അറസ്റ്റിന് മുമ്പ്, ജെഫ്സിന് ഏകദേശം 85 സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു. ഇവരിൽ 79 പേരെയും ഇയാൾ ഭാര്യമാരായി സ്വീകരിച്ചിരുന്നതാണ്. ഇവരിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾ പോലും ഉണ്ടായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
79 ഭാര്യമാരുള്ള ഒരു സ്വയം പ്രഖ്യാപിത മത നേതാവിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അമേരിക്കയിൽ നിന്നുള്ള വാറൻ ജെഫ്സ് എന്നയാളാണ് ഇത്. പ്രശസ്ത ട്രാവൽ ബ്ലോഗർ ഡ്രൂ ബിൻസ്കിയാണ് ഇയാളുടെ കഥ പുറത്തുവിട്ടത്. അമേരിക്കയിലെ അരിസോണയിലെ കൊളറാഡോ സിറ്റി സന്ദർശിക്കുമ്പോഴാണ് യൂട്യൂബർ മതനേതാവ് എന്ന് വിളിക്കപ്പെടുന്ന വാറൻ ജെഫ്സിൻ്റെ 65 -ാമത്തെ ഭാര്യയായ ബ്രിയൽ ഡെക്കർ എന്ന സ്ത്രീയെ കണ്ടുമുട്ടുന്നത്. 44 മുറികളുള്ള ഒരു വലിയ മാളികയിലാണ് യുവതി വാറനൊപ്പം താമസിച്ചിരുന്നത്.
ഈ സ്ഥലം പ്രധാനമായും ഭരിച്ചിരുന്നത് FLDS സഭയുടെ (ഫണ്ടമെൻ്റലിസ്റ്റ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിൻ്റ്സ്) നിയമങ്ങളായിരുന്നു. അമേരിക്കയിൽ ബഹുഭാര്യത്വം അനുവദിച്ച ഏക പട്ടണവും ഈ പട്ടണമാണ്. പലപ്പോഴും താൻ ഒരു ആള്‍ദൈവമാണെന്ന് അവകാശപ്പെട്ടിരുന്ന ആളാണ് ഇയാൾ. എന്തായാലും, വാറൻ ജെഫ്സ് ഇപ്പോൾ ലൈംഗികാതിക്രമകുറ്റം ചുമത്തപ്പെട്ട് ജയിലിലാണ്. കുട്ടികളെ അടക്കം ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട നിരവധി കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.
undefined
തന്റെ മതപരമായ സ്വാധീനം ഉപയോഗിച്ചായിരുന്നു ഇയാൾ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്തിരുന്നത്. അറസ്റ്റിന് മുമ്പ്, ജെഫ്സിന് ഏകദേശം 85 സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു. ഇവരിൽ 79 പേരെയും ഇയാൾ ഭാര്യമാരായി സ്വീകരിച്ചിരുന്നതാണ്. ഇവരിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾ പോലും ഉണ്ടായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഒടുവിൽ പിടിയിലായ ഇയാൾ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയായിരുന്നു.
അടുത്തിടെ ജെഫ്സിൻ്റെ മുൻ ഭാര്യമാരിൽ ഒരാളായ ബ്രെൽ ഡെക്കറെ കുറിച്ചുള്ള ഒരു വീഡിയോ പ്രശസ്ത ട്രാവൽ ബ്ലോഗർ ഡ്രൂ ബിൻസ്കി പുറത്തുവിട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ അടക്കം വാറൻ ജെഫ്‌സ് വീണ്ടും ഇടം പിടിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, നിയമപാലകരിൽ നിന്ന് ഒളിച്ചോടുന്നതിനിടെയാണ് ജെഫ്സ് ഡെക്കറെ വിവാഹം കഴിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം, ജെഫ്സിന് വർഷങ്ങളോളം അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിയാൻ സാധിച്ചു. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ അമേരിക്കയിലുടനീളം സഞ്ചരിച്ചു. തുടർന്ന് എഫ്ബിഐയുടെ 10 മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇടംപിടിച്ചു. ടെക്‌സസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ജസ്റ്റിസിൻ്റെ ലൂയിസ് സി പൗലഡ്ജ് യൂണിറ്റിലാണ് ഇയാളെ ഇപ്പോൾ തടവിൽ പാർപ്പിച്ചിരിക്കുന്നത്.