ഗ്രാമത്തിലെ ചണ്ഡിമാതാ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിനിടെ പന്തലില്‍ വന്നിരുന്ന പരുന്ത്, പിന്നീട് ജലാം സിംഗ് ലോധിയുടെ ഭാര്യ നോനിഭായുടെ സമീപത്ത് വന്നിരുന്നു.
ഒരു കാലത്ത് ഇന്ത്യന്‍ ഗ്രാമങ്ങള്‍ അന്തവിശ്വാസങ്ങളുടെ കൂടാരമായിരുന്നു. പിന്നീട് ആധുനീക വിദ്യാഭ്യാസത്തിന്‍റെ വരവോടെ അന്തവിശ്വാസങ്ങളില്‍ വലിയൊരു ഇടിവ് സംഭവിച്ചു. എന്നാല്‍, അടുത്തകാലത്തായി ശക്തി പ്രാപിക്കുന്ന 'വിശ്വാസം' പതുക്കെ ഇന്ത്യന്‍ ഗ്രാമങ്ങളെ പഴയ അന്തവിശ്വാസങ്ങളിലേക്ക് തള്ളിവിടുകയാണെന്ന് പ്രതീതി പരത്തുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഒരു വിവാഹത്തിനിടെ വിവാഹ പന്തലില്‍ പരുന്ത് വന്നിരുന്നതപ്പോള്‍ അത് വധുവിന്‍റെ മരിച്ച് പോയ അച്ഛനാണ് എന്നായിരുന്നു ഗ്രാമവാസികള്‍ അവകാശപ്പെട്ടത്.
വിവാഹ പന്തലിൽ അപ്രതീക്ഷിതമായി എത്തിയ പരുന്ത്, ചടങ്ങുകൾ കഴിയുന്നതുവരെ അവിടെ ചെലവഴിച്ചതോടെ, അത് വധുവിന്‍റെ മരിച്ചുപോയ അച്ഛനാണെന്ന് നാട്ടുകാർ ഉറപ്പിച്ചു. അതോടെ വധു വരൻമാരുടെ മാലയിടൽ ചടങ്ങിന് ശേഷം വധുവിനെ അനുഗ്രഹിക്കുന്നതിനായി നാട്ടുകാർ ചേർന്ന് പരുന്തിനെ പിടിച്ച് വധുവിന്‍റെ തലയില്‍ വച്ചു. വിവാഹ ചടങ്ങുകളിൽ ഉടനീളം ഉണ്ടായ പരുന്തിന്‍റെ സാന്നിധ്യം വധുവിന്‍റെ വീട്ടുകാർ ഏറെ സന്തോഷത്തോടെയാണ് നോക്കിക്കണ്ടത്. വധുവിന്‍റെ വീട്ടുകാർ പരുന്തിന് പാലും ഭക്ഷണവും നൽകി ആദരിച്ചു. രഞ്ജ്ര ഗ്രാമത്തിലായിരുന്നു വിവാഹം. വധുവിന്‍റെ മരിച്ചുപോയ പിതാവ് പരുന്തിന്‍റെ രൂപത്തിൽ വന്ന് നവദമ്പതികളെ അനുഗ്രഹിച്ചതാണെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ചടങ്ങിനിടെ പരുന്തിന്‍റെ ശാന്ത സ്വഭാവവും വിവാഹവേളയിലെ എല്ലാ ചടങ്ങുകളിലെയും അതിന്‍റെ സാന്നിധ്യവും അതിഥികളെയും അത്ഭുതപ്പെടുത്തി.
undefined
തുച്ഛമായ വില, ഗുണം മെച്ചം; ഒറ്റ മുറിയുള്ള ആഡംബര വീട് പണിതത് ഷിപ്പിംഗ് കണ്ടെയിനറില്‍
വിവാഹത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് സംഭവിച്ച ഒരു അപകടത്തിൽ വധുവിന്‍റെ പിതാവ് ജലാം സിംഗ് ലോധി മരിച്ചിരുന്നു. എന്നാൽ ഏപ്രിൽ 21 ന് അദ്ദേഹത്തിന്‍റെ മകൾ ഇമാർതിയുടെ വിവാഹം മുൻകൂട്ടി നിശ്ചയിച്ചിരുന്നതിനാൽ, വധൂവരന്മാരുടെ കുടുംബങ്ങൾ ഒരു ക്ഷേത്രത്തിൽ വച്ച് വളരെ ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രാമത്തിലെ ചണ്ഡിമാതാ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ഇവിടേയ്ക്കാണ് അപ്രതീക്ഷിത അതിഥിയായി പരുന്തെത്തിയത്. ആദ്യം പന്തലില്‍ ഇരുന്ന പരുന്ത് പിന്നീട് ജലാം സിംഗ് ലോധിയുടെ ഭാര്യ നോനിഭായുടെ സമീപത്ത് വന്നിരുന്നു. പിന്നീട് വിവാഹ ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ പരുന്ത് പറന്നുപോയതായും ഗ്രാമവാസികൾ പറയുന്നു.
'അവതാര്‍' സിനിമയിലെ 'പാണ്ടോര' പോലെ തിളങ്ങുന്ന കാട്. അതും ഇന്ത്യയില്‍; എന്താ പോകുവല്ലേ ?