ഭൂമിക്കുള്ളില്‍ 250 അടി താഴ്ചയില്‍ അതിശക്തമായ വെള്ളച്ചാട്ടം; വീഡിയോ വൈറല്‍

By Web Team  |  First Published Apr 22, 2024, 3:49 PM IST

ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും ഏതാണ്ട് 250 അടി താഴ്ചയിലാണ് ഈ വെള്ളച്ചാട്ടം വന്ന് വീഴുന്നത്. കാടിന്



പ്രകൃതി എന്നും മനുഷ്യനെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ഓരോ ദിവസവും പുതിയ പുതിയ കണ്ടെത്തലുകളാണ് പ്രകൃതിയില്‍ നിന്നുമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം വനത്തിനുള്ളിലെ ഒരു ഭൂഗര്‍ഭ ഗുഹയിലേക്ക് നൂണ്ടിറങ്ങിയ ഒരു സംഘം സഞ്ചാരികള്‍ ഭൂമിക്കുള്ളില്‍ വലിയൊരു വെള്ളച്ചാട്ടം കണ്ടെത്തി. ശക്തമായ വെള്ളം ഒഴുകി രൂപപ്പെട്ടതായിരുന്നു ആ ഗുഹ. എന്നാല്‍ ഭൂമിക്ക് മുകളില്‍ നിന്ന് നോക്കിയാല്‍ വല്ല പന്നിയോ എലിയെ താമസിക്കുന്ന ഒരു ചെറിയ പൊത്ത് മാത്രമാണെന്ന് തോന്നാം. എന്നാല്‍ ആ പൊത്തിനുള്ളിലേക്ക് ഇറങ്ങിയാല്‍ മറ്റൊരു ലോകമാണ് കാണാനാകുക. 

@lowrange_outdoors എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. കുത്തനെയുള്ള ഗുഹയിലൂടെ നൂണ്ട് താഴെയെത്തുമ്പോള്‍ അതിവിശാലമായ ഒരു പ്രദേശത്ത് എത്തിയ പ്രതീതിയാണ്. വലിയ ഉയരത്തില്‍ നിന്നും വീഴുന്ന ചെറിയൊരു വെള്ളച്ചാട്ടവും ഇവിടെ കാണാം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും ഏതാണ്ട് 250 അടി താഴ്ചയിലാണ് ഈ വെള്ളച്ചാട്ടം വന്ന് വീശുന്നത്. കാടിന് നടുവില്‍ ചെറിയൊരു ഗുഹയ്ക്കുള്ളിലെ അത്ഭുതപ്രപഞ്ചം ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

Latest Videos

എട്ട് അംഗ കുടുംബം റെസ്റ്റോറന്‍റില്‍ കയറി 34,000 രൂപയ്ക്ക് മൂക്കുമുട്ടെ കഴിച്ച് മുങ്ങി; പിന്നീട് സംഭവിച്ചത്

'എന്‍റെ സാറേ ആ സ്കൂള്‍ എത്രയും പെട്ടെന്നൊന്ന് തുറക്കാമോ? വൈറൽ വീഡിയോ കാണാം

ഗുഹയിലേക്ക് സൂര്യപ്രകാരം കടക്കുന്നില്ല. സഞ്ചാരി അയാളുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ടോര്‍ച്ചില്‍ നിന്നുള്ള വെളിച്ചത്തിലാണ് വീഡിയോ പകര്‍ത്തുന്നത്. ഗുഹയ്ക്കുള്ളില്‍ തെളിനീരില്‍ ശക്തമായ ജലപ്രവാഹവും കാണം. നൂറ്റാണ്ടുകളായി വെള്ളം ഒഴുകി രൂപപ്പെട്ട ചില പാറകളും ദൃശ്യമാണ്. ഒപ്പം പല്ലുകളെ പോലെ തോന്നിക്കുന്ന ചില ചെറിയ ജീവികളെയും വീഡിയോയില്‍ കാണാം. എന്നാല്‍ ഗുഹയുടെ മറുഭാഗം കണ്ടെത്താന്‍ സഞ്ചാരികള്‍ക്ക് കഴിഞ്ഞില്ല. കൂടുതല്‍ താഴെക്കുള്ള യാത്ര അത്രയും ദുര്‍ഘടമായിരുന്നു. രണ്ട് മാസം മുമ്പ് ഈ വീഡിയോയുടെ മുഴുവന്‍ ഭാഗവും ലോ റേഞ്ച് ഔട്ട്‌ഡോർ എന്ന യൂട്യൂബ് ചാനലിൽ  പങ്കുവച്ചപ്പോള്‍ ഏതാണ്ട് ഇരുപതിനായിരത്തോളം പേരാണ് വീഡിയോ കണ്ടത്. എന്നാല്‍ ഭൂമിക്കടിയിലെ ഈ അത്ഭുത ലോകം എവിടെയാണെന്ന് വീഡിയോയില്‍ പറയുന്നില്ല. 

മൊബൈൽ ഡേറ്റ ചതിച്ച് ആശാനേ! അമേരിക്കൻ ദമ്പതികൾക്ക് ഒരു കോടിയുടെ ഫോൺ ബില്ല്

click me!