കോഴിക്കറി തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടി, കുട്ടിയുടെ ജീവൻ രക്ഷിച്ചയാളെ 'ഹീറോ'യെന്ന് വിളിച്ച് സോഷ്യൽ മീഡിയ

By Web TeamFirst Published Nov 2, 2024, 10:09 AM IST
Highlights

കോർണേലിയ ഡി ലാംഗ് സിൻഡ്രോം എന്ന രോഗാവസ്ഥയുള്ള കുട്ടിക്ക് ഖരഭക്ഷണം കഴിക്കാന്‍ മുട്ടിമുട്ടാണ്. ഇതിനാൽ അവന്‍റെ ഭക്ഷണമെല്ലാം ദ്രാവകരൂപത്തിലാണ്. ഇതിനിടെയാണ് ‍ ജൂസടിച്ചാണ് അവന്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നത്. 

viral 

ക്ഷണം കഴിക്കുന്നതിലെ അശ്രദ്ധ പലപ്പോഴും അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നു. മൊബൈലിൽ നോക്കിയോ മറ്റെന്തെങ്കിലും പണികള്‍ ചെയ്തു കൊണ്ടോ കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അസ്ഥസ്ഥകരമായ അവസ്ഥകള്‍ നമ്മുക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളം കുടിച്ചോ പുറത്ത് തടവിയോ നമ്മള്‍ പ്രശ്നത്തെ മറികടക്കുന്നു. എന്നാല്‍, ഈ അവസ്ഥ ചെറിയ കുട്ടികള്‍ക്കാണ് ഉണ്ടാകുന്നതെങ്കില്‍ മാതാപിതാക്കള്‍ പെട്ടെന്ന് തന്നെ അസ്വസ്ഥരാകുകയും എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അസ്ഥസ്ഥരാവുകയും ചെയ്യുന്നു. ഇത്തരമൊരു അവസ്ഥ വളരെ ശാന്തനായി മറികടന്ന ഒരാളെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സമൂഹ മാധ്യമങ്ങള്‍. 

Latest Videos

സംഭവം നടന്നത് അങ്ങ് അമേരിക്കയിലെ ഇല്ലിനോയിസിലാണ്. ഭക്ഷണം കഴിക്കുന്നതിനെയും വളര്‍ച്ചയെയും ബാധിക്കുന്ന അപൂർവ ജനിതക അവസ്ഥയായ കോർണേലിയ ഡി ലാംഗ് സിൻഡ്രോം ബാധിച്ച ഒരു കുട്ടിയുടെ ജീവനാണ് അദ്ദേഹം രക്ഷപ്പെടുത്തിയത്. പ്രത്യേക രോഗാവസ്ഥ കാരണം കുട്ടി ഭക്ഷണം കഴിക്കുന്നത് ദ്രാവകരൂപത്തിലാണ്. എന്നാല്‍, കോഴിക്കറിയിലെ കഷ്ണം ദ്രാവകരൂപത്തിലാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ തന്നെയാണ് അവന് കോഴിക്കഷ്ണം നല്‍കിയത്. ഭക്ഷണം കഴിക്കുന്നതിന് ബുദ്ധിമുട്ടുള്ള കുട്ടി, ഇതിന് പിന്നാലെ ശ്വാസം കിട്ടാതെ അസ്വസ്ഥനായി. ഇതോടെ കുട്ടിയുടെ അമ്മ തന്നെ കുട്ടിയുമായി തങ്ങളുടെ അയല്‍വാസിയുടെ വീട്ടിലെത്തി സഹായം ആവശ്യപ്പെട്ടു. 

കളിക്കിടെ പാന്‍റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്‍റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ കൊല്ലപ്പെട്ടു

ഒന്നിന് പുറകെ ഒന്നായി റെയില്‍വേ ട്രാക്ക് മുറിച്ച് കടന്നത് അമ്പതോളം ആനകളുടെ വലിയാരു കൂട്ടം; വീഡിയോ വൈറല്‍

അയല്‍വാസിയുടെ വീട്ടിന് മുന്നിലുള്ള സിസിടിവിയില്‍ കുട്ടിയെയും മടിയിലിരുത്തി അസ്വസ്ഥയാകുന്ന അമ്മയെ കാണാം. പിന്നാലെ വാതില്‍ തുറന്ന് പുറത്തിറങ്ങിയ വീട്ടുടമസ്ഥന്‍, കുട്ടിയെ തന്‍റെ മടിയില്‍ കമഴ്ത്തി കിടത്തുകയും അവന്‍ പുറത്ത് താഴെ നിന്നും തലഭാഗത്തേക്കായി പതുക്കെ തട്ടുകയും ചെയ്യുന്നു. ഈ സമയം കുട്ടിയുടെ തൊണ്ടയില്‍ കുരുങ്ങിയ കോഴിക്കഷ്ണം പുറത്തേക്ക് തെറിക്കുകയും അവന്‍ വീണ്ടും ശ്വാസമെടുക്കാന്‍ തുടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെ കൈയില്‍ നിന്നും കുട്ടിയെ അമ്മ തിരികെ വാങ്ങുകയും സന്തോഷത്തോടെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. 

കൊറിയക്കാരന്‍റെയൊരു ബുദ്ധി; ഫ്ലാറ്റുകളില്‍ നിന്ന് താമസം മാറുമ്പോള്‍ വീട്ടുപകരണങ്ങള്‍ മാറ്റുന്ന വീഡിയോ വൈറൽ

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്തിയ അദ്ദേഹത്തെ നിരവധി പേരാണ് 'ഹീറോ' എന്ന് വിളിച്ചത്. മൂന്ന് ദിവസം മുമ്പ് ഗുഡന്യൂസ് മൂവ്മെന്‍റ് പുറത്ത് വിട്ട വീഡിയോ ഇതിനകം ഒന്നര ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്തപ്പോള്‍ നാൽപ്പത്തിനാല് ലക്ഷം പേരാണ് കണ്ടത്. ഇതാണ് യഥാർത്ഥ ഹീറോയിസം! കൊള്ളാം!" ഒരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടു.  "ഈ മനുഷ്യൻ എല്ലാ പ്രശംസയും അർഹിക്കുന്നു; അദ്ദേഹം വേഗത്തിൽ പ്രവർത്തിക്കുകയും ഒരു ജീവൻ രക്ഷിക്കുകയും ചെയ്തു!" മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. "അദ്ദേഹത്തെപ്പോലുള്ള കൂടുതൽ ആളുകളെ ഈ ലോകത്ത് നമുക്ക് ആവശ്യമുണ്ട്" എന്നായിരുന്നു വേറൊരാള്‍ കുറിച്ചത്. 

ട്രെയിനിലെ വൃത്തിഹീനമായ ടോയ്‍ലറ്റ്, യാത്രക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

click me!