പുരാതന സർവകലാശാലാ പട്ടണമായ തക്ഷശില നിലനിന്നിരുന്ന സ്ഥലത്ത് ഒരു കര്‍ഷകന്‍ കൃഷിക്കായി നിലമുഴുതപ്പോള്‍ ദ്രവിച്ച് തുടങ്ങിയ ഒരു കെട്ട് കണ്ടെത്തി. അത് ഒരു പൗരാണിക ഗണിത ശാസ്ത്ര ഗ്രന്ഥമായിരുന്നു.
ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ബോഡ്‌ലിയൻ ലൈബ്രറിയില്‍ പുരാതനമായ ഒരു കൈയെഴുത്ത് പ്രതിയുണ്ട്, 'ബക്ഷാലി കൈയെഴുത്തുപ്രതി' (Bakhshali manuscript). ഈ കൈയെഴുത്ത് പ്രതി കണ്ടെത്തിയത് 1881-ലെ വേനൽക്കാലത്ത്, ഇന്നത്തെ പാകിസ്ഥാനിലെ പുരാതന സർവകലാശാലാ പട്ടണമായ തക്ഷശിലയില്‍ നിന്ന്. കണ്ടെത്തിയതാകട്ടെ ബക്ഷാലി ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ കൃഷിക്കായി നിലം ഉഴുത് മറിച്ചപ്പോള്‍. ഒന്നും രണ്ടുമല്ല, ബിർച്ച് പുറംതൊലിയുടെ ഏകദേശം 70 ഇലകൾ അടങ്ങയി കൈയെഴുതി പ്രതിയായിരുന്നു അത്. അവയിൽ മിക്കതും കാലപ്പഴക്കത്താൽ അന്ന് തന്നെ പൊടിഞ്ഞ് തുടങ്ങിയിരുന്നു. ഒപ്പം ഇലയിലെ മഷി പുരട്ടിയ എഴുത്തുക്കള്‍ മാഞ്ഞും തുടങ്ങിയിരുന്നു. കൈയെഴുത്ത് പ്രതി ബ്രിട്ടീഷുകാര്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടു പോയി.
ആ കൈയെഴുത്ത് പ്രതിയില്‍ ചില അകം പൊള്ളയായ ചില വൃത്തകള്‍ അടയാളപ്പെടുത്തിയിരുന്നു. അതായിരുന്നു ഇതുവരെ കണ്ടെത്തിയതില്‍വച്ച് 'പൂജ്യം' അടയാളപ്പെടുത്തിയ ഏറ്റവും പഴക്കമുള്ള ഗ്രന്ഥം. അത് വെറുമൊരു പുസ്തകമായിരുന്നില്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും ലഭിച്ച ഏറ്റവും പഴക്കുമുള്ള ഗണിത ശാസ്ത്ര ഗ്രന്ഥമായിരുന്നു അത്. സി.ഇ നാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഒരു പുരാതന ഗ്രന്ഥത്തിന്‍റെ പിൽക്കാല പകർപ്പായിരിക്കാം അതെന്ന് വിദഗ്ദര്‍ പറയുന്നു. ആ പൗരാണിക ഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. "ചജകന്‍റെ (Chajaka) മകൻ ... വസിഷ്ഠന്‍റെ മകൻ ഹാസികയുടെ ഉപയോഗത്തിനായുള്ള കാൽക്കുലേറ്ററുകളുടെ രാജാവ്" എന്ന്. ഗ്രന്ഥത്തില്‍ പ്രധാനമായും ഗണിതശാസ്ത്ര നിയമങ്ങൾ, പ്രശ്നങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയുടെ പ്രശ്ന പരിഹാരങ്ങള്‍ എന്നിവ അടങ്ങിയിരുന്നു.
2,000 വര്‍ഷം പഴക്കമുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും കണ്ടെത്തി !
ആദ്യ ചക്രവര്‍ത്തിയുടെ ശവകൂടീരം തുറക്കാന്‍ ഭയന്ന് ചൈനീസ് പുരാവസ്തു ഗവേഷകര്‍ !
വ്യാപാരികളുടെയും ഉപയോഗത്തിനായി, ബുദ്ധ സംസ്കൃതം, പ്രാകൃതം, പഴയ കാശ്മീരി എന്നീ ഭാഷാ പദങ്ങള്‍ ഉപയോഗിച്ചാണ് ഈ ഗ്രന്ഥം എഴുതിയതെന്ന് കരുതുന്നു. പദ്യത്തില്‍ പ്രശ്നങ്ങള്‍ എഴുതുകയും പിന്നീട് ഗദ്യത്തില്‍ വിശദമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതുമാണ് ഗ്രന്ഥത്തില്‍ ഉപയോഗിച്ച ഗണിത ശാസ്ത്ര വിശകലന രീതി. ഇന്നും ഈ ഗ്രന്ഥത്തിലെ ഭാഷയെയും ലിപിയെയും കുറിച്ച് ഗവേഷണം തുടരുന്നു, ഗണിത പ്രശ്നങ്ങളില്‍ ശൂന്യതയെ ചിഹ്നവത്ക്കരിക്കാന്‍ പൗരാണിക ഭാരതീയര്‍ ഉപയോഗിച്ച ചിഹ്നത്തെ അറബി വ്യാപാരികള്‍ സില്‍ക്ക് റൂട്ട് വഴി യൂറോപ്പില്‍ എത്തിച്ചെന്ന് കരുതുന്നു. കൈയെഴുത്തുപ്രതിയുടെ കാലപ്പഴക്കം സംബന്ധിച്ച് പരിഹരിക്കപ്പെടാത്ത ചില തർക്കങ്ങളുണ്ടെങ്കിലും പൊതുവേ ഈ കൈയെഴുത്തുപ്രതി ബിസി മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ ഉള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു, അതായത് ആയിരത്തി അഞ്ചൂറിനും ആയിരത്തി അറുനൂറും വര്‍ഷത്തെ പഴക്കം. അങ്ങനെ ഈ ഗ്രന്ഥം ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പഴയ ഇന്ത്യൻ ഗണിതശാസ്ത്ര ഗ്രന്ഥമായി മാറി! പ്രിയങ്ക തമ്പി എഴുതിയ ദേവിക കാര്യാപയുടെ ‘എ ചിൽഡ്രൻസ് ഹിസ്റ്ററി ഓഫ് ഇന്ത്യ ഇൻ 100 ഒബ്ജക്‌ട്സ്’ എന്ന പുസ്തകത്തിലാണ് ഈ ഗ്രന്ഥത്തെ കുറിച്ച് പറയുന്നത്.
മെഡിറ്ററേനിയന്‍ കടലില്‍ അമൂല്യ നിധി ശേഖരം കണ്ടെത്തി; ഈജിപ്ഷ്യൻ, ഗ്രീക്ക് ക്ഷേത്രാവശിഷ്ടങ്ങളും !