വെള്ളമില്ലാതെ നിഷ്ക്രിയാവസ്ഥയിലേക്ക് മാറാനുള്ള മത്സ്യങ്ങളുടെ ഈ കഴിവ്, മഴ വരുന്നതുവരെ മാസങ്ങളോളം വരണ്ടതും കഠിനവുമായ ചെളിയെയും അതിജീവിക്കാൻ അവരെ സഹായിക്കുന്നു.
ശാസ്ത്രം പൊതുവായി അവകാശപ്പെടുന്നത് മത്സ്യങ്ങള്‍ക്ക് ജീവിക്കാന്‍ വെള്ളം അത്യാവശ്യമാണെന്നാണ്. മത്സ്യത്തിന്‍റെ അതിജീവനത്തിന് ജലത്തിനോളം പ്രധാന്യമുള്ള മറ്റൊന്നില്ല. എന്നാല്‍, ശാസ്ത്രത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയാത്ത പലതും ഈ ഭൂമിയിലുണ്ട്. എല്ലാം അതിജീവനത്തിന് വേണ്ടിയുള്ളതാണ്. ഭൂരിഭാഗം മത്സ്യങ്ങൾക്കും വെള്ളമില്ലാതെ ജീവിക്കാൻ കഴിയില്ലെങ്കിലും ഒരു അപൂർവ മത്സ്യം ഇപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ മാസങ്ങളോളം ജീവിക്കാൻ ഈ മത്സ്യത്തിന് കഴിയുമെന്നതാണ് അതിന്‍റെ അതിശയപ്പെടുത്തുന്ന ഏറ്റവും വലിയ പ്രത്യേകത. ആഫ്രിക്കൻ ലംഗ്‍ഫിഷ് (African lungfish) ആണ് ഈ അപൂർവ മത്സ്യം.
ആഫ്രിക്കൻ ലംഗ്ഫിഷിന് ദീർഘനാൾ യാതൊരു ഉപജീവനവുമില്ലാതെ, അതായത് വെള്ളമില്ലാതെ ജീവിക്കാൻ കഴിയും. ശുദ്ധജല ചുറ്റുപാടുകൾ ലഭ്യമാകുമ്പോൾ മാത്രമേ ഈ മത്സ്യങ്ങൾ തന്‍റെ സുദീര്‍ഘമായ ഉറക്കം വിട്ട് ഉണരുകയുള്ളൂ. വ്യൂസ് അഡിക്റ്റ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ലംഗ് ഫിഷിന്‍റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. ലംഗ്ഫിഷിന് ഉണങ്ങിയ ചെളിയിൽ മാസങ്ങളോ വർഷങ്ങളോ നിഷ്ക്രിയനായി ഇരിക്കാന്‍ കഴിയുമെന്നും അതിജീവിക്കാൻ വെള്ളം ആവശ്യമില്ലെന്നുമാണ് വീഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ അവകാശപ്പെടുന്നത്.
ഫോണില്‍ മധുരമുള്ള ശബ്ദം; ഡെലിവറി ബോയിയുമായി പ്രണയത്തിലായി ഓസ്‌ട്രേലിയൻ യുവതി !
കടിക്കാൻ പാഞ്ഞടുത്ത് തലയില്ലാത്ത പാമ്പ്; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം !
വീഡിയോയിൽ കാണുന്ന മത്സ്യം സക്കർമൗത്ത് ക്യാറ്റ്ഫിഷ് (Suckermouth Catfish) എന്നും കോമൺ പ്ലെക്കോ (common pleco) എന്നും അറിയപ്പെടുന്നെന്ന് വീഡിയോ പങ്കുവച്ച് കൊണ്ട് വ്യൂസ്അഡിക്റ്റ് കുറിക്കുന്നു. നിഷ്ക്രിയാവസ്ഥ പോലുള്ള അവസ്ഥയിലേക്ക് മാറാന്‍ കഴിവുള്ള അപൂർവ ഇനം മത്സ്യങ്ങളിൽ ഒന്നാണ് ഇത്. വെള്ളമില്ലാതെ നിഷ്ക്രിയാവസ്ഥയിലേക്ക് മാറാനുള്ള മത്സ്യങ്ങളുടെ ഈ കഴിവ്, മഴ വരുന്നതുവരെ മാസങ്ങളോളം വരണ്ടതും കഠിനവുമായ ചെളിയെയും അതിജീവിക്കാൻ അവരെ സഹായിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ആഫ്രിക്കൻ ലംഗ് ഫിഷിന് നാല് വർഷം വരെ വെള്ളമില്ലാതെ അതിജീവിക്കാൻ കഴിയുമെന്നും കുറിപ്പിൽ പറയുന്നു. വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വീഡിയോയില്‍ മത്സ്യത്തിന്‍റെ ഉറങ്ങി ഉറച്ച് പോയ വാലിന്‍റെ ഒരു ഭാഗം പൊട്ടിച്ച് കളയുന്നതും കാണാം. വീഡിയോ ഇതിനകം ആറ് ലക്ഷം പേരാണ് കണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക