'കേക്കില്‍ ചവിട്ടുന്ന കാലു'കളുടെ വീഡിയോയ്ക്ക് ഒന്നേകാല്‍ ലക്ഷം; ധനസമ്പാദനത്തിന്‍റെ വിചിത്ര രീതികള്‍ !

By Web Team  |  First Published Dec 4, 2023, 1:07 PM IST

ഇന്ന് തനിക്ക് ആയിരക്കണക്കിന് ഡോളറുകളാണ് മാസ വരുമാനം. അത് ഓരോ മാസവും കൂടിക്കൊണ്ടേയിരിക്കുന്നു. മകളോടൊപ്പം ആദ്യമായി ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ് താനെന്നും ഇവര്‍ പറയുന്നു. 


സാമൂഹിക മാധ്യമങ്ങളുടെ വരവോടെ പണം സമ്പാദിക്കാന്‍ വിചിത്രമായ ചില രീതികളും സൃഷ്ടിക്കപ്പെട്ടു. അത്തരത്തില്‍ വിചിത്രമായ രീതിയിലൂടെ പണം സമ്പാദിക്കുന്ന ഒരു സ്ത്രീയെ കുറിച്ചുള്ള വാര്‍ത്ത ഏറെ ശ്രദ്ധനേടി. നഗ്നമായ കാല്‍പാദങ്ങളോടുള്ള ലൈംഗീകാഭിനിവേശം ഇന്ന് ഏറെ സാധാരണമാണ്. ഈ ലൈംഗികാഭിനിവേശത്തില്‍ നിന്നും ധന സമ്പാദനം നടത്തുകയാണ് അവിവാഹിത അമ്മയായ ആഞ്ചലിക് ജെസ് എന്ന 26 കാരി. സാമൂഹിക മാധ്യമത്തില്‍ ഏറെ ആരാധകരുള്ള ഒരാളാണ് ഇന്ന് ആഞ്ചലിക് ജെസ്. അവര്‍ ധനസമ്പാദനത്തിനായി കണ്ടെത്തുന്നത് തന്‍റെ നഗ്ന പാദങ്ങളുടെ ചിത്രങ്ങള്‍ വില്‍ക്കുന്നതിലൂടെയാണ്. 

അമ്മയെയും മകളെയും വിവാഹം കഴിക്കുന്ന പുരുഷന്മാരുടെ ഗോത്രം !

Latest Videos

ഏഞ്ചലിക്ക്, ഒരു പ്രാദേശിക ഫാമിലി ഡെന്‍റൽ ക്ലിനിക്കിലെ റിസപ്ഷൻ/അഡ്മിൻ ജോലിയാണ് ചെയ്യുന്നത്. വിവാഹിതയല്ലാത്ത ഏഞ്ചലിക്കിന് ഒരു മകളുണ്ട്. അവളുടെ വിദ്യാഭ്യാസത്തിനും മറ്റുമുള്ള പണം തന്‍റെ ജോലിയില്‍ നിന്നും കണ്ടെത്താന്‍ ഏഞ്ചലിക്ക് ഏറെ പാടുപ്പെട്ടു. അങ്ങനെയാണ് കൂടുതല്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് അവര്‍ ആലോചിച്ചുന്നതും ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജോലി ചെയ്യാന്‍ തീരുമാനിക്കുന്നതും. അങ്ങനെയാണ് പണം നല്‍കി ഉപയോഗിക്കുന്ന ഫൺ വിത്ത് ഫീറ്റ് (Fun With Feet) എന്ന സൈറ്റിലേക്ക് അവളെത്തുന്നത്. ഈ വെബ്സൈറ്റിലൂടെ തന്‍റെ നഗ്നമായ പാദങ്ങളുടെ ചിത്രങ്ങള്‍ വിറ്റാണ് ഏഞ്ചലിക്ക് ഇന്ന് അധിക വരുമാനം കണ്ടെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'സെക്സ് ചെയ്യുക, ഇല്ലെങ്കില്‍ ജോലി പോകും'; മെക്സിക്കന്‍ ഡിജെയെ മുംബൈക്കാരന്‍ പീഡിപ്പിച്ചത് വര്‍ഷങ്ങളോളം !

തനിക്ക് ലഭിക്കുന്ന വിചിത്രമായ അഭ്യര്‍ത്ഥനകളില്‍ ഏറ്റവും കൂടുതല്‍ കേക്കുകളിൽ ചവിട്ടുന്ന നഗ്നമായ കാലുകളുടെ ചിത്രങ്ങളാണെന്ന് ഏഞ്ചലിക്ക് ഡെയ്ലി സ്റ്റാറിനോട് പറഞ്ഞു. മാത്രമല്ല, താന്‍ ഇതില്‍ കൂടുതല്‍ സാധ്യതകള്‍ തേടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1,24,984 രൂപയാണ് തനിക്ക് കേക്കില്‍ ചവിട്ടുന്ന വീഡിയോകള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്. കൂടുതല്‍ പണം ലഭിക്കുന്നതിനാല്‍ അത്തരം വീഡിയോകള്‍ താന്‍ ചെയ്യാറുണ്ടെന്നും അവര്‍ പറയുന്നു. "എന്‍റെ കാലുകളും കേക്കും കാഴ്ചയിൽ ആകർഷകമാണെന്ന് ആരാധകൻ കണ്ടെത്തിയെന്ന് ഞാൻ മനസ്സിലാക്കുന്നു." മാത്രമല്ല. തന്‍റെ നഗ്നമായ കാലുകള്‍ കേക്കുകളില്‍ ചവിട്ടുന്നത് കാണാനായി നിരവധി അഭ്യര്‍ത്ഥനകള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും ആദ്യമൊക്കെ തനിക്കില്‍ അത്ഭുതം തോന്നിയെന്നും അവര്‍ പറയുന്നു.  “ഇത് വളരെ രസകരമാണ്, കാരണം ഇത് എന്‍റെ ജീവിതത്തിന്‍റെ ഭാഗ്യങ്ങൾ തേടാന്‍ ഞാന്‍ എന്നെ അനുവദിക്കുന്നു, ഇന്ന് എന്‍റെ പ്രതിമാസ വരുമാനം ആയിരക്കണക്കിന് ഡോളറാണ്, അത് ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മകളുമായി കൂടുതൽ സമയം ചെലവഴിക്കാൻ എന്നെ അനുവദിക്കുന്നു. മാത്രമല്ല, അവളോടൊപ്പമുള്ള ആദ്യത്തെ അവധിക്കാല യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് താന്‍." ഏഞ്ചലിക്ക് കൂട്ടിചേര്‍ക്കുന്നു. 

മഴ നനഞ്ഞ് ആടിപാടുന്ന യുവതികള്‍; ഓര്‍മ്മകള്‍ക്കെന്ത് സുഗന്ധമെന്ന് സോഷ്യല്‍ മീഡിയ !
 

click me!