ആനയുടെ വരവ് കണ്ട് ടൂറിസ്റ്റ് ഗെയ്‍ഡ് വാഹനം പുറകോട്ട് എടുക്കാന്‍ തുടങ്ങിയെങ്കിലും പെട്ടെന്ന് അദ്ദേഹം വാഹനം നിര്‍ത്തി ജീപ്പിന്‍റെ ഡോര്‍ തുറന്ന് പടിയില്‍ എഴുന്നേറ്റ് നിന്ന് വാഹനത്തിന്‍റെ ചില്ലില്‍ അടിച്ച് ശബ്ദമുണ്ടാക്കി. പിന്നെ കൈ ഉയര്‍ത്തി ആനയോട് നില്‍ക്കാന്‍ ആജ്ഞാപിച്ചു.
ലോകമെങ്ങും മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു. ഇതിന് നിരവധി കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആശങ്കയിലാണ്. കേരളത്തില്‍ തന്നെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ട് പേരെയാണ് കാട്ടാന ചവിട്ടികൊന്നത്. കൊലയാളികളായ കാട്ടാനകള്‍ രണ്ടും കര്‍ണ്ണാടക സംസ്ഥാനത്ത് പ്രശ്നക്കാരായിരുന്നവരാണ്. അവിടെ പ്രശ്നങ്ങള്‍ ശക്തമായപ്പോള്‍ പിടികൂടി കോളര്‍ ധരിപ്പിച്ച് കാട്ടില്‍ മറ്റൊരിടത്ത് തുറന്ന് വിടുന്നു. നല്ല നടത്തക്കാരായ ആനകള്‍ കാടും മേടും താണ്ടി വീണ്ടും മറ്റൊരു ജനവാസകേന്ദ്രത്തിലെത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും അന്തര്‍സംസ്ഥാന ഏകോപനത്തിന്‍റെയും ആവശ്യമുണ്ടെങ്കിലും പ്രായോഗികമായി അതൊന്നും നടക്കുന്നില്ലെന്നത് നമ്മുടെ അനുഭവം. എന്നാല്‍ ഇതിനിടെ ആഫ്രിക്കയിലെ ഒരു ദേശീയ പാര്‍ക്കില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി.
travelgram.sl എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോയുടെ തുടക്കത്തില്‍ ഒരു ദേശീയ പാര്‍ക്കിലെ വഴിയുടെ നടുക്ക് കൂടി ഒരു ജീപ്പ് പതുക്കെ മുമ്പോട്ട് പോകാന്‍ തുടങ്ങുന്നത് കാണാം. ഏറെ ദൂരെയല്ലാതെ വഴിയുടെ നടുക്കായി രണ്ട് മൂന്ന് കാട്ടാനകള്‍ പുല്ലുകള്‍ പറിച്ച് തിന്നുന്നു. ഇതിനിടെ ഒരു ആന തന്‍റെ മസ്തകം കുലുക്കി ജീപ്പിനെ ആക്രമിക്കാനായി അടുക്കുന്നു. ആനയുടെ വരവ് കണ്ട് ടൂറിസ്റ്റ് ഗെയ്‍ഡ് വാഹനം പുറകോട്ട് എടുക്കാന്‍ തുടങ്ങിയെങ്കിലും പെട്ടെന്ന് അദ്ദേഹം വാഹനം നിര്‍ത്തി ജീപ്പിന്‍റെ ഡോര്‍ തുറന്ന് പടിയില്‍ എഴുന്നേറ്റ് നിന്ന് വാഹനത്തിന്‍റെ ചില്ലില്‍ അടിച്ച് ശബ്ദമുണ്ടാക്കി. പിന്നെ കൈ ഉയര്‍ത്തി ആനയോട് നില്‍ക്കാന്‍ ആജ്ഞാപിച്ചു.
ടോയ്‌ലറ്റ് ഉപയോഗിച്ചു പക്ഷേ... ; ആദ്യ ദിവസം തന്നെ ജോലി നഷ്ടമായതെങ്ങനെയെന്ന് പരിതപിച്ച് യുവാവ്
സൈനികന്‍റെ ഭാര്യയുമായി 'ഡേറ്റിംഗ്' ക്രിമിനല്‍ കുറ്റം; ചൈനയില്‍ യുവാവിന് 10 മാസം തടവ് !
ഗൈഡ് കൈ ഉയര്‍ത്തി നിര്‍ത്താന്‍ ആഗ്യം കാണിച്ചതിന് പിന്നാലെ ആന ബ്രേക്ക് ഇട്ടത് പോലെ നില്‍ക്കുന്നു. പിന്നെ പിന്തിരിഞ്ഞ് തന്‍റെ തുമ്പിക്കൈ ഉയര്‍ത്തി മറ്റുള്ളവര്‍ക്ക് എന്തോ സന്ദേശം കൈമാറി അത് അതിന്‍റെ വഴിക്ക് പോകുന്നു. ആക്രമിക്കാന്‍ എത്തിയ ആനയെ തന്‍റെ ഒറ്റ പ്രവര്‍ത്തിയിലൂടെ തിരിച്ചയച്ച ടൂറിസ്റ്റ് ഗൈഡിന് പിന്നാലെ അഭിനന്ദന പ്രവാഹമായിരുന്നു. 'വനത്തിലൂടെയുള്ള യാത്രകളില്‍ ഇത് പോലൊരു ടൂറിസ്റ്റ് ഗൈഡ് അത്യാവശ്യമാണ്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. മതമിളകിയല്ലാതെയുള്ള ആനയുടെ ആക്രമണങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്ന് ചിലരെഴുതി. തങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്ന തോന്നലുണ്ടാകുമ്പോഴാണ് അവ പ്രശ്നക്കാരാകുന്നത്. ഗൈഡ് ചെയ്തത് ആനയെ ശാന്തനാക്കുകയാണ്. വാഹനത്തിന്‍റെ ഡ്രൈവര്‍ ഇതിഹാസമാണെന്ന് ചിലരെഴുതി.