വിവാഹ ക്ഷണക്കത്തോ അതോ ഗവേഷണ പ്രബന്ധമോ ?; ആശ്ചര്യപ്പെട്ട് സോഷ്യല്‍ മീഡിയ

By Web Team  |  First Published Nov 27, 2023, 12:59 PM IST

അതൊരു സാധാരണ വിവാഹ ക്ഷണക്കത്ത് ആയിരുന്നില്ല. മറിച്ച് ഒരു ചെറിയ ഗവേഷണ പ്രബന്ധമായിരുന്നു എന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ വിലയിരുത്തല്‍. 



വിവാഹം എന്നെന്നും ഓര്‍മ്മിക്കാനായി എന്ത് വ്യത്യസ്തതയും കൊണ്ടുവരാന്‍ ഇന്ന് ആളുകള്‍ തയ്യാറാണ്. ഇന്ന് വിവാഹങ്ങളെ വ്യത്യസ്തമാക്കുന്നതില്‍ മാത്രമല്ല ആളുകളുടെ ശ്രദ്ധ, സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്ന വ്യത്യസ്തമായ വിവാഹാഘോഷങ്ങള്‍ ഏങ്ങനെ സംഘടിപ്പിക്കാമെന്നതിനാലാണ്. ഇതിനായി ചിലര്‍ വിവാഹ വേദിയില്‍ ചില തമാശകളും മറ്റ് രസകരമായ സംഗതികളും കൊണ്ട് 'കളര്‍ഫുള്‍' ആക്കാന്‍ ശ്രമിക്കുന്നു. ഏറ്റവും ഒടുവിലായി ഒരു വിവാഹക്ഷണക്കത്ത് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. അതൊരു സാധാരണ വിവാഹ ക്ഷണക്കത്ത് ആയിരുന്നില്ല. മറിച്ച് ഒരു ചെറിയ ഗവേഷണ പ്രബന്ധമായിരുന്നു എന്നാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ വിലയിരുത്തല്‍. 

ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഒരു ഗൈഡ് ലൈനുണ്ട്. ആ ഗൈഡ് ലൈനുകള്‍ക്കനുസരിച്ചായിരിക്കണം ഗവേഷണ പ്രബന്ധങ്ങള്‍ എഴുതാന്‍. ആദ്യം ഒരു അബ്ട്രാക്റ്റ് തയ്യാറാക്കണം. പിന്നെ ആമുഖം, എന്താണ് ഗവേഷണത്തിന്‍റെ രീതി, അതിന്‍റെ ഫലം എന്താണ്. ഗവേഷണത്തിനായി ഉപയോഗിച്ച റഫറന്‍സുകള്‍ എന്തൊക്കെയാണ് എന്നിങ്ങനെ വ്യവസ്ഥാപിതമായ ഗവേഷണ ഗൈഡ് ലൈന്‍ ഉപയോഗിച്ച്, ഒരു ചെറിയ ഗവേഷണ പ്രബന്ധ മാതൃകയിലായിരുന്നു ആ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയത്. ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുള്ള സഞ്ജനയുടെയും ഇമോണിന്‍റെയും വിവാഹത്തിനായിരുന്നു ഈ ഗവേഷണ വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയത്. 'ഇതൊരു വിവാഹ ക്ഷണക്കത്താണെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല' എന്ന കുറിപ്പോടെയാണ് @rayyanparhlo എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വിവാഹ ക്ഷണക്കത്ത് പങ്കുവയ്ക്കപ്പെട്ടത്. 

Latest Videos

നായയെ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ചു; മരിച്ച യുവാവിന്‍റെ വീട്ടിലെത്തി അമ്മയെ കണ്ട് സങ്കടം ബോധിപ്പിച്ച് നായ !

Still can't believe that this is a wedding invitation card 😭😭 pic.twitter.com/DeOD2L8dOo

— rayyan definitely | Booktwt stan 📚 (@rayyanparhlo)

ഖബർസ്ഥാനിലെ പുല്ല് ആട് തിന്നു, പിന്നാലെ തടവ്; ഒടുവിൽ ഒരു വർഷത്തിന് ശേഷം ഒമ്പത് ആളുകൾക്കും ജയില്‍ മോചനം !

വിവാഹത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ക്ഷണക്കത്തിലെ അബ്സ്ട്രാക്റ്റ്. ആമുഖത്തില്‍ ഇരുവരും എങ്ങനെ കണ്ട് മുട്ടിയെന്ന് വിവരിക്കുന്നു. വിവാഹ സ്ഥലത്തേക്കുള്ള റൂട്ട് മാപ്പും ഒപ്പം നല്‍കിയിട്ടുണ്ട്. രീതി ശാസ്ത്രത്തിന്‍റെ ഭാഗത്ത്  വിവാഹ നടപടികളുടെ സങ്കീർണ്ണമായ വിശദാംശങ്ങൾ വിശദീകരിക്കുന്നു. ഒപ്പം എന്ന്, എത്ര മണിക്ക്, എവിടെ വച്ചാണ് വിവാഹം എന്ന് തുടങ്ങിയ വിവരങ്ങളുടെ ഒരു പട്ടികയും നല്‍കിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഉപസംഹാരത്തില്‍ തങ്ങളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കുള്ള നന്ദിയും പുതിയ ജീവിത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും വിവരിക്കുന്നു. ഏറ്റവും ഒടുവില്‍ റഫറന്‍സായി ഇരുവരുടെയും വീടുകളുടെ അഡ്രസുകളും നല്‍കിയിരിക്കുന്നു. വിവാഹ ക്ഷണക്കത്തിലെ വ്യത്യസ്ത ഏവര്‍ക്കും ഇഷ്ടമായി. വളരെ പെട്ടെന്ന് തന്നെ വിവാഹ ക്ഷണക്കത്ത് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. വിവാഹം ഓക്ടോബറില്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ക്ഷണക്കത്ത് ഇതിനകം 31 ലക്ഷം പേരാണ് കണ്ടത്. ട്വിറ്റ് കണ്ട ഒരു കാഴ്ചക്കാരനെഴുതിയത്, 'രണ്ട് ഗവേഷകര്‍ വിവാഹിതരാകുന്നു. മനസിലായി' എന്നായിരുന്നു.  "ഇത് വളരെ ഗംഭീരമാണ്. ഇതുപോലൊന്ന് ഞാൻ ചിന്തിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ” എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. 

തിരുനെല്ലിയും തിരുനാവായയുമല്ല, ചിതാഭസ്മം നിമജ്ജനം ഇനി ബഹിരാകാശത്തും ചന്ദ്രനിലും !
 

click me!