ക് മുട്ട അടക്കം നിരവധി സാധനങ്ങള്‍ ലഭിക്കുമെന്ന ഒരു പ്രശസ്ത കമ്പനിയുടെ പരസ്യം കണ്ടാണ് യുവതി ഓണ്‍ലൈനില്‍ മുട്ടയ്ക്ക് ഓര്‍ഡര്‍ നല്‍കിയത്. 49 രൂപയ്ക്ക് നാല് മുട്ടകള്‍ അവര്‍ ഓര്‍ഡര്‍ ചെയ്തു.

“പരസ്യത്തിൽ ഒരു ഷോപ്പിംഗ് ലിങ്ക് നല്‍കിയിരുന്നു. ഞാൻ അതിൽ ക്ലിക്ക് ചെയ്തപ്പോൾ, കോഴികളെ എങ്ങനെ വളർത്തുന്നുവെന്നും മുട്ടകൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിനെക്കുറിച്ചും വിവരിക്കുന്ന ഒരു പേജിലേക്ക് അത് എന്നെ കൊണ്ടുപോയി,” അവര്‍ പറഞ്ഞു. പേജിന് താഴേയ്ക്ക് പോകവേ കൂടുതൽ ആകർഷകമായ ഓഫറുകളുണ്ടായിരുന്നു. ' 99 രൂപയ്ക്ക് എട്ട് ഡസൻ മുട്ട. അങ്ങനെ 49 രൂപയ്ക്ക് നാല് ഡസൻ മുട്ടകൾ വാങ്ങാൻ തീരുമാനിച്ചു. പക്ഷേ, ഓർഡർ ചെയ്യാന്‍ തുടങ്ങിയപ്പോൾ, അത് എന്നെ വ്യക്തി വിവരങ്ങള്‍ നല്‍കാനുള്ള ഒരു പേജിലെത്തിച്ചു.' അവര്‍ കൂട്ടിച്ചേര്‍ത്തു. 

Latest Videos

അറബിവാക്യം ഖുറാനിലേതെന്ന് ആരോപണം; പാകിസ്ഥാനില്‍ യുവതിയോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ട് ജനക്കൂട്ടം !

സ്വന്തം വിശദാംശങ്ങള്‍ നല്‍കി യുവതി നാല് മുട്ടകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. പക്ഷേ. ഓര്‍ഡര്‍ നല്‍കിയപ്പോള്‍ മറ്റൊരു പേജാണ് തുറന്ന് വന്നത്.  ആ പേജില്‍ പണം അടയ്ക്കാനായി ആകെയുണ്ടായിരുന്നത് ക്രെഡിറ്റ് കാര്‍ഡ് ഓപ്ഷന്‍ മാത്രം. പിന്നാലെ പണം അടച്ചപ്പോള്‍ ഒരു ഒടിപി ലഭിച്ചു. പക്ഷേ, അപ്പോഴേക്കും അക്കൌണ്ടില്‍ നിന്നും 48,199 രൂപ നഷ്ടപ്പെട്ടിരുന്നു. ഒടിപി സന്ദേശം തുറക്കുന്നതിന് മുമ്പ് തന്നെ 48,199 രൂപ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും  'ഷൈൻ മൊബൈൽ എച്ച്‌യു' എന്ന മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.

ഇതൊക്കെ എന്ത്? ഗോളുകൾ അനവധി അടിച്ച് കൂട്ടിയിട്ടും ഇതൊക്കെയെന്തെന്ന തരത്തിൽ നടന്ന് പോകുന്ന കുട്ടിയുടെ വീഡിയോ

അപ്പോള്‍ തന്നെ ബാങ്കിന്‍റെ ക്രഡിറ്റ് കാര്‍ഡ് വിഭാഗവുമായി ബന്ധപ്പെട്ട് പണം നഷ്ടമായതിനെ കുറിച്ച് സംസാരിച്ചു. അവര്‍ സൈബർ ക്രൈം ഹെൽപ്പ് ലൈനിലേക്ക് (1930) വിളിച്ച് പരാതി നല്‍കാനാണ് നിര്‍ദ്ദേശിച്ചതെന്നും യുവതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.  3.7 ലക്ഷം രൂപയായിരുന്നു ശുവാനിയുടെ ക്രെഡിറ്റ് കാര്‍ഡ് പരിധി. ലാഭത്തില്‍ നാല് മുട്ട വാങ്ങാനായി ഇറങ്ങി ഒടുവില്‍ യുവതിക്ക് നഷ്ടമായത് ഏതാണ്ട് അരലക്ഷം രൂപ. ഐടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ക്യാന്‍സര്‍ അതിജീവിച്ച ആളുടെ മൂക്കില്‍ നിന്നും രക്തം; പരിശോധനയില്‍‌ കണ്ടെത്തിയത് 150 ഓളം പുഴുക്കളെ!

click me!