എന്‍ആര്‍ഐക്കാര്‍ ഏറ്റവും കൂടുതലുള്ള രാജ്യമേത് ? വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ ഇങ്ങനെ

By Web Team  |  First Published Jan 19, 2024, 3:07 PM IST

ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള രാജ്യം അമേരിക്കയാണ് (യുഎസ്എ) എന്നാണ് ചിലരുടെ വാദം. അതേസമയം കാനഡയാണെന്ന് അവകാശപ്പെടുന്നവരും കുറവല്ല. എന്നാല്‍ ഏതാണ് ആ രാജ്യം?



വിദ്യാഭ്യാസത്തിനായും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്കായും വിസ്വര രാജ്യങ്ങളില്‍ നിന്നും മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നും ജനങ്ങള്‍ വികസിത രാജ്യങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍, ഈ ഒഴുക്കിന് ഏറ്റവും കൂടുതല്‍ വേഗം കൈവരിച്ചത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ്. ഇതിനിടെ. കഴിഞ്ഞ വർഷം, ഏകദേശം 1.42 ബില്യൺ ജനസംഖ്യയുള്ള ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി.  എന്നാൽ, ഇന്ത്യൻ ജനസംഖ്യയിലെ വലിയൊരു വിഭാഗവും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമാണ്. ലോകത്തിന്‍റെ ഏതു കോണിൽ പോയാലും ഒരു ഇന്ത്യക്കാരനെങ്കിലും ഉണ്ടാകുമെന്നാണല്ലോ ചൊല്ല്. എന്നാൽ ലോകത്തിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉള്ള വിദേശ രാജ്യം ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?

നിർത്താതെ പുകവലി; 3 മണിക്കൂറും 33 മിനിറ്റും കൊണ്ട് മാരത്തണ്‍ പൂർത്തിയാക്കിയെങ്കിലും 52 കാരന് എട്ടിന്‍റെ പണി !

Latest Videos

ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള രാജ്യം അമേരിക്കയാണ് (യുഎസ്എ) എന്നാണ് ചിലരുടെ വാദം. അതേസമയം കാനഡയാണെന്ന് അവകാശപ്പെടുന്നവരും കുറവല്ല. എന്നാല്‍, യാഥാര്‍ത്ഥ്യത്തില്‍ ഏത് വിദേശ രാജ്യത്താണ് ഏറ്റവും കൂടുതല്‍ എന്‍ആര്‍ഐക്കാറുള്ളതെന്നതിന് കൃത്യമായ ഉത്തരം നല്‍കുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിദേശകാര്യമന്ത്രാലയം 2023 ഓഗസ്റ്റില്‍ പുറത്ത് വിട്ട കണക്കുകള്‍ വച്ച് ഏറ്റവും കുടുതല്‍ എന്‍ആര്‍ഐകളുള്ള വിദേശ രാജ്യം യുഎഇയാണ് (34,19,875 പേര്‍.) രണ്ടാം സ്ഥാനത്ത് സൌദി അറേബ്യ (25,92,166), മൂന്നാം സ്ഥാനത്തുള്ള യുഎസ്എയില്‍ 12,80,000 എന്‍ആര്‍ഐക്കാറുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ രേഖകള്‍ പറയുന്നു. 

ലൈംഗികതയെ കുറിച്ച് പരാമര്‍ശം; മാര്‍പ്പാപ്പയ്ക്കെതിരെ വിമര്‍ശനവുമായി യാഥാസ്ഥിതികര്‍

അതേസമയം ഏറ്റവും കൂടുതല്‍ വിദേശ ഇന്ത്യക്കാര്‍ ജീവിക്കുന്ന രാജ്യം യുഎസ്എ (44,60,000) യാണ്. 34,25,144 വിദേശ ഇന്ത്യക്കാരുമായി യുഎഇ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. വിദേശ ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്തുള്ളത് മലേഷ്യയാണ് (29,87,950). അതേസമയം ഇന്ത്യൻ വംശജർ ഏറ്റവും കുടുതലുള്ള രാജ്യം എന്ന പദവി യുഎസ്എയ്ക്കാണ് (31,80,000). ഈ കണക്കില്‍ രണ്ടാം സ്ഥാനത്ത് മലേഷ്യയും (27,60,000) മൂന്നാം സ്ഥാനത്ത് ശ്രീലങ്കയുമാണെന്ന് (16,00,000) വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.  1,34,59,195 ഇന്ത്യക്കാര്‍ എന്‍ആര്‍ഐക്കാരാണെന്നും  1,86,83,645 ഇന്ത്യന്‍ വംശജര്‍ വിദേശരാജ്യങ്ങളില്‍ ജീവിക്കുന്നെന്നും 3,21,00,340 ഇന്ത്യക്കാര്‍ വിദേശ ഇന്ത്യക്കാരാണെന്നും വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരന്‍റെ മുഖത്തടിക്കുന്ന ടിടിഇയുടെ വീഡിയോ വൈറൽ! വച്ച് പൊറുപ്പിക്കില്ലെന്ന് മന്ത്രി
 

click me!