വിവാഹ ഫോട്ടോഗ്രാഫര്‍ ആയ ആലിയ ആണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 6നാണ് ഇത് അദ്ദേഹം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.
വിവാഹ ദിവസത്തില്‍ വ്യത്യസ്തങ്ങളായ പലതരം കാര്യങ്ങള്‍ ചെയ്ത് വധുവരന്മാര്‍ വൈറലായി മാറാറുണ്ട്. എന്നാല്‍ ഇതാ തന്റെ വിവാഹദിനത്തില്‍ ഒരു വരന്‍ ചെയ്ത കാര്യം കണ്ട് അമ്പരന്നു നില്‍ക്കുകയാണ് വധുവും അതിഥികളും ഉള്‍പ്പെടെയുള്ളവര്‍. പൂര്‍ണ്ണമായും കറന്‍സി നോട്ടുകള്‍ കൊണ്ട് തീര്‍ത്ത ഭീമാകാരമായ ഒരു മാല അണിഞ്ഞാണ് വരന്‍ വിവാഹ വേദിയില്‍ എത്തിയത്. മാലയുടെ വലിപ്പം കാരണം അത് ഒറ്റയ്ക്ക് കഴുത്തില്‍ അണിഞ്ഞ് വരാന്‍ കഴിയാത്തതിനാല്‍ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂടി സഹായത്തോടുകൂടിയാണ് ഇയാള്‍ വിവാഹ വേദിയില്‍ നിന്നത്.
പാക്കിസ്ഥാനില്‍ നിന്നുള്ള ഈ വിവാഹ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇസ്ലാമാബാദില്‍ നടന്ന ഒരു ഒരു വിവാഹത്തിലെ വീഡിയോയാണ് ഇതെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നു. വരന്റെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന കറന്‍സി നോട്ടുകള്‍ കൊണ്ട് തീര്‍ത്ത മാലയെ യഥാര്‍ത്ഥത്തില്‍ മാല എന്നുപോലും വിശേഷിപ്പിക്കാന്‍ പറ്റില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ഒരു വലിയ പരവതാനി പോലെ വിശാലമായ രീതിയിലാണ് നോട്ടുകള്‍ പരസ്പരം ചേര്‍ത്തുവച്ച് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മറ്റ് അഞ്ചുപേരുടെ കൂടി സഹായത്തോടെയാണ് വരന്‍ ഈ മാലയും അണിഞ്ഞ് വിവാഹവേദിയില്‍ നില്‍ക്കുന്നത്. 'നിങ്ങളുടെ വിവാഹദിനത്തിനായ് സ്വപ്നമാല' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വിവാഹ ഫോട്ടോഗ്രാഫര്‍ ആയ ആലിയ ആണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 6നാണ് ഇത് അദ്ദേഹം പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്. വീഡിയോയ്ക്ക് താഴെ എല്ലാവരും കുറിച്ചിരിക്കുന്നത് സമാന അഭിപ്രായമാണ്. അതിരുകടന്ന ആഘോഷം എന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞിരിക്കുന്നത്.
ഇന്ത്യയില്‍ ആഘോഷങ്ങളുടെ ഭാഗമായി, കറന്‍സി നോട്ടുകള്‍ കൊണ്ട് നിര്‍മ്മിച്ച മാലകള്‍ ധരിക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് (ആര്‍ബിഐ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബാങ്ക് നോട്ടുകളെ ബഹുമാനിക്കണമെന്നും അവ ദുരുപയോഗം ചെയ്യരുതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.