ചര്‍ച്ചകള്‍ക്കൊടുവില്‍ താന്‍ വിവാഹ മോചനം നേടുന്നില്ലെന്നും ചികിത്സയ്ക്കുള്ള കാശ് കൊടുക്കാമെന്നും ഭാര്‍ത്താവ് സമ്മതിച്ചു. പക്ഷേ അയാള്‍ മുന്നോട്ട് വച്ച ആവശ്യം കേട്ട് കോടതി അടക്കം ഞെട്ടി.
കാൻസർ ബാധിതയായ ഭാര്യക്ക് ഇനി കുട്ടികളുണ്ടാകില്ല എന്നാരോപിച്ച് ഭർത്താവ് വിവാഹ മോചനത്തിന് അപേക്ഷിച്ചു. കിഴക്കൻ ചൈനയിലെ ജിയാങ്‌സു തീരദേശ പ്രവിശ്യയിലെ സുഖിയാനിലാണ് സംഭവം. എന്നാല്‍, രക്താർബുദം ബാധിച്ച സ്ത്രീക്ക് വിവാഹമോചനത്തിൽ താൽപ്പര്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവിൽ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. എന്നാൽ, തനിക്ക് ഇനിയും കുട്ടികൾ വേണമെന്നും അതിനുള്ള ശേഷി തന്‍റെ ഭാര്യക്കില്ലന്നുമാണ് ഭർത്താവിന്‍റെ ആരോപണം. വിവാഹ മോചനം തന്നില്ലെങ്കിൽ താൻ മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധങ്ങൾ തുടങ്ങുമെന്ന് ഇയാൾ ഭാര്യയെ ഭീഷിണിപ്പെടുത്തയതായും സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്യഗ്രഹ ജീവികൾക്ക് മനുഷ്യനെ കാണാം; പക്ഷേ, ഇപ്പോൾ കാണുന്നത് 3,000 വർഷം മുമ്പത്തെ നാഗരികതയെന്ന് പഠനം
ചൈനയിൽ വിവാഹ മോചന കേസുകൾ സമീപകാലത്തായി വർദ്ധിച്ചതിനാൽ മതിയായ കാരണങ്ങൾ ഇല്ലാതെ കോടതികൾ ഇപ്പോൾ ഇവിടെ വിവാഹമോചനം അനുവദിക്കില്ല. അതിനാൽ, ഈ കേസിലും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനാണ് കോടതി ശ്രമം നടത്തിയത്. തനിക്ക് ഇപ്പോൾ ഒരു മകനുണ്ടെങ്കിലും കൂടുതൽ പേരകുട്ടികൾ വേണമെന്നാണ് തന്‍റെ മാതാപിതാക്കൾ ആഗ്രഹിക്കുന്നതെന്നും മകനെന്ന നിലയിൽ അവരുടെ ആഗ്രഹം തനിക്ക് നിറവേറ്റികൊടുക്കണമെന്നുമാണ് പ്രശ്നപരിഹാര ചർച്ചകളിൽ ഭർത്താവ് പറയുന്ന ന്യായീകരണം. തന്‍റെ തീരുമാനത്തിൽ മാതാപിതാക്കളുടെ ഉറച്ച പിന്തുണയുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു.
കശ്മീരില്‍ മഞ്ഞ് വീഴ്ച ഒരു സ്വപ്നമാകുമോ ? ഇല്ല, അടുത്ത ആഴ്ച തന്നെയെന്ന് കാലാവസ്ഥാ കേന്ദ്രം
തന്‍റെ ഭാര്യ രക്താർബുദ ബാധിതയായതിനാൽ പതിവായി ഹീമോ ഡയാലിസിസ് ചികിത്സ നടത്തുന്നുണ്ടെന്നും അതിനാൽ വീണ്ടും ഗർഭിണിയാകുന്നത് അവളുടെ ആരോഗ്യത്തിന് നല്ലതല്ലെന്നും ഇയാൾ കൂട്ടിച്ചേര്‍ക്കുന്നു. ഒടുവിൽ കോടതിയുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥത ചർച്ചയിൽ താൻ ഭാര്യയെ വിവാഹമോചനം ചെയ്യുന്നില്ലെന്നും അവളുടെ ചികിത്സാ ചിലവുകൾ തുടർന്നും നൽകാമെന്നും ഇയാൾ സമ്മതിച്ചു പക്ഷേ, മറ്റു സ്ത്രീകളുമായുള്ള തന്‍റെ ബന്ധത്തിൽ ആരും ഇടപെടാൻ പാടില്ലെന്നതാണ് ഇയാളുടെ വിചിത്രമായ ആവശ്യം. ഇതിനിടെ വിവാഹമോചനത്തിന് താൻ സമ്മതിക്കില്ലെന്നും വഞ്ചിക്കുന്ന ഭർത്താവിനോട് പൊറുക്കില്ലെന്നും ഭാര്യയും വ്യക്തമാക്കി. ചർച്ച പരാജയപ്പെട്ടതോടെ ഇവരുടെ കേസ് ഇപ്പോൾ വീണ്ടും കോടതിയുടെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്. സംഭവം പുറത്തായതോടെ ഭർത്താവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
2,500 രൂപയുടെ ഓരോ ഇടപാടിനും 150 രൂപ ക്യാഷ്ബാക്ക്; കച്ചവടക്കാരനില്‍ നിന്നും തട്ടിയത് 95,000 രൂപ !