'ഒരു രാജ്യം ഒരു സ്പൂണ്‍'; ഈ സ്പൂണ്‍ വീട്ടിലുണ്ടോയെന്ന് ചോദ്യം, ഇത് രാജ്യത്തെ സ്പൂണെന്ന് സോഷ്യല്‍ മീഡിയ

By Web Team  |  First Published Mar 24, 2024, 11:48 AM IST

'എല്ലാ വീട്ടിലും ഉണ്ട്. യൂണിവേഴ്സൽ സ്പൂൺ ഓഫ് ഇന്ത്യ, ഹ ഹ ഹ' ഒരു കാഴ്ചക്കാരന്‍ എഴുതി. 'ഒരു രാജ്യം ഒരു സ്പൂൺ' മറ്റൊരാള്‍ എന്‍ഡിഎ സര്‍ക്കാറിന്‍റെ 'വണ്‍ ഇന്ത്യ, വണ്‍ റിവര്‍' പോലുള്ള പദ്ധതികളെ കളിയാക്കിക്കൊണ്ട് എഴുതി.



രോ വീട്ടിലെയും അടുക്കളയില്‍ എണ്ണമറ്റ പാത്രങ്ങളുണ്ടാകും. ഓരോന്നിനും ഓരോ ഉപയോഗമായിരിക്കും. അടുക്കളയില്‍ കയറാത്ത ഒരാളെ സംബന്ധിച്ച് ഇത്രയും പാത്രങ്ങളെന്തിനെന്ന സംശയവും സ്വാഭാവികം. ഈ പാത്രങ്ങളുടെ കൂട്ടത്തില്‍ ചെറിയ സ്പൂണ്‍ മുതല്‍ വലിയ ചെമ്പ് പാത്രങ്ങള്‍ വരെ കണ്ടേക്കാം. അതേസമയം ഇന്ത്യയിലെ എല്ലാ വീട്ടിലെ അടുക്കളയിലും പൊതുവായി കാണുന്ന ഒന്നുണ്ട്. അതൊരു സ്പൂണാണ്. അതൊരു വെറും സ്പൂണല്ല. അതിന്‍റെ പിടിയില്‍ സങ്കീര്‍ണമായ ചില കൊത്ത് പണികളുണ്ട്. മിക്കവാറും വീടുകളില്‍ എല്ലാ ദിവസും ഈ സ്പൂണ്‍ ഉപയോഗിക്കപ്പെടുന്നു. SaN@th എന്ന എക്സ് സാമൂഹിക മാധ്യമ ഉപയോക്താവാണ് ആദ്യം ഈ സ്പൂണിന്‍റെ കാര്യം എക്സില്‍ പങ്കുവച്ചത്. സ്പൂണിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് സനന്ദ് നാരായണന്‍ ചോദിച്ചത് 'മറ്റാരെങ്കിലും? ഇതേ സ്പൂൺ ഉണ്ടോ?' എന്നായിരുന്നു. 

സനന്ദിന്‍റെ കുറിപ്പ് 158 പേരോളം റീട്വീറ്റ് ചെയ്തു. ആറ് ലക്ഷത്തിന് മേലെ ആളുകള്‍ ട്വീറ്റ് കണ്ടുകഴിഞ്ഞു. നിരവധി പേര്‍ സനന്ദിന്‍റെ സംശയം ആവര്‍ത്തിച്ചു. നിരവധി പേര്‍ തങ്ങളുടെ വീട്ടിലുള്ള സമാനമായ സ്പൂണിന്‍റെ ചിത്രം പങ്കുവച്ചു. സനന്ദിന്‍റെ സംശയം പങ്കുവച്ച് കൊണ്ട് സിഡിന്‍ ചോദിച്ചത്, 'ശരി. ഇന്ത്യയിൽ എല്ലാവർക്കും ഈ സ്പൂൺ ഉള്ളത് എന്ത് കൊണ്ടാണെന്ന് ഞാൻ കണ്ടുപിടിക്കാൻ പോകുകയാണ്... അത് രസകരമായ ഒരു കഥയായിരിക്കണം…' സിഡിന്‍റെ അന്വേഷണത്തിനും എക്സില്‍ വലിയ പ്രതികരണമാണ് ലഭിച്ചത്. സിഡിന്‍റെ ട്വീറ്റും അഞ്ച് ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞു. പിന്നാലെ സ്പൂണിനെ കുറിച്ച് വലിയ ചര്‍ച്ചയാണ് എക്സില്‍ നടന്നത്. 

Latest Videos

പെണ്‍കുട്ടി വക കാമുകന് പാലഭിഷേകവും പൂജയും, അതും വീഡിയോ കോളില്‍; വീഡിയോ വൈറല്‍

Ok. I am going to figure out why everyone in India has this spoon… has to be an interesting story… https://t.co/DPFqPiBbiz

— Sidin (@sidin)

ഉദ്ഘാടനം കഴിഞ്ഞ രണ്ട് മാസം, വൃത്തിഹീനമായ അയോധ്യ റെയില്‍വേ സ്റ്റേഷന്‍റെ വീഡിയോ വൈറല്‍; പിന്നാലെ അരലക്ഷം പിഴ

'എല്ലാ വീട്ടിലും ഉണ്ട്. യൂണിവേഴ്സൽ സ്പൂൺ ഓഫ് ഇന്ത്യ, ഹ ഹ ഹ' ഒരു കാഴ്ചക്കാരന്‍ എഴുതി. 'ഒരു രാജ്യം ഒരു സ്പൂൺ' മറ്റൊരാള്‍ എന്‍ഡിഎ സര്‍ക്കാറിന്‍റെ 'വണ്‍ ഇന്ത്യ, വണ്‍ റിവര്‍' പോലുള്ള പദ്ധതികളെ കളിയാക്കിക്കൊണ്ട് എഴുതി. ചിലര്‍ ഈ സ്പൂണ്‍ പരസ്യപ്രചാരണത്തിന്‍റെ ഭാഗമായി നമ്മുടെ വീടുകളിലെത്തിയതാണെന്ന് സമര്‍ത്ഥിച്ചു. സന്തൂര്‍, റെഡ് ലേബൽ ടീ, താജ്മഹൽ ചായ തുടങ്ങിയ ഏതോ ഉത്പന്നത്തിന്‍റെ കൂടെ സൌജന്യമായി ഇത്തരം സാധനങ്ങള്‍ എത്താറുണ്ടെന്ന് ചിലര്‍ ഓര്‍ത്തെടുത്തു. അത് സന്തൂറിന്‍റെ വിപണന തന്ത്രമായിരുന്നെന്നും സന്തൂര്‍ വഴിയാണ് ഈ സ്പൂണ്‍ ഇന്ത്യയിലെ വീടികളിലേക്ക് എത്തിയതെന്നും മറ്റൊരാള്‍ ഉറപ്പിച്ച് പറഞ്ഞു. മറ്റ് ചിലര്‍ ഇതൊക്കെ ട്വിറ്റര്‍ എത്ര തവണ ചര്‍ച്ച ചെയ്തതാണെന്ന് പരിതപിച്ചു. ഒരു കാഴ്ചക്കാരന്‍ ചിത്രത്തിലുള്ള സ്പൂണ്‍ കമ്പനിയേതെന്ന് കണ്ടെത്തി. കിഷ്കോ എന്ന കമ്പനിയുടെതാണ് ആ സ്പൂണുകളെന്ന് അദ്ദേഹം എഴുതി. കിഷ്കോ സ്പൂണുകൾ ഉപയോഗിച്ച് ഭക്ഷണ മേശ അലങ്കരിക്കുന്നത് തന്‍റെ അമ്മയ്ക്ക് ഏറെ അഭിമാനമുള്ള നിമിഷങ്ങളാണെന്ന് അദ്ദേഹം കുറിച്ചു. 

സ്വന്തം തുടയിൽ നിന്നും എടുത്ത തൊലിയിൽ നിർമ്മിച്ച ചെരുപ്പ് അമ്മയ്ക്ക് സമ്മാനിച്ച് മകൻ

click me!