വെറും 11 -ാമത്തെ വയസിലാണ് അവൾ ആദ്യത്തെ പിയേഴ്സിങ് നടത്തുന്നത്. ഇതുവരെയായി ചിയാരയുടെ ദേഹത്ത് 72 പിയേഴ്സിങ് നടത്തിക്കഴിഞ്ഞു.
ശരീരത്തിൽ ടാറ്റൂ ചെയ്യുന്നവരെയും തുളച്ച് ആഭരണം ധരിക്കുന്നവരെയും തുടങ്ങി പലവിധ മാറ്റങ്ങൾ വരുത്തുന്നവരെയും നാം കണ്ടിട്ടുണ്ട്. ഇന്നത് സാധാരണമായിക്കൊണ്ടിരിക്കയാണ്. അതുപോലെ ഒരു യുവതി തന്റെ ശരീരത്തിൽ 20 മോഡിഫിക്കേഷനുകളാണ് നടത്തിയത്. അതിന് കാരണമായി അവർ പറയുന്നത്, പൂച്ചയെ പോലെയാവാനുള്ള ആഗ്രഹം കൊണ്ടാണ് താൻ അങ്ങനെ ചെയ്തത് എന്നാണ്.
ഇറ്റലിയിൽ നിന്നുള്ള ചിയാര ഡെൽ അബേറ്റ് എന്ന 22 -കാരിയാണ് പൂച്ചയെ പോലെയാകാനുള്ള ആഗ്രഹത്താൽ 20 ബോഡി മോഡിഫിക്കേഷൻ നടത്തിയത്. ടിക്ടോക്ക് അടക്കം വിവിധ സോഷ്യൽ മീഡിയകളിൽ ചിയാര ഇത് സംബന്ധിച്ച വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് അവരുടെ വീഡിയോ കണ്ടിരിക്കുന്നത്. വെറും 11 -ാമത്തെ വയസിലാണ് അവൾ ആദ്യത്തെ പിയേഴ്സിങ് നടത്തുന്നത്. ഇതുവരെയായി ചിയാരയുടെ ദേഹത്ത് 72 പിയേഴ്സിങ് നടത്തിക്കഴിഞ്ഞു.
undefined
ഇതൊന്നും കൂടാതെ നാവ് പിളർക്കുക തുടങ്ങി അനേകം കാര്യങ്ങളാണ് അവൾ തന്റെ ദേഹത്ത് ചെയ്തിരിക്കുന്നത്. അതുപോലെ ബ്ലെഫറോപ്ലാസ്റ്റിയും അവൾ ചെയ്തിട്ടുണ്ട്. കണ്ണുകളുടെ മാറ്റത്തിനാണ് ഇത് ചെയ്യുന്നത്. ഞാനൊരു സുന്ദരിയായ കാറ്റ് ലേഡിയായി മാറിയിരിക്കുന്നു എന്നാണ് കരുതുന്നത് എന്നാണ് അവൾ പറയുന്നത്. തനിക്ക് ഒരു പൂച്ചയെ പോലെ ആയിത്തീരണം. ഒരു മനുഷ്യന് ബോഡി മോഡിഫിക്കേഷനിലൂടെ ഇത്രയെല്ലാം മാറ്റങ്ങൾ വരുത്താനാകും എന്നത് വിചിത്രം തന്നെ എന്നും അവൾ പറയുന്നു.
തനിക്കൊരു കാർട്ടൂൺ കാരക്ടറായിരിക്കാൻ ആഗ്രഹമില്ല. അതിനേക്കാൾ തനിക്കിഷ്ടം ഒരു കാറ്റ് ലേഡി ആയിരിക്കുന്നതാണ്. തനിക്കെല്ലായ്പ്പോഴും പൂച്ചകളെ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവയോട് സാദൃശ്യമുള്ള രൂപത്തിലേക്ക് മാറാൻ താൻ ആഗ്രഹിക്കുന്നത്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് അങ്ങനെയായി മാറാൻ എന്നും അവൾ പറയുന്നു.
വായിക്കാം: എംആർഐ മെഷീനും ബെഡ്ഡിനുമിടയിൽ കുടുങ്ങി നഴ്സ്, ശരീരത്തിൽ കയറിയത് രണ്ട് സ്ക്രൂകൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
youtubevideo