വിദേശത്ത് നിന്നെത്തി കാമുകനെ കാണാൻ പോയി; വീട്ടുകാർ അറിയാതിരിക്കാൻ പാസ്പോട്ടിൽ കൃത്രിമം കാണിച്ച യുവതി അറസ്റ്റിൽ

By Web Team  |  First Published Dec 19, 2024, 7:47 PM IST

വീട്ടില്‍ അറിയിച്ചിരുന്നതിനേക്കാള്‍ രണ്ട് ദിവസം മുമ്പ് തന്നെ യുവതി ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ നേരെ വീട്ടിലേക്ക് പോകുന്നതിന് പകരം രണ്ട് ദിവസം കാമുകന്‍റെ അടുത്തേക്കാണ് യുവതി പോയത്.  


ന്താരാഷ്ട്ര യാത്രയ്ക്കുള്ള തിരിച്ചറിയല്‍ രേഖയാണ് പാസ്പോര്‍ട്ട്. ഇത് ഓരോ വ്യക്തിയുടെയും പൌരത്വത്തിന്‍റെ തെളിവ് കൂടിയാണ്. പാസ്പോര്‍ട്ടില്‍ വരുത്തുന്ന ഏതൊരു കൃത്രിമത്വവും കുറ്റകരമായി കണക്കാക്കുന്നു. പൊതുവേ പാസ്പോര്‍ട്ടില്‍ കൃത്രിമം നടത്തുന്നത് അനധികൃതമായി മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍, വിദേശത്ത് നിന്നും ഇന്ത്യയിലേക്കെത്തിയ ഒരു യുവതി താന്‍ നേരത്തെ എത്തിയ വിവരം അച്ഛനമ്മമാര്‍ അറിയാതിരിക്കാന്‍ പോസ്പോർട്ടിൽ കൃത്രിമം നടത്തിയതിന് അറസ്റ്റിലായി. 

പഠന ശേഷം ടൊറന്‍റോയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങും വഴി കാമുകനെ കാണാന്‍ ഇറങ്ങിയ 26 -കാരിയായ പഞ്ചാബി യുവതിയാണ് അറസ്റ്റിലായത്. താന്‍ നേരത്തെ നാട്ടില്‍ തിരിച്ചെത്തിയത് അച്ഛനമ്മമാര്‍ അറിയാതിരിക്കാന്‍ ഇവര്‍ പാസ്പോര്‍ട്ടില്‍ തിരിച്ചെത്തിയ ദിവസത്തില്‍ കൃത്രിമം കാണിക്കുകയായിരുന്നു. എന്നാല്‍, ടൊറന്‍റോയിൽ ലഭിച്ച പുതിയ ജോലിയില്‍ ചേരാനായി തിരികെ പോകും വഴി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു പിടി വീണത്. 

Latest Videos

undefined

ഫോട്ടോയെടുക്കാന്‍ പാറയുടെ മുകളില്‍ കയറിയ യുവാവ് നദിയിലേക്ക് വീണു; മൃതദേഹം കണ്ടെത്തിയത് 20 മണിക്കൂറിന് ശേഷം

കാനഡയിലെ അഞ്ച് വർഷത്തെ പഠന ശേഷം അവിടെ തന്നെ ജോലി കിട്ടിയ യുവതി, ജോലിക്ക് കയറുന്നതിനിടെ അച്ഛനമ്മമാരെ കാണാന്‍ നാട്ടിലേക്ക് മടങ്ങിയതായിരുന്നു. എന്നാല്‍, വീട്ടുകാരെ അറിയിച്ചതിനും രണ്ട് ദിവസം മുന്നേയെത്തിയ ഇവര്‍, നേരെ തന്‍റെ കാമുകന്‍റെ അടുത്തേക്കാണ് പോയത്. ഈ വിവരം വീട്ടുകാര്‍ അറിയാതിരിക്കാന്‍ ഇവര്‍ പാസ്പോട്ടിലെ തിയതി തിരുത്തുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 

വിവാഹ ചടങ്ങിനിടെ തണുപ്പ് സഹിക്കാന്‍ കഴിയാതെ വരൻ ബോധരഹിതനായി; വധു വിവാഹത്തിൽ നിന്ന് പിന്മാറി

പിന്നീട്, ടൊറന്‍റോയില്‍ ലഭിച്ച ജോലിക്ക് ചേരാനായി യുവതി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പാസ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചത് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ എമിഗ്രേഷന്‍ വകുപ്പ് ഇവരെ  അറസ്റ്റ് ചെയ്യുകയായിരുന്നു. സെപ്തംബർ 28 -നായിരുന്നു യുവതി ഇന്ത്യയിലെത്തിയത്. എന്നാല്‍, ഇത് മാതാപിതാക്കള്‍ അറിയാതിരിക്കാന്‍ പാസ്പോര്‍ട്ടിലെ ദിവസം തിരുത്തുകയായിരുന്നുവെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. യുവതിക്കെതിരെ വഞ്ചനാക്കുറ്റത്തിനും വ്യാജരേഖ ചമച്ചതിനും കേസെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാൽ കഴുകാൻ കടലില്‍ ഇറങ്ങി, പിന്നാലെ മുതലയുടെ വായിൽ, കണ്ട് നിന്നവർ കൂവി വളിച്ചിട്ടും 40 - കാരിക്ക് ദാരുണാന്ത്യം

click me!