'തട്ടിക്കൊണ്ട് പോകില്ല, കൊല്ലില്ല'; ലോക വിനോദ സഞ്ചാരികളെ ക്ഷണിച്ച് താലിബാന്‍ പിആര്‍ വകുപ്പ് !

By Web Team  |  First Published Sep 18, 2023, 2:59 PM IST

ഹണിമൂണിന് എത്തുന്ന ദമ്പതികൾക്ക് സഞ്ചരിക്കാന്‍ തങ്ങളുടെ പേരാളികള്‍ സഞ്ചരിച്ച ഹൈക്കിംഗ് പാതകളുണ്ട്. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന സ്ത്രീകള്‍ക്ക് യാത്ര സൗകര്യമൊരുക്കുമെന്നും പിആര്‍ വകുപ്പ് അവകാശപ്പെട്ടു. 



2021 ഓഗസ്റ്റ് 15 ന് അമേരിക്കയുടെ പിന്‍മാറ്റത്തിന് പിന്നാലെ രണ്ടാമതും അഫ്ഗാനിസ്ഥാന്‍റെ അധികാരം കൈയാളിയ താലിബാന്‍ ഒടുവില്‍ ലോക സഞ്ചാരികളെ തങ്ങളുടെ രാജ്യം കാണാനായി ക്ഷണിക്കുന്നു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി തയ്യാറാക്കിയ വീഡിയോ എക്സ് സാമൂഹിക മാധ്യമത്തില്‍ വൈറലായി. വിനോദ സഞ്ചാരത്തിനായി രാജ്യത്തെത്തുന്ന വിദേശികളെ മോചന ദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ട് പോകുകയോ കൊലപ്പെടുത്തുകയോ ഇല്ലെന്ന് താലിബാന്‍ വീഡിയോയിലൂടെ അവകാശപ്പെട്ടു. വീഡിയോ പങ്കുവച്ച കൊണ്ട് താലിബാന്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഇങ്ങനെ കുറിച്ചു, ' അമേരിക്കക്കാരിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രരുടെ യഥാർത്ഥ നാടും ധീരന്മാരുടെ വീടുമായ #അഫ്ഗാനിസ്ഥാൻ എന്ന മഹത്തായ രാഷ്ട്രം സന്ദർശിക്കുക. പേശീബലമുള്ള പുരുഷന്മാരും പരമ്പരാഗത സ്ത്രീകളും അധിവസിക്കുന്ന പരുക്കൻ രാജ്യം. യുദ്ധം അവസാനിച്ചതിനാൽ നിങ്ങൾ 100 % സുരക്ഷിതരായിരിക്കും, ഞങ്ങൾ ഇനി മുതൽ വിനോദസഞ്ചാരികളെ മോചനദ്രവ്യത്തിനായി പിടിക്കില്ല.' മൂന്ന് ദിവസത്തിനുള്ളില്‍ പതിനേഴ് ലക്ഷത്തിലേറെ പേരാണ്  വീഡിയോ കണ്ടത്. 

ഒരു പക്ഷേ ലോകത്ത് ആദ്യമായാണ് ഒരു ഭരണകൂടം പൊതു ഇടത്തില്‍ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ട് പോവുകയോ കൊല്ലുകയോ ഇല്ലെന്ന് അവകാശപ്പെടുന്നത്. വീഡിയോയില്‍ അഫ്ഗാനിസ്ഥാന്‍റെ ഭൂപ്രകൃതിയെ കോര്‍ത്തിണക്കി നാല് നിറങ്ങള്‍ അവതരിപ്പിക്കുന്നു. ആദ്യത്തേത് കറുപ്പാണ്. അഫ്ഗാനിസ്ഥാന്‍ കറുത്തതാണ്, അഫ്ഗാനിസ്ഥാന്‍ ചുവന്നതാണ്. അഫ്ഗാനിസ്ഥാന്‍ പച്ചയാണ്. അഫ്ഗാനിസ്ഥാന്‍ വെള്ളയാണ്' എന്നിങ്ങനെ വീഡിയോയില്‍ എഴുതിക്കാണിക്കുന്നു. ഒരോ എഴുത്ത് വരുമ്പോഴും ആ നിറവുമായി ബന്ധപ്പെട്ട അഫ്ഗാന്‍റെ ഭൂപ്രക‍ൃതിയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. 

Latest Videos

'ഏലിയന്‍ മമ്മികളെ തിരിച്ചറിഞ്ഞു'; വീഡിയോ കണ്ട് ലോകം ഞെട്ടി !

Visit the magnificent nation of , the real land of the free and the home of the brave, unlike the Americans.

A rugged country inhabited by muscular men and traditional women. You will be 100% safe since the war is over and we no longer capturing tourists for ransom. pic.twitter.com/NnoCvtDx6g

— Taliban Public Relations Department, Commentary (@TalibanPRD__)

ഗണേശ ചതുർത്ഥി; 65 ലക്ഷം രൂപയുടെ നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ച് ഗണേശ ക്ഷേത്രം !

തീര്‍ന്നില്ല, വീഡിയോയ്ക്ക് താഴെ വരുന്ന കമന്‍റുകള്‍ക്ക് അതേ രീതിയില്‍ മറുപടി പറയാനും താലിബാന്‍ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് തയ്യാറാണ്.  അവിടെ നല്ല ഹണിമൂണ്‍ സ്ഥലങ്ങളുണ്ടോ? എന്ന ഒരു വിരുതന്‍റെ ചോദ്യത്തിന് "തിര്‍ച്ചയായും മിസ്റ്റർ ബൂബ്. ഹണിമൂൺ ദമ്പതികൾക്ക് ഞങ്ങളുടെ ദുർഘടമായ പർവതങ്ങളിലൂടെ ട്രെക്കിംഗ് നടത്തുന്നതിന് ഞങ്ങൾക്ക് മികച്ച ഹൈക്കിംഗ് പാതകളുണ്ട്. യുദ്ധകാലത്ത് നമ്മുടെ പുരുഷ പോരാളികൾ ഉപയോഗിച്ച അതേ ട്രെക്കിംഗ് പാത." എന്നായിരുന്നു മറുപടി. മറ്റ് ചില കുറിപ്പുകളോട് 'മര്യാദയ്ക്ക് പെരുമാന്‍' അവശ്യപ്പെടാനും 'ഇത്തരം കുറിപ്പുകള്‍ വച്ച് പൊറുപ്പിക്കില്ലെന്നും' പറയാനും പിആര്‍ വകുപ്പ് മടിക്കുന്നില്ല. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏതെങ്കിലും സർക്കാർ വെബ്സൈറ്റ് ഉണ്ടോ എന്ന് ചോദിച്ച ആളോട്, "ഞങ്ങൾ ഒരെണ്ണം നിർമ്മിക്കാൻ ശ്രമിക്കുകയാണ്. അത് തയ്യാറായാലുടൻ ഞങ്ങൾ അത് ഇവിടെ പ്രഖ്യാപിക്കും". എന്നായിരുന്നു മറുപടി. വിനോദ സഞ്ചാരത്തിനെത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് ഒരു സ്ത്രീ ചോദിച്ചപ്പോള്‍ "പ്രിയപ്പെട്ട സഹോദരി, വസ്ത്രങ്ങൾ പരമ്പരാഗതമായിരിക്കുന്നിടത്തോളം കാലം സ്ത്രീകൾക്ക് ഞങ്ങളുടെ പരുക്കൻ മലകളിൽ യാത്ര ചെയ്യാൻ അനുവാദമുണ്ട്." എന്നായിരുന്നു മറുപടി. സാമ്പത്തിക പരാധീനതയിലുള്ള രാജ്യം വിനോദസഞ്ചാരത്തിലൂടെ വിദേശനാണ്യം നേടാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!