താനെന്തുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കാത്തത് എന്നതിന്റെ കാരണവും ഇയാൾ പറയുന്നുണ്ട്. 'നല്ല അടിസ്ഥാനസൗകര്യങ്ങൾ, വർക്ക്- ലൈഫ് ബാലൻസ്, മുൻവിധികളില്ലാതെ പെരുമാറുന്ന സമൂഹം, കുറ്റകൃത്യങ്ങൾ കുറവ് ഇവയൊക്കെ കാരണമാണ് താൻ നാട്ടിലേക്ക് വരാൻ തയ്യാറാവാതെ യുകെയിൽ തന്നെ താമസിക്കാൻ ആഗ്രഹിക്കുന്നത്' എന്നാണ് യുവാവ് പറയുന്നത്.
മിക്കവാറും ആളുകൾ ഇന്ന് പുറത്ത് പോവുകയും അവിടെ തന്നെ ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. നാട്ടിലേക്ക് തിരികെ വരാൻ പലർക്കും ആഗ്രഹമില്ല. കൂടും കുടുംബവുമായി അവിടെ തന്നെ ജീവിക്കാനാണ് പലരുടേയും ആഗ്രഹം. യുഎസ്‍എ, യുകെ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ആളുകൾ പോകുന്നത്. ജോലി തേടി പോകുന്നവരും പഠനം തന്നെ അവിടെയാക്കുന്നവരും ഇഷ്ടം പോലെ ഉണ്ട്.
എന്തായാലും, എന്തുകൊണ്ടാണ് പലരും വിദേശത്ത് പോകാൻ ഇത്രയധികം താല്പര്യപ്പെടുന്നത്. എന്തുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങാൻ താല്പര്യമില്ലാത്തത്. ഇങ്ങനെ ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഒരു റെഡ്ഡിറ്റ് യൂസർ.
യുകെയിലാണ് ഈ യുവാവ് താമസിക്കുന്നത്. 'വിദേശത്ത് താമസിക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ള എന്തെല്ലാം കാര്യങ്ങളാണ് നമുക്ക് മിസ്സാകുന്നത്? സൗകര്യങ്ങൾ, വീട്ടുസഹായികൾ, കുടുംബം, ആഘോഷങ്ങൾ, ജീവിതച്ചെലവ് കുറവ് എന്നിവയൊക്കെയാണ് എന്ന് പറയുന്ന ത്രെഡ്ഡുകൾ ഞാൻ കണ്ടിട്ടുണ്ട്. ഇവയെല്ലാം മിക്കവാറും ശരിയുമാണ്. എന്താണ് നിങ്ങളെ നാട്ടിലേക്ക് മടങ്ങിപ്പോകുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്' എന്നതാണ് ചോദ്യം.
പിന്നീട്, താനെന്തുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കാത്തത് എന്നതിന്റെ കാരണവും ഇയാൾ പറയുന്നുണ്ട്. 'നല്ല അടിസ്ഥാനസൗകര്യങ്ങൾ, വർക്ക്- ലൈഫ് ബാലൻസ്, മുൻവിധികളില്ലാതെ പെരുമാറുന്ന സമൂഹം, കുറ്റകൃത്യങ്ങൾ കുറവ് ഇവയൊക്കെ കാരണമാണ് താൻ നാട്ടിലേക്ക് വരാൻ തയ്യാറാവാതെ യുകെയിൽ തന്നെ താമസിക്കാൻ ആഗ്രഹിക്കുന്നത്' എന്നാണ് യുവാവ് പറയുന്നത്.
Indians abroad - what's stopping you from returning to India?
byu/beer-and-crisps inAskIndia
പലരും യുവാവിന്റെ പോസ്റ്റിന് കമന്റുകളും നൽകിയിട്ടുണ്ട്. 'ശുദ്ധമായ വായു, വെള്ളം, ഭക്ഷണം. കുറഞ്ഞ അഴിമതി. നമ്മൾ നികുതിയടച്ചാലും അത് നമ്മുടെ തന്നെ ജീവിതത്തിന് ഗുണം ചെയ്യുന്നു. പൗരബോധമുള്ള ആളുകൾ. കാര്യക്ഷമമായ സർക്കാർ. മെച്ചപ്പെട്ട തൊഴിൽ സംസ്കാരം. ഉയർന്ന ജീവിത നിലവാരം. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാത്ത ആളുകൾ' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'പലരും തങ്ങളുടെ കുടുംബത്തെ ഓർത്താണ് നാട്ടിലേക്ക് മടങ്ങി വരുന്നത്. എനിക്ക് അത്തരം ബന്ധങ്ങളൊന്നുമില്ല നാട്ടിൽ. അതിനാൽ തിരികെ പോകാനാഗ്രഹമില്ല' എന്നാണ് മറ്റൊരാൾ പറഞ്ഞത്.
അതുപോലെ തന്നെ സ്ത്രീകൾക്ക് സുരക്ഷിതമായ രാജ്യമല്ല ഇന്ത്യ അതിനാലാണ് വരാനാഗ്രഹിക്കാത്തത് എന്ന് പറഞ്ഞവരും, ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങൾ മോശമാണ് എന്നും ഇന്ത്യക്കാർ എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തിൽ എത്തിനോക്കിക്കൊണ്ടിരിക്കും അതിനാലാണ് മടങ്ങിവരാൻ തോന്നാത്തത് എന്ന് പറഞ്ഞവരും ഒരുപാടുണ്ട്.