'കാണുമ്പോള്‍ ചങ്കിടിക്കും'; ചെങ്കുത്തായ പര്‍വ്വതത്തിലൂടെ അതിവേഗം നടന്നു നീങ്ങുന്ന ഒരാള്‍, വീഡിയോ വൈറല്‍ !

By Web Team  |  First Published Oct 12, 2023, 8:28 AM IST

പര്‍വ്വത മുകളില്‍ താമസിക്കുന്നവരുടെ നടത്തത്തിന് ഒരു പ്രത്യേക വേഗവും താളവുമുണ്ടാക്കും. താഴ്വാരങ്ങളില്‍ നിന്ന് പര്‍വ്വത യാത്രനടത്തുന്നവര്‍ക്ക് ആ താളവും വേഗവും അതിശയിപ്പിക്കുന്നതാകും.



ചിലര്‍ക്ക് പര്‍വ്വതങ്ങള്‍ കയറുകയെന്നാല്‍ സാഹസിക യാത്രയാണ്. എന്നാല്‍, പര്‍വ്വതങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അത് അവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്. അതിനാല്‍ തന്നെ അവരുടെ നടത്തത്തിന് ഒരു പ്രത്യേക വേഗവും താളവുമുണ്ടാക്കും. താഴ്വാരങ്ങളില്‍ നിന്ന് പര്‍വ്വത യാത്രനടത്തുന്നവര്‍ക്ക് ആ താളവും വേഗവും അതിശയിപ്പിക്കുന്നതാകും. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയില്‍, ഒരു മനുഷ്യന്‍ കാഴ്ചയില്‍ തന്നെ അതിശയിപ്പിക്കുന്ന ഘടനകളോട് കൂടിയ ചെങ്കുത്തായ മലയിടുക്കുകളിലൂടെ കൈയില്‍ ഭക്ഷണത്തിനുള്ള സാധനങ്ങളുമായി അതിവേഗം നടന്ന് നീങ്ങുന്നത് കാണിച്ചു. ആറ് ദിവസം മുമ്പ് 2xv10 എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോ ഇതിനകം രണ്ടര ലക്ഷത്തോളം പേരാണ് ലൈക്ക് ചെയ്തത്. 

സാധാരണ ചെറിയൊരു മല കയറാന്‍ തന്നെ ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും. കാല്‍ മുട്ടുകളിലെ അസാധാരണമായ വേദനകളോര്‍ത്ത് പലരും മല കയറാന്‍ ആഗ്രഹമുണ്ടെങ്കിലും ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ മറ്റ് ചിലര്‍ മലകയറ്റം ഒരു വിനോദം എന്നതിലുപരി ഒരു എക്സര്‍സൈസിന്‍റെ ഭാഗമായി കാണുന്നു. അത്തരക്കാര്‍ക്ക് പര്‍വ്വതങ്ങള്‍ എന്നും ഒരു അഭിനിവേശമായിരിക്കും. പര്‍വ്വതങ്ങളിലൂടെയുള്ള നടത്തം ദൈനം ദിന ജീവിതത്തിന്‍റെ ഭാഗമാക്കുന്നവരും കുറവല്ല, എന്നാല്‍ ഇത്തരക്കാരില്‍ നിന്നും വ്യത്യസ്തമാണ് പര്‍വ്വതങ്ങളില്‍ താമസിക്കുന്നവര്‍, അവരെ സംബന്ധിച്ച് താഴ്വാരങ്ങളിലൂടെ നടക്കുന്നത് പോലെ സാധാരണമാണ് പര്‍വ്വതങ്ങളിലൂടെയുള്ള നടത്തം. കാരണം, ചെറുപ്പം മുതല്‍ താഴ്വാരങ്ങളില്‍ നിന്ന് തങ്ങളുടെ പര്‍വ്വതമുകളിലെ വീടുകളിലേക്ക് സാധാനങ്ങളുമായി കയറി ചെല്ലുന്ന ഇത്തരം പര്‍വ്വതവാസികള്‍ക്ക് അതൊരു ശീലത്തിന്‍റെ, ജീവിതചര്യയുടെ തന്നെ ഭാഗമാണ്. 

Latest Videos

പസഫിക് സമുദ്രം ഒറ്റയ്ക്ക് തുഴഞ്ഞ് യുവാവ്; അവനെ കണ്ടെത്താന്‍ 124 മൈൽ വഴിമാറി സഞ്ചരിച്ച് ക്രൂയിസ് കപ്പല്‍ !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by TURkI AQEEL ⭐️ (@2xv10)

വിമാനത്തിനുള്ളിൽ വച്ച് 'സ്വയംഭോഗ'വും സഹയാത്രികയോട് അശ്ലീല ആംഗ്യങ്ങളും; നവവരൻ പിടിയിൽ !

വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കുറിപ്പെഴുതാനെത്തി. ചിലര്‍ ആ മനുഷ്യന്‍റെ വേഗത കണ്ട് അദ്ദേഹത്തിന് "പർവ്വത ആട്", "സ്പൈഡർമാൻ", "ന്യൂട്ടന്‍റെ പിതാവ്" തുടങ്ങിയ പേരുകള്‍ ചാര്‍ത്തി., “അവൻ അപകടത്തിൽപ്പെടാത്തതുപോലെ നടക്കുന്നു” ഒരാള്‍ എഴുതി.  “അവരുടെ ജീവിതത്തിന്‍റെ സ്വഭാവം ബുദ്ധിമുട്ടുകൾക്കിടയിലും ഒരുമിച്ച് ജീവിക്കാൻ അവരെ നിർബന്ധിച്ചു.” എന്നായിരുന്നു ഒരു കുറിപ്പ്. വീഡിയോ സൗദി അറേബ്യയിൽ നിന്നോ യെമനിൽ നിന്നോ ആണെന്ന് കുറിപ്പുകള്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!