താൻ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന റെസ്റ്റോറന്റായിരുന്നു ഇതെന്നും എന്നാൽ വെറും വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ ഇറക്കിവിട്ടത് അത്ഭുതപ്പെടുത്തിയെന്നും യുവതി പറയുന്നുണ്ട്. ഇത് വിവരിക്കുന്ന ഒരു വീഡിയോയും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
പല സ്ഥാപനങ്ങളിലും ഡ്രസ് കോഡുകൾ ഉണ്ടാവാറുണ്ട്. എന്നാൽ, റെസ്റ്റോറന്റുകളിൽ ഡ്രസ് കോഡുകൾ നിർബന്ധമല്ല. പ്രത്യേകിച്ച് പല വിദേശ രാജ്യങ്ങളിലും. എന്നാൽ, യുഎസ്സിലെ ഒരു റെസ്റ്റോറന്റിൽ ഒരു നഴ്സിനെ ഡ്രസ് കോഡിന്റെ പേര് പറഞ്ഞ് ഇറക്കിവിട്ടത്രെ. ലൂസിയാനയിലെ ബാറ്റൺ റൂജിലെ സ്റ്റാബ്സ് പ്രൈം സ്റ്റീക്ക് ആൻഡ് സീഫുഡ് റെസ്റ്റോറൻ്റിലായിരുന്നു സംഭവം.
വൈമൈൻ മാക്കലൻ എന്ന യുവതിയാണ് വസ്ത്രധാരണം അനുചിതമാണ് എന്ന പേരിൽ റെസ്റ്റോറന്റിൽ നിന്നും പഴി കേട്ടത്. ഫ്ലോറൽ ട്യൂബ് ടോപ്പും അതിന് ചേരുന്ന നീളമുള്ള പാവാടയും അടങ്ങുന്ന ടു പീസ് വസ്ത്രമാണ് ആ സമയത്ത് അവൾ ധരിച്ചിരുന്നത്. എന്നാൽ, തന്നോട് ആ വസ്ത്രധാരണത്തിന്റെ പേരിൽ അവിടെ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞെന്നാണ് അവൾ പറയുന്നത്.
undefined
റെസ്റ്റോറൻ്റ് ഉടമകളിൽ ഒരാളായ ഡോറി മർവിനോട് ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നത് അവൾ ക്യാമറയിൽ പകർത്തിയിരുന്നു. എന്തുകൊണ്ടാണ് ഈ വസ്ത്രം ധരിച്ച് തനിക്ക് റെസ്റ്റോറന്റിൽ വരാനാവാത്തത് എന്ന് അവൾ ചോദിക്കുന്നുണ്ട്. ഈ വസ്ത്രം മുകളിലൊക്കെ ശരീരം കാണുന്ന തരത്തിലുള്ളതാണ് എന്നാണ് മർവിന്റെ മറുപടി. എന്നാൽ, രണ്ടാഴ്ച മുമ്പ് ഇതേ വസ്ത്രം ധരിച്ച് താൻ ഇതേ റെസ്റ്റോറന്റിൽ വന്നിരുന്നു എന്നും എന്നാൽ അന്നൊന്നും അത് പ്രശ്നമായിരുന്നില്ല എന്നും അവൾ പറയുന്നുണ്ട്. അന്ന് താൻ റെസ്റ്റോറന്റിലില്ലായിരുന്നു അതിനാൽ അതേ കുറിച്ച് പറയാൻ സാധിക്കില്ലെന്നായിരുന്നു അവരുടെ മറുപടി.
താൻ സ്ഥിരമായി ഭക്ഷണം കഴിക്കുന്ന റെസ്റ്റോറന്റായിരുന്നു ഇതെന്നും എന്നാൽ വെറും വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ ഇറക്കിവിട്ടത് അത്ഭുതപ്പെടുത്തിയെന്നും യുവതി പറയുന്നുണ്ട്. ഇത് വിവരിക്കുന്ന ഒരു വീഡിയോയും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മിക്കവരും റെസ്റ്റോറന്റിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടിയെ വിമർശിക്കുകയാണ് ചെയ്തത്.
അതേസമയം തന്നെ നേരത്തെയും പലർക്കും അവിടെ അത്തരം ദുരനുഭവങ്ങളുണ്ടായതായി കമന്റുകൾ പറയുന്നു. ഇത് വസ്ത്രധാരണത്തിന്റെ പേരിലുള്ളതല്ല വംശീയമായ വിവേചനമാണ് ആ റെസ്റ്റോറന്റിൽ നടന്നത് എന്നും പലരും ആരോപിച്ചു.