മനുഷ്യ പാദസ്പര്‍ശം ഏല്‍ക്കാത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഇതാണ് !

By Web Team  |  First Published Dec 20, 2023, 2:34 PM IST

മനുഷ്യ പദസ്പര്‍ശം ഏല്‍ക്കാത്ത കൊടുമുടികള്‍ കന്യകകളായ കൊടുമുടികള്‍ എന്ന് അറിയപ്പെടുന്നു. 


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതശിഖരമായ എവറസ്റ്റ് 1953 മെയ് മാസത്തിൽ ടെൻസിംഗ് നോർഗെയും എഡ്മണ്ട് ഹിലാരിയും കീഴടക്കിയ കഥ എല്ലാവർക്കും അറിയാം. എന്നാൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കീഴടക്കപ്പെടാത്ത പർവ്വതം ഏതാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  7,570 മീറ്റർ ഉയരമുള്ള ഗംഖർ പ്യൂൺസം (Gangkhar Puensum) ആണ് ആരും ഇതുവരെ കയറിയിട്ടില്ലാത്ത, മനുഷ്യ പദസ്പര്‍ശം ഏല്‍ക്കാത്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി.  ടിബറ്റിന്‍റെയും ഭൂട്ടാന്‍റെയും അതിർത്തിയിലാണ് ഈ കൊടുമുടി. എന്നാല്‍ ഈ പര്‍വ്വതത്തിന്‍റെ കൃത്യമായ സ്ഥാനം സംബന്ധിച്ച് ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. 7,453 മീറ്റർ ഉയരമുള്ള മുച്ചു ചിഷ് (Muchu Chhish) ആണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ആരും കയറാത്ത കൊടുമുടി. 

'മനുഷ്യത്വ രഹിത'വും 'സ്ത്രീവിരുദ്ധ'വും; വിവാഹ വേദിയിലേക്ക് മാലാഖമാർ ഇറങ്ങിവരുന്ന വീഡിയോയ്ക്ക് രൂക്ഷ വിമർശനം !

Latest Videos

ഗംഖാർ പ്യൂൺസം കൊടുമുടിയിൽ കയറുന്നതിന് കർശനമായ നിരോധനങ്ങൾ നിലവിലുള്ളത് കൊണ്ടാണ് ഈ കൊടുമുടിയിലേക്ക് ആരും കയറാൻ ശ്രമിക്കാത്തത്. ഭൂട്ടാനീസ് ആചാരങ്ങളും പാരമ്പര്യങ്ങളും പ്രകാരം പർവതങ്ങൾ  പവിത്രമാണ്. കാരണം ദേവന്മാരും ആത്മാക്കളും അവിടെ വസിക്കുന്നുവെന്നാണ് അവരുടെ വിശ്വാസം.  ഇങ്ങനെയാണെങ്കിലും വർഷങ്ങൾക്ക് മുൻപ് ഏതാനും, പർവതാരോഹകർ ആ പര്‍വ്വതത്തെയും കാല്‍ക്കീഴിലാക്കാന്‍ ശ്രമിച്ചു. 1985-ലും 1986-ലുമായിരുന്നു ആ പര്യവേഷണങ്ങൾ. പക്ഷേ, അവ രണ്ടും പരാജയപ്പെട്ടു. 1996-ൽ ഭൂട്ടാൻ 6,000 മീറ്ററിൽ കൂടുതൽ ഉയരമുള്ള പർവതങ്ങൾ കയറുന്നത് നിയമ വിരുദ്ധമാക്കാൻ തുടങ്ങി. 1990 -കളുടെ അവസാനത്തിൽ ഒരു കൂട്ടം ജാപ്പനീസ് പർവതാരോഹകർ ചൈനയുടെ ഭാഗത്ത് നിന്ന് ഗാങ്ഖർ പ്യൂൺസം കയറാൻ ശ്രമിച്ചെങ്കിലും അവരുടെ അനുമതി റദ്ദാക്കപ്പെട്ടു.  പകരം, അവർ രണ്ട് കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന 7,535 മീറ്റർ ഉയരമുള്ള മറ്റൊരു കൊടുമുടിയായ ലിയാങ്കാങ് കാംഗ്രിയിലേക്ക് (Liankang Kangri) തങ്ങളുടെ പര്യവേഷണം മാറ്റുകയും അത് കീഴടക്കുകയും ചെയ്തു.

100 കിലോമീറ്റര്‍ ഓടിയാല്‍ മുഴവന്‍ ബോണസ് എന്ന് കമ്പനി; സംഗതി പൊളിയെന്ന് സോഷ്യല്‍ മീഡിയ

മനുഷ്യൻ കയറാത്ത പർവതങ്ങൾ പൊതുവിൽ കന്യകകളായ കൊടുമുടികൾ (virgin mountain) എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തിൽ ജനവാസമില്ലാത്തതും മനുഷ്യർ അതിക്രമിച്ചു കടക്കാത്തതുമായ നിരവധി കൊടുമുടികൾ ഇന്നും ലോകത്തുണ്ട്. ഓരോ രാജ്യത്തിന്‍റെയും പ്രദേശത്തിന്‍റെയും മതപരമായതും അല്ലാത്തതുമായ വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ കൊടുമുടികളിലേക്കുള്ള മനുഷ്യന്‍റെ യാത്രകളെ തടയുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. അത്തരത്തിലുള്ള ഒരു പർവ്വതമാണ് ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയിലെ നഗാരി പ്രിഫെക്ചറിൽ 6,638 മീറ്റർ (21,778 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൈലാസ പർവ്വതം (Mount Kailash). ടിബറ്റൻ പീഠഭൂമിയുടെ പടിഞ്ഞാറൻ ഭാഗത്ത്, ട്രാൻസ് ഹിമാലയത്തിലെ കൈലാഷ് പർവതനിരകളിൽ (ഗാംഗ്ഡിസെ പർവതനിരകൾ) ഇത് സ്ഥിതിചെയ്യുന്നു.  നാല് പ്രധാന മതങ്ങൾ - ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ബോൺ - എന്നിവ കൈലാസ പർവ്വതത്തെ പവിത്രമായി കണക്കാക്കുന്നു. 

ഈ പരസ്യം ഒരു പിഴവല്ല യാഥാര്‍ത്ഥ്യമെന്ന് സാമൂഹിക മാധ്യമ ഉപയോക്താവ് !

 

click me!