13 എന്ന അശുഭ സംഖ്യ; ലോകമെങ്ങും വ്യാപകമായ ഈ അന്ധവിശ്വാസത്തിന്‍റെ പിന്നിലെന്ത് ?

By Web Team  |  First Published Dec 1, 2023, 1:46 PM IST

മറ്റെല്ലാ സംഖ്യകളെയും പോലെ ഒരു സാധാരണ സംഖ്യയാണ് 13. എന്നാല്‍ പലപ്പോഴും 13 എന്ന സംഖ്യയെ ജീവിതത്തില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു. എന്ത് കൊണ്ടാണിത് ? 



നുഷ്യന്‍, തന്‍റെ പരിണാമ ഘട്ടങ്ങളിലെല്ലാം വിശ്വാസിയായിരുന്നുവെന്ന് കാണാം. അത്തരത്തിലുളള നിരവധി തെളിവുകള്‍ ലോകത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പുരാവസ്തു ശാസ്ത്രജ്ഞര്‍ ഇതിനകം കണ്ടെടുത്തിട്ടുണ്ട്. ഇവയില്‍ ഏറ്റവും പ്രധാനം മരണാനന്തരവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളായിരുന്നു. പിന്നീട് ഇത് പ്രകൃതി ശക്തികളോടുള്ള ആരാധനയായി മാറി. കുറേകൂട്ടി ബുദ്ധിവികാസം സംഭവിച്ച തലമുറ പ്രകൃതി ശക്തികളെ ദൈവങ്ങളായി പരിവര്‍ത്തനം ചെയ്യുകയും അവയ്ക്ക് മനുഷ്യരൂപങ്ങള്‍ കല്പിക്കുകയും ചെയ്തു. തലമുറകള്‍ മാറുമ്പോള്‍ ഈ വിശ്വാസങ്ങളിലേക്ക് ചിലത് കൂട്ടിച്ചേര്‍ക്കപ്പെടുകയോ മറ്റ്  ചിലത് ഒഴിവാക്കപ്പെടുകയോ ചെയ്തു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് കാണുന്ന അനേകം മതങ്ങളും വിശ്വാസങ്ങളും ലോകമെമ്പാടുമായി ഉടലെടുത്തത്. 

ചില വിശ്വാസങ്ങളെ ലോകമെമ്പാടുമുള്ള മനുഷ്യര്‍ അപ്പോഴും ഒരു പോലെ കൊണ്ട് നടന്നു. അത്തരത്തിലുള്ള ഒരു വിശ്വാസമാണ് 13 എന്ന നമ്പറിനോടുള്ളത്. നിര്‍ഭാഗ്യത്തിന്‍റെ സംഖ്യയാണ് 13 എന്നുള്ളത് ലോകമെമ്പാടും ഇന്നും നിലനില്‍ക്കുന്ന ഒരു അന്ധവിശ്വാസമാണ്. ചില ഹോട്ടലുകളില്‍ 13 നമ്പര്‍ മുറി കാണില്ല. മറ്റ് ചില കെട്ടിടങ്ങള്‍ 12 നിലയ്ക്ക് ശേഷമുള്ള നിലയ്ക്ക് 13 എന്നതിന് പകരം മറ്റ് ചില പേരുകള്‍ നല്‍കുന്നു. എന്തിന് കേരളത്തിലെ ഇടത്പക്ഷ സര്‍ക്കാരിലെ മന്ത്രിമാര്‍ പോലും 13 -ാം നമ്പര്‍ കാര്‍ ഉപയോഗിക്കാന്‍ മടി കാണിച്ചുവെന്നത് അന്നൊരു വാര്‍ത്തയായിരുന്നു. എന്തുകൊണ്ടാണിങ്ങനെ? 

Latest Videos

13 എന്ന സംഖ്യയോടുള്ള ഈ അന്ധവിശ്വാസം ട്രൈസ്കൈഡെകഫോബിയ (Triskaidekaphobia) എന്നാണ് അറിയപ്പെടുന്നത്. ഈ അന്ധവിശ്വാസത്തിന്‍റെ ഉത്പത്തിയെ കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. അവ മതവിശ്വാസങ്ങൾ, ചരിത്രസംഭവങ്ങൾ, സാംസ്കാരിക ആചാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പുരാതന ബാബിലോണില്‍ നിന്നാണ് ഈ അന്ധവിശ്വാസത്തിന്‍റെ തുടക്കമെന്ന് ട്രാവലിംഗ് ഗോസിപ്പിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം അവകാശപ്പെടുന്നു. ബാബിലോണിയന്‍ വിശ്വാസമനുസരിച്ച് 13 എന്ന സംഖ്യ മരണത്തോടും മരണാനന്തര ജീവിതത്തോടും ബന്ധപ്പെട്ടിരിക്കുന്നു. നോർസ് പുരാണങ്ങളിൽ, ഒരു വിരുന്നിലെ 13-ാമത്തെ അതിഥിയായെത്തുന്ന 'ലോകി ദേവൻ' വിരുന്ന് അലങ്കോലമാക്കി. ഇതോടെ 13 എന്നത് അശുഭ സംഖ്യയായി കണക്കാന്‍ തുടങ്ങി. 

ഓടുന്ന ട്രെയിനില്‍ ഒരു വിവാഹാഘോഷം; ഒപ്പം ചേര്‍ന്ന് 'കളറാക്കി' യാത്രക്കാര്‍, വീഡിയോ വൈറല്‍ !

13 എന്ന സംഖ്യ ക്രിസ്ത്യന്‍ പാരമ്പര്യത്തില്‍ അന്ത്യഅത്താഴവുമായി ബന്ധപ്പെട്ടിരിക്കുന്നു. യേശുവും 12 ശിഷ്യന്മാരും അന്ത്യഅത്താഴത്തിന് ഒത്ത് കൂടിയപ്പോള്‍ 13 -മത്തെ അതിഥിയായെത്തിയത് യൂദാസാണെന്ന് ബൈബിള്‍ പറയുന്നു. ഇങ്ങനെ പല മതവിശ്വാസങ്ങളില്‍ 13 ഒരു അശുഭ സംഖ്യയായി കണക്കാക്കപ്പെട്ടു. പതുക്കെ മരണവും നിര്‍ഭാഗ്യങ്ങളും ആ സംഖ്യയ്ക്കൊപ്പം ചേര്‍ക്കപ്പെട്ടു. ഒരു കാലത്ത് യൂറോപ്പ് ആകമാനം മതശുദ്ധീകരണത്തിന്‍റെ പേരില്‍ കത്തോലിക്കാ സഭ കുരിശുയുദ്ധങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 1119 ല്‍ സ്ഥാപിതമായ ഒരു കത്തോലിക്കാ സൈനിക സംഘമാണ് നൈറ്റ്സ് ടെംപ്ലർ (Knights Templar). കത്തോലിക്കാ മതവിശ്വാസികളല്ലാത്തവരെയും കത്തോലിക്കാ സഭയെ എതിര്‍ക്കുന്നവരെയും ഉന്‍മൂലനം ചെയ്യാനായി നൈറ്റ്സ് ടെംപ്ലർ നിയോഗിക്കപ്പെട്ടു. 

ഡ്രൈവറുടെ കണ്ണ് തെറ്റിയപ്പോള്‍ യുവതി തട്ടിയെടുത്തത് 33 ലക്ഷത്തിന്‍റെ 10,000 ഡോനട്ടുകളുമായി പോയ വാന്‍ !

ഒപ്പം യുദ്ധത്തിനാവശ്യമായ പണം കണ്ടെത്തുന്നതിന് അവര്‍ ഒരു പണ ഇടപാട് രീതി പുതുതായി കൊണ്ട് വന്നു. ഇത് പിന്നീട് ബാങ്കിംഗിന്‍റെ ആധുനിക പതിപ്പായി കണക്കാക്കപ്പെടുന്നു. ഈ ബാംങ്കിംഗ് സംവിധാനം അന്ന് ഏറെ പ്രചാരം നേടുകയും അക്കാലത്തെ പ്രബലരായ പലരും ഇവരില്‍ നിന്ന് പണം വായ്പയെടുക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ പണം വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ ഫ്രാൻസിലെ ഫിലിപ്പ് നാലാമൻ രാജാവ്, നൈറ്റ്സ് ടെംപ്ലറിനെ ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങി. ഒടുവില്‍ 1307 ഒക്‌ടോബർ 13-ന് വെള്ളിയാഴ്ച ദിവസം നൈറ്റ്സ് ടെംപ്ലഴ്സിനെ അദ്ദേഹം അറസ്റ്റ് ചെയ്തു. പിന്നീട് ലോകമെങ്ങും ക്രിസ്തുമത വിശ്വാസം പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ 13 എന്നത് ഒരു നിര്‍ഭാഗ്യ സംഖ്യയാണെന്ന അന്ധവിശ്വാസത്തിനും പ്രചാരം ലഭിച്ചു. യഥാര്‍ത്ഥ്യത്തില്‍ മറ്റേതൊരു സംഖ്യയും പോലൊരു സംഖ്യമാത്രമാണ് 13 ഉം. 

'മഴ നനഞ്ഞ് ഒരു വിമാനയാത്ര...': ചോര്‍ന്നൊലിക്കുന്ന എയര്‍ ഇന്ത്യന്‍ വിമാനത്തിലെ ഒരു യാത്ര; വൈറലായി വീഡിയോ !

click me!