ഓടുന്ന ട്രക്കിന്‍റെ പിന്നില്‍ ട്രക്കിന്‍റെ സ്ലിപ്പ് സ്ട്രീം ഉപയോഗിച്ച് രണ്ട് ആണ്‍ കുട്ടികള്‍ സ്കേറ്റിംഗ് ചെയ്യുന്നു. ഇടയ്ക്ക് ഒരു കുട്ടി ട്രക്കില്‍ നിന്ന് പിടി വിടുകയും അല്പ ദൂരം മുന്നോട്ട് നീങ്ങി നടുറോഡില്‍ തന്‍റെ അഭ്യാസം തുടരുന്നു.
സമൂഹ മാധ്യമങ്ങളിലെ ലൈക്കിനും കമന്‍റിനും അപ്പുറത്ത് മറ്റൊന്നും പുതിയ തലമുറയെ ബാധിക്കുന്നില്ലെന്ന് തോന്നും ചില വീഡിയോകള്‍ കണ്ടാല്‍. അപകടകരമായ രീതിയില്‍ വീഡിയോകള്‍ ഷൂട്ട് ചെയ്ത് സമൂഹ മാധ്യങ്ങളില്‍ ലൈക്ക് വാങ്ങണം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. ട്രയിനില്‍ നിന്നും ചാടി കൊണ്ട് വൈറല്‍ വീഡിയോ ഷൂട്ട് ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്യാന്‍ പോയ പോലീസ് ഉദ്യോഗസ്ഥരുടെ അനുഭവം പുറത്ത് വന്നത്. വീഡിയോ വൈറലായതിന് പിന്നാലെ റെയില്‍വേ, യുവാവിനെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയതായിരുന്നു. എന്നാല്‍ കണ്ടത്, ഇരുകൈയും കാലുകളും നഷ്ടപ്പെട്ട യുവാവിനെ. വീഡിയോ ഷൂട്ട് ചെയ്യാനായി ട്രെയിനില്‍ നിന്നും ചാടിയപ്പോഴുണ്ടായ അപകടത്തില്‍ ഇരുകൈയും കാലുകളും നഷ്ടപ്പെട്ടു. എന്നാല്‍, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഈ വാര്‍ത്ത ഏറെ പേരുടെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ സമാനമായ രീതിയില്‍ അപകടകരമായി ചിത്രീകരിച്ച മാറ്റൊരു വീഡിയോ കൂടി സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഇത്തവണ വീഡിയോ ബംഗ്ലാദേശില്‍ നിന്നുമാണ്. ധാക്കയിലെ ബിജോയ് സരണി മെട്രോ സ്റ്റേഷന് സമീപമുള്ള തിരക്കേറിയ റോഡിൽ അപകടകരമായ രീതിയില്‍ ഓടുന്ന ട്രക്കിന് പിന്നാലെ സ്കേറ്റിംഗ് നടത്തുന്ന രണ്ട് ആണ്‍ കുട്ടികളുടെ വീഡിയോയായിരുന്നു അത്. ജൂലൈ 27 -ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ വൈറലായി. വീഡിയോയില്‍ ഓടുന്ന ട്രക്കിന്‍റെ പിന്നില്‍ ട്രക്കിന്‍റെ സ്ലിപ്പ് സ്ട്രീം ഉപയോഗിച്ച് രണ്ട് ആണ്‍ കുട്ടികള്‍ സ്കേറ്റിംഗ് ചെയ്യുന്നു. ഇടയ്ക്ക് ഒരു കുട്ടി ട്രക്കില്‍ നിന്ന് പിടി വിടുകയും അല്പ ദൂരം മുന്നോട്ട് നീങ്ങി നടുറോഡില്‍ തന്‍റെ അഭ്യാസം തുടരുന്നു. വീണ്ടും ട്രക്കിന് പിന്നിലേക്ക് വന്ന് യഥാസ്ഥാനത്ത് തന്നെ തുടരുന്നതും കാണാം. എന്നാല്‍, സമൂഹ മാധ്യമ ഉപയോക്താക്കള്‍ വീഡിയോ കണ്ട് ഏറെ അസ്ഥസ്ഥരായി. കുട്ടികള്‍ അഭ്യാസം നടത്തുന്നത് തിരക്കേറിയ ഒരു റോഡിലായിരുന്നതിനാല്‍ വളരെ ചെറിയ പിഴവ് പോലും വലിയ അപകടത്തിന് കാരണമാകുമെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി.
undefined
'ഞാനൊരു മെക്കാനിക്ക്. ജോലിയുടെ സ്വഭാവം കാരണം ആണുങ്ങൾക്ക് എന്നോട് താത്പര്യമില്ല'; 37 കാരിയുടെ പരാതി
अगर ट्रक के नीचे आ जाते ... तो घर वाले ट्रक के खिलाफ मुकदमा लिखवाते , शरीर का एक भी अंग घर वाले पहचान नहीं पाते ,ऐसे लोगों की लापरवाही से लोग फंस जाते हैं.. कार्रवाई जरूर होनी चाहिए ! pic.twitter.com/cOPqfiu670
— निशान्त शर्मा (भारद्वाज) (@Nishantjournali)ചെങ്കോട്ട വിടവ് ചാടിക്കടന്ന കല്ലാറിലെ 'നൃത്തത്തവള'യെ റാന്നി വനത്തില്‍ കണ്ടെത്തി
"പയ്യൻ ഇത് ശരിയായ ദിശയിൽ ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് ഞാൻ ആഗ്രഹിക്കുന്നു" ഒരു കാഴ്ചക്കാരന്‍ എഴുതി. "ഈ ആളുകൾ ഒരേ സമയം എങ്ങനെ ഇത്ര കഴിവുള്ളവരും വിഡ്ഢികളുമാണെന്നത് എന്നെ അത്ഭുതപ്പെടുന്നു" മറ്റൊരാള്‍ എഴുതി. "ആൺകുട്ടികളിൽ ഒരാൾ അവിശ്വസനീയമായ ബാലന്‍സും കഴിവും പ്രകടിപ്പിക്കുന്നു, അവന്‍റെ കഴിവുകൾ മികച്ച രീതിയിൽ ഉപയോഗിക്കണം. അതേസമയം, ഈ ആൺകുട്ടികൾ ചെയ്യുന്നത് തികച്ചും നിരുത്തരവാദപരമാണ്, അവർ തങ്ങളെയും മറ്റ് റോഡ് യാത്രക്കാരെയും ഒരേ സമയം അപകടത്തിലാക്കുന്നു" മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. അതേസമയം ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത ശാന്തമായിത്തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ ഇടക്കാല സര്‍ക്കാരിന്‍റെ തലവനായി നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് അധികാരമേറ്റു. അദ്ദേഹം ഷെയ്ഖ് ഹസീന സര്‍ക്കാറിനെ പുറത്താക്കിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പ്രശംസിച്ചു.