1,15,000 മുതൽ 12,000 വർഷങ്ങള്‍ക്കും ഇടയിലാണ് അവസാനമായി അമേക്കിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തത്. ആ കാലത്തെ നമ്മള്‍ ഹിമയുഗം എന്ന് വിളിക്കുന്നു.
ഫെബ്രുവരി മാസം രണ്ടാമത്തെ ആഴ്ച കേരളത്തില്‍ 40 ഡിഗ്രിവരെ ചൂട് രേഖപ്പെടുത്തി. കശ്മീരില്‍ മഞ്ഞ് കാലം വൈകി. ഗള്‍ഫ് രാജ്യങ്ങള്‍ പെരുമഴയിലും വെള്ളപ്പൊക്കത്തിലൂടെയും കടന്ന് പോകുന്നു. ഫിലിപ്പിയന്‍സില്‍ പെരുമഴയും മലയിടിച്ചിലും ഐസ്‍ലാന്‍ഡില്‍ ഭൂകമ്പവും അഗ്നിപര്‍വ്വത സ്ഫോടനങ്ങളും അമേരിക്കന്‍ വന്‍കരകളിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റുകള്‍... കഴിഞ്ഞ കുറച്ച് കാലമായി ലോകമെമ്പാടുമുള്ള മനുഷ്യന്‍ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കുന്ന ചില കാര്യങ്ങള്‍ മാത്രമാണ്. കാലാവസ്ഥാ അനുഭവങ്ങള്‍ രൂക്ഷമാകുന്നുവെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എന്നാല്‍ വ്യാപാരത്തിലൂന്നിയ ഭരണകൂടങ്ങള്‍ ശാസ്ത്ര മുന്നറിയിപ്പുകളെ അവഗണിച്ചു. ഫാഷന്‍ ലോകവും വ്യവസായങ്ങളും കരജലവ്യോമ ഗതാഗങ്ങളും പുറന്തള്ളിയ മാലിന്യങ്ങള്‍ ഭൂമിയിലെ ചൂട് വര്‍ദ്ധിപ്പിച്ച് കൊണ്ടിരുന്നു. ചൂട് ഭൂമിയിലെ വായു പ്രവാഹങ്ങളെ സ്വാധീനിച്ചു. കാലാവസ്ഥയില്‍ കാര്യമായ വ്യതിയാനം നേരിട്ട് തുടങ്ങി. വീണ്ടും ഒരു പഠനം ശ്രദ്ധനേടി.
2023 ല്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പ്രസിദ്ധീകരിച്ച നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധികരിച്ച Warning of a forthcoming collapse of the Atlantic meridional overturning circultion എന്നതായിരുന്നു ആ പഠനം. ഭൂമിയിലെ താപവ്യതിയാനത്തെ നേരിട്ട് സ്വാധീനിക്കുന്ന സമുദ്രാന്തര്‍ ജല പ്രവാഹത്തെ കുറിച്ചായിരുന്നു പഠനം. വടക്ക് തെക്ക് അമേരിക്കന്‍ തീരം, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ , ഓസ്ട്രേലിയ തുടങ്ങി വന്‍കരകളുടെ തീരങ്ങളിലൂടെ സമുദ്രപ്രവാഹങ്ങള്‍ തെക്ക് വടക്കന്‍ ധ്രൂവപ്രദേശങ്ങളിലേക്ക് നീങ്ങുന്നു. സങ്കീര്‍ണ്ണമായ ഈ സമുദ്രപ്രവാഹങ്ങളെ മുഴുവനായും അമോക് (The Atlantic meridional overturning circulation - AMOK) എന്ന് വിളിക്കുന്നു. അമേക്കിന്‍റെ ഭാഗമായ സമുദ്രപ്രവാഹമാണ് മെക്സിക്കോ ഉൾക്കടലിൽ നിന്ന് ഉത്ഭവിക്കുന്ന ശക്തമായ സമുദ്ര പ്രവാഹമായ ഗൾഫ് സ്ട്രീം (Gulf Stream). വടക്കൻ അറ്റ്ലാൻ്റിക് മേഖലയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഗൾഫ് സ്ട്രീം സമുദ്രപ്രവാഹം ഭൂമദ്ധ്യരേഖാ പ്രദേശത്തെ ചൂടേറിയ ജലത്തെ ധ്രുവപ്രദേശത്ത് എത്തിക്കുന്നു. ഈ ജലം ധ്രുവ പ്രദേശത്ത് മഞ്ഞായി തീരുന്നു.
വെറും അമ്പത് വര്‍ഷം; അപ്രത്യക്ഷമായത് 68,000 സ്ക്വയർ കിലോമീറ്റര്‍ വലിപ്പമുള്ള കടല്‍ !
ഹരിതഗ്രഹവാതകങ്ങളുടെ ഉപയോഗം ഭൂമിയിലെ ചൂട് വര്‍ദ്ധിപ്പിച്ചപ്പോള്‍ ധ്രുവങ്ങളിലടക്കം ചൂട് കൂടുകയും മഞ്ഞ് ഉരുക്കത്തിന് വേഗത കൂടുകയും ചെയ്തു. കലാവസ്ഥയിലുണ്ടാകുന്ന ഈ മാറ്റം 2025 നും 2095 നും ഇടയിൽ ഗള്‍ഫ് സ്ട്രീമിന്‍റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ് പഠനം അവകാശപ്പെടുന്നത്. ഗള്‍ഫ് സ്ട്രീമിന്‍റെ തകര്‍ച്ച യൂറോപ്യന്‍ തീരങ്ങളെ മുക്കിക്കളയും അമേരിക്കയില്‍ അതിശൈത്യം അനുഭവപ്പെടും. 1,15,000 മുതൽ 12,000 വർഷങ്ങള്‍ക്കും ഇടയിലാണ് അവസാനമായി അമേക്കിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തത്. ആ കാലത്തെ നമ്മള്‍ ഹിമയുഗം എന്ന് വിളിക്കുന്നു. ഗള്‍ഫ് സ്ട്രിമിന്‍റെ തകര്‍ച്ച ഹ്രസ്വ ഹിമയുഗത്തിന് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. വർഷങ്ങളുടെ സമുദ്രതാപ നിലയുടെ ഡാറ്റകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. അമോക്കിൻ്റെ തകർച്ചയെക്കുറിച്ച് മറ്റ് ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പഠനത്തിൻ്റെ രചയിതാവും കോപ്പൻഹേഗൻ സർവകലാശാലയിലെ പ്രൊഫസറുമായ പീറ്റർ ഡിറ്റ്ലെവ്സെൻ പറയുന്നു.
വാടക വീടിനെക്കാള്‍ ലാഭം ആഡംബര റിസോർട്ട്; കാരണം വിശദീകരിച്ച് യുവാവ് !
മറ്റ് സമുദ്ര കാലാവസ്ഥാ ഗവേഷകര്‍ അമേക്കിന്‍റെ തകര്‍ച്ച എന്ന യാഥാര്‍ത്ഥ്യത്തെ തള്ളിക്കളയുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പെട്ടെന്നൊരു തകര്‍ച്ചയെ ആരും അംഗീകരിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇൻ്റർഗവൺമെൻ്റൽ പാനലിൻ്റെ വിലയിരുത്തലും അമോക് പെട്ടെന്ന് തകരില്ലെന്നാണ്. "വടക്കൻ അറ്റ്ലാൻ്റിക് കാലാവസ്ഥാ സംവിധാനത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടാകാം എന്നത് ഗൗരവമായി കാണേണ്ടതുണ്ട് അതേ സമയം പറഞ്ഞിരിക്കുന്ന സമയ പരിധി സംശയം ജനിപ്പിക്കുന്നതാണ്" റീഡിംഗ് യൂണിവേഴ്സിറ്റിയിലെ നാഷണൽ സെൻ്റർ ഫോർ അറ്റ്മോസ്ഫെറിക് സയൻസിലെ ജോൺ റോബ്സൺ പറയുന്നു. നാഷണൽ ഓഷ്യാനോഗ്രഫി സെൻ്ററിലെ പ്രൊഫ.പെന്നി ഹോളിഡേയും പഠനത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല. പക്ഷേ, കാലാവസ്ഥാ വ്യതിയാനം അമേക്കിനെയും ബാധിക്കുമെന്ന് വിശദീകരിക്കുന്നു.
പാറമുത്തൻ മുളവാലൻ ! പൊന്മുടിയില്‍ നിന്നും പുതിയ തുമ്പി ഇനത്തെ കണ്ടെത്തി മലയാളി ഗവേഷകര്‍