മൂന്നാം ലോകരാജ്യങ്ങളിലെ ആളുകള്‍ യൂറോപ്പ്. യുഎസ് പോലുള്ള ഒന്നാം ലോകരാജ്യങ്ങളിലേക്ക് കുടിയേറാനുള്ള തയ്യാറെടുപ്പിലാണ്. അതേ സമയം നിശബ്ദമായ മറ്റൊരു കുടിയേറ്റം തിരിച്ചും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലെ ആളുകള്‍ യൂറോപ്പ്. യുഎസ് പോലുള്ള ഒന്നാം ലോകരാജ്യങ്ങളിലേക്ക് കുടിയേറാനുള്ള തയ്യാറെടുപ്പിലാണ്. മികച്ച ജീവിത സാഹചര്യങ്ങളാണ് അതിന് അവരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നേരെ വിപരീതമായ ഒരു കുടിയേറ്റം ഇതിനിടെ നിശബ്ദമായി നടക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെയും യുഎസിലെയും ജീവിത ചെലവുകള്‍ കുതിച്ചുയരുന്നതാണ് ഈ നിശബ്ദ കുടിയേറ്റത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈദ്യുതി, ജല ബില്ലുകളും വാടകയും ഒഴിവാക്കുന്നതിനായി ആളുകള്‍ വാഹനങ്ങളിലേക്ക് താമസം മാറ്റി തുടങ്ങിയിട്ട് ഏറെ കാലമായി. ചൈനയിലും ഈ പ്രവണതകള്‍ ശക്തിപ്രാപിക്കുന്നുവെന്ന് അടുത്തകാലത്ത് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും ഒടുവിലായി ജീവിത ചെലവുകള്‍ മറികടക്കാന്‍ ആളുകള്‍ ഒന്നാം ലോകരാജ്യങ്ങളില്‍ നിന്നും മൂന്നാം ലോക രാജ്യങ്ങളിലേക്ക് കുടിയേറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
ബസ് യാത്രക്കാരിയെ ശല്യം ചെയ്തു; കണ്ടക്ടറെ പൊതിരെ തല്ലുന്ന യാത്രക്കാരുടെ വീഡിയോ വൈറല്‍ !
Crown Curls എന്ന് ടിക് ടോക് സാമൂഹിക മാധ്യമത്തില്‍ അറിയപ്പെടുന്ന ഒരു യുവതിയാണ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണവും രാജ്യത്തെ അമിതമായ ബില്ലുകള്‍ താങ്ങാന്‍ പറ്റാത്തതിനാലും രാജ്യം വിട്ടത്. ഏക രക്ഷിതാവ് (single parent) എന്ന നിലയില്‍ തന്‍റെ രണ്ട് കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതവും നല്‍കേണ്ടത് തന്‍റെ കടമയാണെന്നും അതിനാല്‍ കുടുംബത്തോടൊപ്പം തായ്‍ലന്‍ഡിലേക്ക് മാറാന്‍ തീരുമാനിച്ചത്. ഈ കാര്യം വിവരിച്ച് യുവതി പങ്കുവച്ച ടിക് ടോക് വീഡിയോ വൈറലായി. തായ്‌ലൻഡിലേക്ക് മാറാൻ തനിക്ക് കാര്യമായ പദ്ധതികളില്ലെന്നും ഇത്രയും വലിയ തീരുമാനത്തെക്കുറിച്ച് ഉറപ്പില്ലെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. 'എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. ഞങ്ങൾ പ്രധാനമായും സമയത്തിലെ മാറ്റവുമായി പൊരുത്തപ്പെടുന്നു.' ഇനി എല്ലാ മാസവും ബില്ലുകൾ അടയ്‌ക്കുന്നതിനെ കുറിച്ചോര്‍ത്ത് അമിത സമ്മർദ്ദം ആവശ്യമില്ലെന്നും കേള്‍സ് കൂട്ടിച്ചേര്‍ത്തു.
തൊട്ടിലെന്ന് കരുതി അമ്മ കുഞ്ഞിനെ 'ഓവനി'ല്‍ വച്ചു; ഒരു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം !
ഈ ഒരു വർഷം കുട്ടികളെ വീട്ടിലിരുത്തി ഹോം സ്കൂളിംഗ് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ കേള്‍സ്, കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു. 'പുതിയ കാര്യങ്ങൾ ചെയ്യാനും പഠിക്കാനുമുള്ളപ്പോൾ എനിക്ക് ആവേശം തോന്നുന്നു. കുട്ടികളുമായി ഞാൻ അത് സന്തോഷത്തോടെ അനുഭവിക്കുന്നു. എനിക്ക് വേണ്ടത്ര ക്ഷമയുണ്ട് അത് എപ്പോഴും പോസറ്റീവ് ഊര്‍ജ്ജം നല്‍കുന്നു.' അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ആദ്യമായാണ് എനിക്ക് ഒരു വ്യക്തമായ വഴി ഇല്ലാത്തത്. എന്നാല്‍ ഞാന്‍ യാത്രയ്ക്ക് തീരുമാനിച്ചു. ഇത് സ്വാതന്ത്ര്യം കൂടിയാണ് വിമോചനവും' കേള്‍സ് തന്‍റെ ടിക് ടോക് വീഡിയോയില്‍ പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ കേള്‍സിനെ അഭിനന്ദിച്ചു. കേള്‍സിന്‍റെ തീരുമാനത്തെ ഏറെ പേര്‍ പിന്തുണച്ചു. അതേസമയം ഒരു വിഭാഗം ആളുകള്‍ അവരെ വിമര്‍ശിച്ച് കൊണ്ടും രംഗത്തെത്തി. 'പ്രചോദനം, എനിക്ക് 14 ഉം 17 ഉം വയസായ രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. എനിക്കും ഇത് ചെയ്യാന്‍ ആഗ്രഹമുണ്ട്.' ഒരു കാഴ്ചക്കാരനെഴുതി. നിരവധി പേരാണ് തങ്ങളും ഇക്കാര്യത്തെ കുറിച്ച് കാര്യമായി ആലോചിക്കുകയാണെന്ന് എഴുതിയത്.