മൂന്നാഴ്ചത്തെ അവധിക്കാലത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ലഭിച്ച ഫോൺ ബിൽ റെമണ്ടിനെ അക്ഷരാർത്ഥത്തിൽ തകർത്തു കളയുന്നതായിരുന്നു.
വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ദമ്പതികൾക്ക് ഫോൺ ബില്ലായി ലഭിച്ചത് ഒരു കോടിയിലധികം രൂപ ($1,43,442.74). ഫ്ലോറിഡ സ്വദേശികളായ റെനെ റെമണ്ട് (71), ഭാര്യ ലിൻഡ (65) എന്നിവർക്കാണ് സ്വിറ്റ്‌സർലൻഡിലേക്കുള്ള ഒരു യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ കോടികളുടെ ഫോൺ ബില്ല് ലഭിച്ചത്. എബിസി ആക്ഷൻ ന്യൂസ് അനുസരിച്ച്, വിദേശത്തായിരിക്കുമ്പോൾ വീട്ടിലെ മൊബൈൽ ഡാറ്റ ഉപയോഗിച്ചതാണ് ഇവർക്ക് വിനയായത്.
ഏകദേശം 30 വർഷമായി ടി-മൊബൈൽ കമ്പനിയുടെ ഉപഭോക്താവാണ് റെമണ്ട്. വിദേശയാത്രയ്ക്ക് പോകുന്നതിന് മുമ്പായി തന്നെ തങ്ങളുടെ യാത്രാ പദ്ധതികളെക്കുറിച്ച് കമ്പനിയെ അറിയിച്ചിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. ഈ സമയത്ത് താങ്കൾ 'കവർ' ചെയ്തിട്ടുണ്ട് എന്നായിരുന്നു കമ്പനിയിൽ നിന്ന് ലഭിച്ച മറുപടിയൊന്നും ഇദ്ദേഹം പറയുന്നു. അതിനാല്‍ അധിക ഡാറ്റ റോമിംഗ് ഫീസ് അടയ്ക്കേണ്ടി വരികയില്ലെന്നാണ് താൻ കരുതിയിരുന്നതെന്നും റെമണ്ട് പറയുന്നു.
പഴക്കം 6 ലക്ഷം വര്‍ഷം; പക്ഷേ, ഇന്നും ലോകത്തിന് ഏറ്റവും പ്രിയം ഈ കാപ്പി
എന്നാൽ, മൂന്നാഴ്ചത്തെ അവധിക്കാലത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ലഭിച്ച ഫോൺ ബിൽ റെമണ്ടിനെ അക്ഷരാർത്ഥത്തിൽ തകർത്തു കളയുന്നതായിരുന്നു. മൂന്നാഴ്ചത്തെ അവധിക്കാലത്ത് വെറും 9.5 ജിഗാബൈറ്റ് ഡാറ്റ മാത്രമാണ് ഇവർ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഡാറ്റാ ഉപയോഗത്തിന് പ്രതിദിനം 6,000-ലധികം ഡോളര്‍ അതായത് 5 ലക്ഷം രൂപയിൽ അധികം ആയെന്ന് ബില്ലില്‍ പറയുന്നു. ബില്ല് ലഭിച്ച ഉടൻതന്നെ അദ്ദേഹം കമ്പനിയുമായി ബന്ധപ്പെടുകയും പരാതി അറിയിക്കുകയും ചെയ്തു. എന്നാൽ തുടക്കത്തിൽ കമ്പനിയുടെ ഭാഗത്ത് ഇന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല. ഒടുവിൽ മാധ്യമ ഇടപെടലിന് ശേഷം, ടി-മൊബൈൽ പ്രതികരിക്കുകയും മുഴുവൻ തുകയ്ക്കും ഇളവ് നൽകുകയും ചെയ്തു. വിദേശത്ത് യാത്ര ചെയ്യുമ്പോൾ അന്താരാഷ്ട്ര ഡാറ്റ കവറേജ് ഇല്ലെങ്കിൽ ഡാറ്റ റോമിംഗ് ഫീസ് മനസ്സിലാക്കുന്നതിന്‍റെയും പരമാവധി വൈഫൈ ഉപയോഗിക്കേണ്ടതിന്‍റെയും പ്രാധാന്യം ഈ സംഭവം തുറന്നു കാണിക്കുന്നു.