'ഇസെഡ് സുരക്ഷ'യില്‍ ഒരു മയക്കം; ആനക്കുട്ടത്തിന് നടുവില്‍ സുഖമായി ഉറങ്ങുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറല്‍

By Web Team  |  First Published May 17, 2024, 12:51 PM IST

പച്ചപ്പ് നിറഞ്ഞ പ്രദേശത്ത് വിശ്രമിക്കുകയായിരുന്നു ആനക്കൂട്ടം. നാല് ആനകള്‍ക്ക് നടുവിലായി എല്ലാ സുരക്ഷിതത്വത്തോടും കൂടി ഒരു കുട്ടിക്കൊമ്പന്‍ കുറുമ്പുകാട്ടി കിടക്കുന്നു.



കാലാവസ്ഥാ വ്യതിയാനം ശക്തമായതോടെ ലോകമെങ്ങും മനുഷ്യമൃഗ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു. കേരളത്തിലും വനപ്രദേശവുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലും രൂക്ഷമായ മനുഷ്യമൃഗ സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം വനാന്തര്‍ഭാഗങ്ങളില്‍ നിന്നുള്ള നമ്മുടെ കഴ്ചകളില്‍ കുളിരണിയിക്കുന്ന ചില ദശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നു. ഇത്തരം ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവരില്‍ പ്രധാനികള്‍ പലരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. അവരിലൊരാളായ സുപ്രിയ സാഹു ഐഎഎസ് കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു കൊച്ചു വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവര്‍ന്നു. 

അഞ്ച് ആനകള്‍ അടങ്ങിയ ഒരു കൂട്ടത്തിന്‍റെ 15 സെക്കറ്റുള്ള വീഡിയോയാണ് സുപ്രിയ പങ്കുവച്ചത്. പച്ചപ്പ് നിറഞ്ഞ പ്രദേശത്ത് വിശ്രമിക്കുകയായിരുന്നു ആനക്കൂട്ടം. നാല് ആനകള്‍ക്ക് നടുവിലായി എല്ലാ സുരക്ഷിതത്വത്തോടും കൂടി ഒരു കുട്ടിക്കൊമ്പന്‍ കുറുമ്പുകാട്ടി കിടക്കുന്നു. മറ്റ് മൂന്ന് ആനകളും വിശ്രമത്തിലാണ്. പക്ഷേ ഒരാള്‍ മാത്രം സദാസമയം ജാഗ്രതയോടെ നില്‍ക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ആനക്കൂട്ടത്തിന്‍റെ ഡ്രോണ്‍ വീഡിയോ പങ്കുവച്ച് കൊണ്ട് സുപ്രിയ ഇങ്ങനെ എഴുതി,'തമിഴ്നാട്ടിലെ ആനമലൈ ടൈഗർ റിസർവിലെ കൊടും കാടുകളിൽ മനോഹരമായ ഒരു ആന കുടുംബം സുഖമായി ഉറങ്ങുന്നു. കുട്ടിയാനയ്ക്ക് കുടുംബം ഇസഡ് ക്ലാസ് സുരക്ഷ നൽകുന്നത് എങ്ങനെയെന്ന് നോക്കൂ. മറ്റ് കുടുംബാംഗങ്ങളുടെ സാന്നിധ്യം കുട്ടിയാന എങ്ങനെ പരിശോധിക്കുന്നു എന്ന് കാണൂ. നമ്മുടെ സ്വന്തം കുടുംബങ്ങള്‍ക്ക് തുല്യമല്ലേ?' ആനകുടുംബം കുഞ്ഞിനോട് കാണിക്കുന്ന സംരക്ഷണ മനോഭാവം മനുഷ്യരുടേതി തുല്യമാണെന്നും മനുഷ്യനും മൃഗങ്ങളും ഇത്തരം കാര്യങ്ങളില്‍ വലിയ വ്യത്യാസമില്ലെന്നും സുപ്രിയ പറഞ്ഞുവെയ്ക്കുന്നു. 

Latest Videos

undefined

20 ലക്ഷം കാറുകൾ ഒരു വർഷം പുറന്തള്ളുന്ന കാർബൺ പ്രശ്നം ഇല്ലാതാക്കാൻ 170 കാട്ടുപോത്തുകൾ? പുതിയ പഠനം പറയുന്നത്

A beautiful elephant family sleeps blissfully somwhere in deep jungles of the Anamalai Tiger Reserve in Tamil Nadu. Observe how the baby elephant is given Z class security by the family. Also how the young elephant is checking the presence of other family members for reassurance.… pic.twitter.com/sVsc8k5I3r

— Supriya Sahu IAS (@supriyasahuias)

പാരീസ് നഗരത്തിനടിയിലെ ഗുഹാശ്മശാനത്തില്‍ അറുപത് ലക്ഷം മനുഷ്യാസ്ഥികള്‍; വൈറല്‍ വീഡിയോ കാണാം

ഇന്നലെ ഉച്ചയോടെ പങ്കുവച്ച വീഡിയോ ഇതിനകം ഏതാണ്ട് രണ്ട് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേര്‍ ആ കാഴ്ച നല്‍കിയ സന്തോഷം പങ്കുവയ്ക്കാനെത്തി. 'മാഡം, അവര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണോ ഉറങ്ങുന്നത്? ഞാന്‍ ഉദ്ദേശിച്ചത് നില്‍ക്കുന്നയാള്‍ ഉറങ്ങാന്‍ പോകുമ്പോള്‍ മുതിര്‍ന്ന മറ്റൊരാള്‍ കാവല്‍ നില്‍ക്കുമോ' ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. 'ഇതിനായി പോരാടുന്നത് അര്‍ത്ഥവത്താണ്. ഇത് സംരക്ഷിക്കപ്പെടേണ്ടതാണ്.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. നിരവധി പേര്‍ വീഡിയോ കണ്ടതോടെ മനോഹരമായ ദിവസം എന്ന് എഴുതി. 

സൈബീരിയയിലെ 'പാതാള കവാടം' വര്‍ഷാവര്‍ഷം വലുതാകുന്നതായി പഠനം
 

click me!