16-ാം വയസില്‍ അനാഥനായി പിന്നാലെ കുടുംബനാഥനും; ആരാണ് ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ മൊഹമ്മദ് അമാന്‍

By Web Team  |  First Published Sep 1, 2024, 10:38 AM IST

2020ലെ കൊവിഡ് കാലത്താണ് അമാനിന് അമ്മ സായബയെ നഷ്ടമാവുന്നത്. ട്രക്ക് ഡ്രൈവറായിരുന്ന അച്ഛന്‍ മെഹ്താബ് 2016ല്‍ ജോലി നഷ്ടമായശേഷം രോഗബാധിതനായി രണ്ട് വര്‍ഷത്തിനുശേഷം മരിച്ചച്ചിരുന്നു.


ലഖ്നൗ: ഓസ്ട്രേലിയക്കെതിരായ ഏകദിന, ചതുര്‍ദിന ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ദ്രാവിഡ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെത്തിയതായിരുന്നു ശ്രദ്ധിച്ചത്. ഒപ്പം തൃശൂര്‍ സ്വദേശി മൊഹമ്മദ് എനാന്‍ ടീമിലെത്തിയതും ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചു. എന്നാല്‍ ടീമിന്‍റെ നായകനായ മൊഹമ്മദ് അമാനിനെക്കുറിച്ച് അധികമാരും പറഞ്ഞുകേട്ടിരുന്നില്ല. പതിനാറാം വയസില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട് മൂന്ന് സഹോദരങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് കുടുംബനാഥനാവേണ്ടിവന്ന അമാന്‍ 18-ാം വയസില്‍ ഇന്ത്യൻ ജൂനിയര്‍ ടീമിന്‍റെ ക്യാപ്റ്റനാവുമ്പോള്‍ അതിന് പിന്നില്‍ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുണ്ട്.

2020ലെ കൊവിഡ് കാലത്താണ് അമാനിന് അമ്മ സായബയെ നഷ്ടമാവുന്നത്. ട്രക്ക് ഡ്രൈവറായിരുന്ന അച്ഛന്‍ മെഹ്താബ് 2016ല്‍ ജോലി നഷ്ടമായശേഷം രോഗബാധിതനായി രണ്ട് വര്‍ഷത്തിനുശേഷം മരിച്ചച്ചിരുന്നു. അച്ഛന് പിന്നാലെ അമ്മയും പോയതോടെ മൂന്ന് സഹോദരങ്ങളുടെയും സംരക്ഷണച്ചുമതല അമാനിന്‍റെ ചുമലിലായി. രണ്ട് മാര്‍ഗങ്ങളെ ആ സമയം അമാനിന് മുന്നില്‍ ഉണ്ടായിരുന്നുള്ളു. ഒന്നുകില്‍ ക്രിക്കറ്റില്‍ തുടരുക, അല്ലെങ്കില്‍ സ്വപ്നം ഉപേക്ഷിച്ച് കുടുംബത്തെ നോക്കാനായി ജോലിക്ക് ഇറങ്ങുക.എന്നാല്‍ ക്രിക്കറ്റില്‍ തുടര്‍ന്ന അമാനിന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഒടുവില്‍ പതിനെട്ടാം വയസില്‍ ഇന്ത്യൻ അണ്ടര്‍ 19 ക്യാപ്റ്റന്‍ സ്ഥാനം. ഉത്തര്‍പ്രദേശിലെ ഷഹ്റാന്‍പൂർ സ്വദേശിയായ അമാനിന് എല്ലാം ഇപ്പോഴും ഒരു സ്വപ്നം പോലെയാണ്. കഠിനപാതകള്‍ താണ്ടി താന്‍ എത്തിപ്പിടിച്ച നേട്ടം ഇപ്പോഴും അവന് വിശ്വസിക്കാനായിട്ടില്ല.

Latest Videos

undefined

രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ സമിത് ദ്രാവിഡ് ഇന്ത്യൻ അണ്ടർ 19 ടീമില്‍, മലയാളി താരത്തിനും അരങ്ങേറ്റം

അച്ഛന്‍ മരിച്ചപ്പോള്‍ സഹോദരിയെയും രണ്ട് സഹോദരങ്ങളെയുടെയും സംരക്ഷണത്തിനായി ക്രിക്കറ്റ് ഉപേക്ഷിച്ച് ജോലി കിട്ടുമോ എന്ന് നോക്കിയതായിരുന്നു ഞാന്‍. പക്ഷെ ഒന്നും ശരിയായില്ല. ആ സമയത്താണ് ചില സുമനസുകള്‍ എന്നെ ഹായിക്കുന്നത്. അവരുടെ സഹായത്തോടെയാണ് ക്രിക്കറ്റില്‍ തുടര്‍ന്നത്. പലരാത്രികളിലും വിശന്നു തളര്‍ന്നുറങ്ങിയിട്ടുണ്ട് എന്ന് അമാന്‍ നിറകണ്ണുകളോടെ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വിശപ്പിനെക്കാള്‍ വലിയതായി മറ്റൊന്നുമില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഞാന്‍ ഒരു തരി ഭക്ഷണം പോലും കളയാറില്ല. വിശപ്പിന്‍റെ വില എനിക്കറിയാം. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍റെ ട്രയല്‍സിനായി കാണ്‍പൂരിലേക്ക് ട്രെയിനില്‍ ജനല്‍ കംപാര്‍ട്മെന്‍റില്‍ ടോയ്‌ലറ്റിന് അടുത്തിരുന്നാണ് ഞാന്‍ പോയിരുന്നത്. ഇന്ന് ഞാന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നു. നല്ല ഹോട്ടലുകളില്‍ താമസിക്കുന്നു, എല്ലാറ്റിനും ദൈവത്തോട് നന്ദിയുണ്ട്-അമാന്‍ പറഞ്ഞു.

ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നു ലഭിക്കുന്ന അലവന്‍സ് പലപ്പോഴും കുടുംബം പോറ്റാന്‍ പോലും തികയാത്തതിനാല്‍ വിശന്നുറങ്ങേണ്ടിവന്നിട്ടുണ്ട് തനിക്കെന്നും അമാന്‍ പറയുന്നു.കഴിഞ്ഞ സീസണില്‍ കളിച്ച് കിട്ടിയ തുക കൊണ്ടാണ് വീടിന്‍റെ അറ്റകുറ്റപണി നടത്തിയത്. തന്‍റെ കരിയറില്‍ സഹായം നല്‍കിയ എല്ലാവരെയും പ്രത്യേകിച്ച് കോച്ച് രാജീവ് ഗോയലിനെ നന്ദിയോടെ ഓര്‍ക്കുന്നുവെന്നും അമാന്‍ പറഞ്ഞു. വിനൂ മങ്കാദ് ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ യു പി അണ്ടര്‍ 19 ടീമിനായി നാലു അര്‍ധസെഞ്ചുറി അടക്കം 363 റണ്‍സാണ് അമാന്‍ നേടിയത്. അണ്ടര്‍ 19 ചലഞ്ചര്‍ സീരീസില്‍ 294 റണ്‍സുമായി ടോപ് സ്കോററായതും അമാനാനായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ സ്റ്റാന്‍ഡ് ബൈ താരമായും അമാനെ തെരഞ്ഞെടുത്തിരുന്നു

ഓസ്ട്രേലിയന്‍ താരങ്ങളുടെ രഹസ്യങ്ങള്‍ പൊളിച്ച് നുണപരിശോധന, മാക്സ്‌വെല്ലിന്‍റെ രഹസ്യങ്ങള്‍ പുറത്ത്.

ക്രിക്കറ്റ് കളിക്കുന്നത് തന്‍രെ പിതാവിന് ഇഷ്ടമായിരുന്നില്ലെന്നും ഇത് പാവപ്പെട്ടവ‍ർക്ക് പറ്റിയ കളിയല്ലെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നുവെന്നും അമാന്‍ ഓര്‍ത്തെടുക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ തന്‍റെ നേട്ടം കാണാന്‍ അവരില്ലാത്തതാണ് വലിയ സങ്കടമെന്നും അമാന്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!