ഷേക്സ്പിയറിന്‍റെ ഛായ ചിത്രവും എ മിഡ് സമ്മർ നൈറ്റ്സ് ഡ്രീമിൽ നിന്നുള്ള ഒരു പ്രസംഗത്തിന്‍റെ പകർപ്പുമാണ് പ്രത്യേകം തയ്യാറാക്കിയ വെതർ ബലൂണിൽ ബഹിരാകാശത്തേക്ക് അയച്ചത്.
ഷേക്സ്പിയറിന്‍റെ സുഹൃത്തുക്കൾ ചേർന്ന് അദ്ദേഹം മരിച്ച് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ കൃതികളുടെ ഒരു സമാഹാരം ആദ്യമായി പ്രസിദ്ധീകരിച്ചത്. 1623 നവംബർ 8 ന് ആയിരുന്നു ഷേക്സ്പിയർ എഴുതിയ 37 നാടകങ്ങളിൽ 36 എണ്ണവും ഉൾക്കൊള്ളുന്ന ആദ്യ ഫോളിയോ പ്രസിദ്ധീകരിച്ചത്. ഈ സുപ്രധാന പ്രസിദ്ധീകരണത്തിന്‍റെ 400-ാം വാർഷികം ഈ വർഷം അടയാളപ്പെടുത്തി. അദ്ദേഹത്തിന്‍റെ കൃതികളെ കോമഡി, ട്രാജഡി, ഹിസ്റ്ററി എന്നിങ്ങനെ കൃത്യമായി ചിട്ടപ്പെടുത്തിയായിരുന്നു ആദ്യ സമാഹാരത്തിന്‍റെ പ്രസിദ്ധീകരണം. ഈ ഫസ്റ്റ് ഫോളിയോ ഇല്ലായിരുന്നെങ്കിൽ ഷേക്സ്പിയറിന്‍റെ പ്രധാനപ്പെട്ട കൃതികൾ എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു.പ്രിയപ്പെട്ട സാഹിത്യകാരനോടും അദ്ദേഹത്തിന്‍റെ കൃതികളോടുള്ള ആദരസൂചകമായി ആദ്യസമാഹാരം പ്രസിദ്ധീകരണത്തിന്‍റെ നാനൂറാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ലോകത്തിന് പുറത്തുള്ള ഒരു ആദരവാണ് അദ്ദേഹത്തിന് സമർപ്പിച്ചത്. അദ്ദേഹത്തിന്‍റെ ഛായാ ചിത്രവും എ മിഡ് സമ്മർ നൈറ്റ്സ് ഡ്രീമിൽ നിന്നുള്ള ഒരു പ്രസംഗത്തിന്‍റെ പകർപ്പുമാണ് പ്രത്യേകം തയ്യാറാക്കിയ വെതർ ബലൂണിൽ ബഹിരാകാശത്തേക്ക് അയച്ചത്.
400 years ago today the first collection of Shakespeare’s work was published. To mark the occasion I was asked to make six films based on some of his most famous words. And it took us to some pretty amazing places… Head over to https://t.co/SeD2X0zomu to see them all. pic.twitter.com/ogiFwtzcVX
— Jack Jewers🇺🇦 (@jackjewers)
20 -കാരന്‍റെ മരണത്തിന് കാരണമായ 'ഫ്രൈഡ് റൈസ് സിന്‍ഡ്രാമി'നെ കരുതിയിരിക്കുക !
യുകെ ആസ്ഥാനമായുള്ള ചലച്ചിത്ര നിർമ്മാതാവ് ജാക്ക് ജൂവേഴ്സ് ആണ് ഈ ആദര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, "ലോകത്തിലെ ആദ്യത്തെ വിപണന കേന്ദ്രീകൃത ബഹിരാകാശ ഏജൻസി" എന്ന് സ്വയം വിശേഷിപ്പിക്കുന്ന സെന്‍റ് ഇൻ ടു സ്‌പേസ് എന്ന എയ്‌റോസ്‌പേസ് കമ്പനിയാണ് ലോകത്തിന് പുറത്തുള്ള ഈ ആദരവിന് സഹായിച്ചത്. ഛായാചിത്രവും പ്രസംഗവും ആലേഖനം ചെയ്ത വെതർ ബലൂണിൽ ക്യാമറയും ജിപിഎസ് ട്രാക്കറും ഘടിപ്പിച്ചിരുന്നു.കൗതുകകരമായ മറ്റൊരു കാര്യം വെതർ ബലൂൺ ക്യാമറ പകർത്തിയ ഈ ദൃശ്യങ്ങളാണ് ജാക്ക് ജൂവേഴ്‌സിന്‍റെ "ലവേഴ്‌സ് ആൻഡ് മാഡ്‌മെൻ" എന്ന ഹ്രസ്വചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. സിനിമയിൽ, ഒരു കലാമത്സരത്തിന്‍റെ ഭാഗമായി ഒരു സ്ത്രീ ഷേക്സ്പിയറിന്‍റെ ഛായാചിത്രം വായുവിലേക്ക് അയയ്ക്കുന്ന ഭാഗത്താണ് ഈ ദൃശ്യങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.