അസഭ്യം പറഞ്ഞു, ആളൊഴിഞ്ഞ റോഡിൽ ഇറക്കിവിട്ടു, എസി ഓണാക്കാൻ പറഞ്ഞതിനാണ്; ദുരനുഭവം പങ്കുവച്ച് സ്ത്രീ

By Web Desk  |  First Published Dec 31, 2024, 3:40 PM IST

താൻ തന്റെ ഭർത്താവിനെ വിളിച്ച് അങ്ങനെ എന്തെങ്കിലും പ്രത്യേകം പ്രത്യേകം കാറ്റ​ഗറിയുണ്ടോ എന്ന് നോക്കാൻ ആവശ്യപ്പെട്ടു. ഡ്രൈവർ തന്നെ ഇറക്കിവിട്ടു. ആകെ ഭയന്നുപോയ താൻ സഹായത്തിന് ആ ഒറ്റപ്പെട്ട റോഡിൽ നിന്നും ആളുകളെ വിളിക്കുകയായിരുന്നു എന്നും അവർ പറയുന്നു.


ഊബർ ബുക്ക് ചെയ്തതിന് പിന്നാലെ തനിക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ച് യുവതി. ഗുവാഹത്തിയിൽ നിന്നുള്ള മൈനി മഹന്ത എന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. തനിക്ക് പൊടി അലർജി ആണ് എന്നും എസി ഓണാക്കൂ എന്നും ഡ്രൈവറോട് ആവശ്യപ്പെട്ടതായിരുന്നു എല്ലാത്തിന്റെയും തുടക്കം. 

എസി റൈഡ് അല്ല ബുക്ക് ചെയ്തത് എന്നും ഇങ്ങനെ യാത്ര ചെയ്യാൻ പറ്റില്ലെങ്കിൽ ഇപ്പോൾ തന്നെ ഇറങ്ങിക്കോളൂ എന്നുമാണ് ഡ്രൈവർ യുവതിയോട് പറഞ്ഞത്. ആളൊഴിഞ്ഞ റോഡിൽ ഡ്രൈവർ കാർ നിർത്തിയെന്നും തന്നെ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിച്ചുവെന്നും യുവതി പറയുന്നു. മാത്രമല്ല, വാഹനത്തിൽ നിന്ന് തന്നെ ഇറക്കിവിട്ടുവെന്നും അവർ ആരോപിച്ചു. ആകെ ഭയന്നുപോയ അവർ പിന്നീട് ദിസ്പൂർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്യുകയായിരുന്നത്രെ.

Latest Videos

“ഇന്നലെ രാത്രി ഞാൻ ഗുവാഹത്തിയിൽ നിന്നും ഒരു ഊബർ പ്രീമിയർ ബുക്ക് ചെയ്തു. ഞാൻ ഡ്രൈവറോട് എസി ഓൺ ചെയ്യാൻ ആവശ്യപ്പെട്ടു എന്നാൽ ഞാൻ എസി റൈഡ് ബുക്ക് ചെയ്തില്ല എന്ന് പറഞ്ഞ് അയാൾ അതിന് തയ്യാറായില്ല. പൊടി അലർജിയായത് കാരണം അത് ഓണാക്കാൻ ഞാൻ അഭ്യർത്ഥിച്ചപ്പോൾ എസി വേണമെങ്കിൽ ഇറങ്ങാനാണ് അയാൾ എന്നോട് ആവശ്യപ്പെട്ടത്“ എന്ന് അവർ പറയുന്നു. 

താൻ തന്റെ ഭർത്താവിനെ വിളിച്ച് അങ്ങനെ എന്തെങ്കിലും പ്രത്യേകം പ്രത്യേകം കാറ്റ​ഗറിയുണ്ടോ എന്ന് നോക്കാൻ ആവശ്യപ്പെട്ടു. ഡ്രൈവർ തന്നെ ഇറക്കിവിട്ടു. ആകെ ഭയന്നുപോയ താൻ സഹായത്തിന് ആ ഒറ്റപ്പെട്ട റോഡിൽ നിന്നും ആളുകളെ വിളിക്കുകയായിരുന്നു എന്നും അവർ പറയുന്നു. താൻ വല്ലാതെ ഭയന്നുവെന്നും ആശുപത്രിയിൽ പോകേണ്ടി വന്നു എന്നും ഇവർ പറയുന്നു. 

സംഭവം ചർച്ചയായി മാറിയതോടെ ഡ്രൈവർക്കെതിരെ നടപടിയെടുക്കാൻ ഹിമന്ത ബിശ്വ ശർമ്മ അസം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

(ചിത്രം പ്രതീകാത്മകം)

തട്ടിക്കൊണ്ടുപോയതായി സന്ദേശം, ഒടുവിൽ ഇൻസ്റ്റ​ഗ്രാമിൽ കുറ്റസമ്മതം, ബോറടിച്ചപ്പോൾ ചെയ്തതെന്ന് ഇന്‍ഫ്ലുവന്‍സർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!