സിനിമാതാരമാവണം, ഒരു സ്ത്രീയുമായി പ്രണയത്തിലാവണം; തന്റെ ആ​ഗ്രഹങ്ങൾ വെളിപ്പെടുത്തി നായവേഷം ധരിക്കുന്ന യുവാവ്

By Web Team  |  First Published Sep 14, 2023, 5:20 PM IST

ഏതായാലും സിനിമാതാരം ആകുന്നതിന് പുറമേ അയാൾക്കുള്ള മറ്റൊരു ആ​ഗ്രഹം പ്രണയത്തിലാവുക എന്നതാണ്.


നായയെ പോലെ നടക്കാൻ ഇഷ്ടപ്പെടുന്നതിന്റെ പേരിൽ 12 ലക്ഷം മുടക്കി നായയുടെ വേഷം വാങ്ങി ധരിച്ച ജാപ്പനീസ് യുവാവിനെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ വിവിധ മാധ്യമങ്ങളിൽ പ്രപരിച്ചിരുന്നതാണ്. കോളി ഇനത്തിൽ പെട്ട നായയായി മാറുന്നതിന് വേണ്ടിയാണ് യുവാവ് 12 ലക്ഷം മുടക്കിയത്. ആ ഇനത്തിൽ പെട്ട നായകളോടാണ് തനിക്ക് ഇഷ്ടം എന്നും യുവാവ് പറഞ്ഞിരുന്നു. എന്നാൽ, യഥാർ‌ത്ഥ പേരോ മറ്റോ വെളിപ്പെടുത്താൻ ആൾ തയ്യാറായിരുന്നുമില്ല. ടോക്കോ എന്ന പേരിലാണ് സാമൂഹിക മാധ്യമങ്ങളിൽ ഇയാൾ അറിയപ്പെട്ടിരുന്നത്.

2022 -ലാണ് ടോക്കോയ്‍ക്ക് ഈ നായയുടെ വേഷം കിട്ടിയത്. പല കമ്പനികളെ സമീപിച്ചു എങ്കിലും ആരും ആ വേഷം തയ്യാറാക്കി കൊടുക്കാൻ തയ്യാറായില്ല. ഒടുവിൽ ഒരു കമ്പനി അതിന് തയ്യാറാവുകയായിരുന്നു. അടുത്തിടെയാണ് ഇയാൾ നായയുടെ വേഷത്തിൽ പുറത്തിറങ്ങിയത്. പാർക്കിലും മറ്റും കറങ്ങി നടന്ന് കുറേയേറെ മനുഷ്യരേയും മറ്റ് നായകളേയും ഒക്കെ ഇയാൾ കണ്ടുമുട്ടിയിരുന്നു. എന്നാൽ, അന്ന് അയാൾ പ്രതികരിച്ചത് ആളുകൾക്ക് തന്നെയോ തന്റെ ആ​ഗ്രഹങ്ങളെയോ വികാരങ്ങളെയോ മനസിലാക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു. എന്നാൽ, ഇപ്പോൾ അയാൾ വ്യക്തമാക്കുന്നത് തന്റെ മറ്റ് ചില ആ​ഗ്രഹങ്ങളാണ്. 

Latest Videos

ഇപ്പോൾ നായവേഷത്തിൽ ലോകത്തിലാകെ ശ്രദ്ധിക്കപ്പെട്ടതോടെ തന്റെ ആ​ഗ്രഹങ്ങൾ വെളിപ്പെടുത്തുകയാണ് യുവാവ്. അതിൽ ഒന്ന് തനിക്ക് ഒരു സിനിമാതാരം ആകണം എന്നതാണ്. തന്റെ കഴിവ് ഉപയോ​ഗപ്പെടുത്തുകയും ഏതെങ്കിലും ഒരു സിനിമയിൽ നായയായി അഭിനയിക്കുകയും വേണം എന്നതാണ് ഇയാളുടെ വലിയ ആ​ഗ്രഹം. 

ഏതായാലും സിനിമാതാരം ആകുന്നതിന് പുറമേ അയാൾക്കുള്ള മറ്റൊരു ആ​ഗ്രഹം പ്രണയത്തിലാവുക എന്നതാണ്. ഒരു സ്ത്രീയെ കണ്ടെത്തുക, അവൾ തന്നെയും നായയായി വേഷം ധരിക്കാനുമുള്ള തന്റെ ആ​ഗ്രഹവും മനസിലാക്കുക എന്നതൊക്കെ ടോക്കോ തന്റെ ആ​ഗ്രഹങ്ങളായി പറയുന്നു. 

click me!