അമീര്‍ ഖാന്‍റെ സിനിമയായ 3 ഇഡിയറ്റ്സിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
അമീര്‍ ഖാന്‍റെ 3 ഇഡിയറ്റ്സ് എന്ന ചിത്രം കാലങ്ങളെ അതിജീവിക്കുന്നതാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ആവര്‍ത്തിക്കുന്നു. അതിന് പിന്നിലൊരു കാര്യമുണ്ട്. കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ 3 ഇഡിയറ്റ്സിലെ ഒരു രംഗം പുനരാവിഷ്ക്കരിച്ചതാണോയെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ സംശയിച്ചു. സിനിമയിലെ ഒരു രംഗത്തിന് സമാനമായ രംഗങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടപ്പോഴായിരുന്നു സംഭവം.
സിനിമയില്‍ അമീര്‍ഖാന്‍റെ കഥാപാത്രമായ റോഞ്ചോ ഒരു രോഗിയെ സ്കൂട്ടറിന് പിന്നില്‍ കെട്ടിവച്ച് ആശുപത്രിക്കുള്ളിലേക്ക് സ്കൂട്ടര്‍ ഓടിച്ച് കയറ്റുന്ന ഒരു രംഗമുണ്ട്. സമാനമായിരുന്നു വീഡിയോയിലെ ദൃശ്യങ്ങളും. രോഗിയായ മുത്തച്ഛനെ ബൈക്കിന് പുറകിലിരുത്തിയ യുവാവ് ബൈക്ക് ഓടിച്ച് കയറ്റിയത് ആശുപത്രിക്കുള്ളിലേക്ക്. സെക്യൂരിറ്റിക്കാരും ആശുപത്രിയിലെ മറ്റുള്ളവരും ഇത് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും യുവാവ് അതൊന്നും ശ്രദ്ധിക്കുന്നില്ല. മുത്തച്ഛനെ അത്യാഹിതവിഭാഗത്തിന് മുന്നിലെ അന്‍റര്‍മാരെ ഏല്‍പ്പിച്ച ശേഷം അദ്ദേഹം ബൈക്ക് ആശുപത്രിക്ക് വെളിയില്‍ വച്ച് വീണ്ടും ആശുപത്രിയിലേക്ക് ഓടിക്കയറുന്നതും വീഡിയോയില്‍ കാണാം.
മുട്ടയുടെ പഴക്കം 1700 വര്‍ഷം ! പക്ഷേ ഗവേഷകരെ അത്ഭുതപ്പെടുത്തിയത് മുട്ടയ്ക്കുള്ളിലെ വസ്തു !
Scene from the movie 3 Idiots? No!
MP: Man rides into hospital’s Emergency ward on bike with his unconscious Grandfather! 😅 pic.twitter.com/c0BBx0rTWj
ഭോപ്പാലിൽ നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെയുള്ള സത്‌നയിലെ സർദാർ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിലാണ് സിനിമാ മുഹൂർത്തത്തിന് സമാനമായ ഈ നാടകീയ ദൃശ്യങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് നീരജ് ഗുപ്തയുടെ മുത്തച്ഛന് അസുഖം കൂടിയത്. ഉടനെ അദ്ദേഹം മുത്തച്ഛനെ ബൈക്കിന് പിന്നിലിരുത്തി, അദ്ദേഹത്തിന് പിന്നില്‍ മറ്റൊരു സുഹൃത്തിനെയും ഇരുത്തി നേരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് ബൈക്ക് ഓടിച്ച് കയയറ്റിയത്. അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആ സമയം ഉണ്ടായിരുന്ന ഡോക്ടര്‍മാരും അയാളെ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. ആശുപത്രി ജീവനക്കാരില്‍ നിന്നും തെറി കേട്ടെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ പുള്ളി ഇപ്പോ ഹീറോയാണ്.