ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രങ്ങൾ ഓൺലൈനിൽ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ച് ഒരു യുകെക്കാരി

By Web Team  |  First Published Jul 13, 2024, 2:20 PM IST


തന്‍റെ ബിസിനസ്സ് ആശയങ്ങൾ ചർച്ച ചെയ്യുന്നതിനിടെ, വില്പനയ്ക്ക് വയ്ക്കുന്ന ഇനത്തിന് ശരിയായ വില ലഭിക്കുന്നതിന് വില കുറയ്ക്കേണ്ട ആവശ്യമില്ലെന്നാണ് ഹന്ന സമൂഹ മാധ്യമത്തിലൂടെ അവകാശപ്പെട്ടത്.



പയോഗിച്ച വസ്ത്രങ്ങൾ നശിപ്പിച്ച് കളയുകയാണോ നിങ്ങൾ ചെയ്യാറ്? എങ്കിൽ യുകെ സ്വദേശിനിയായ ഈ യുവതിയെ നിങ്ങൾ തീർച്ചയായും അറിയണം. കാരണം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി തീർത്തും വേറിട്ട ഒരു സംരംഭത്തിലൂടെ ലക്ഷങ്ങളാണ് ഇവർ സമ്പാദിക്കുന്നത്. സംഗതി മറ്റൊന്നുമല്ല, താൻ ഉപയോഗിച്ച വസ്ത്രങ്ങൾ ഇവർ ഓൺലൈനിൽ വിൽക്കും. അതിലൂടെ മികച്ച വരുമാനമാണ് ഓരോ വര്‍ഷവും ഇവർ നേടുന്നത്. 

ഹന്ന ബെവിംഗ്ടൺ എന്ന യുവതിയാണ് തന്‍റെ വേറിട്ട ബിസിനസ് സംരംഭത്തെക്കുറിച്ച് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. മറ്റുള്ളവർക്ക് പ്രയോജനപ്രദമായ നിരവധി ബിസിനസ്സ് ടിപ്പുകളും ഇവർ പങ്കുവെച്ചിട്ടുണ്ട്.  ഉപയോഗിച്ച വസ്ത്രങ്ങൾ മാത്രമല്ല, ഷൂസും ആഭരണങ്ങളും ഹന്ന ഇത്തരത്തിൽ ഓൺലൈനിലൂടെ വിൽക്കുന്നു.  വിന്‍റഡ്  എന്ന ഓൺലൈൻ മാർക്കറ്റിലാണ് ഇവർ തന്‍റെ വസ്ത്രങ്ങൾ വിൽക്കുന്നത്. സെക്കൻഡ് ഹാൻഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു മാർക്കറ്റിംഗ് സൈറ്റ് ആണിത്. ഈ സൈറ്റിൽ എന്തെങ്കിലും വിൽക്കണമെങ്കിൽ പ്രത്യേക ഫീസ് ആവശ്യമില്ല. ഈ പ്ലാറ്റ്‌ഫോമിന്‍റെ സഹായത്തോടെയാണ്, ഹന്ന തന്‍റെ പഴയ വസ്ത്രങ്ങൾ, ഷൂസ്, ആഭരണങ്ങൾ എന്നിവയൊക്കെ പലപ്പോഴായി വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചത്. ഇത്തരത്തില്‍ ഉപയോഗിച്ച വസ്തുക്കളുടെ വില്പനയിലൂടെ 6,44,331 രൂപയാണ് ഇതുവരെ ഇവർ നേടിയതെന്നും ഹന്ന അവകാശപ്പെടുന്നു. 

Latest Videos

undefined

ഹിപ്പോയുടെ വായിലേക്ക് പ്ലാസ്റ്റിക് ബാഗ് എറിഞ്ഞ് സന്ദർശകൻ; തെമ്മാടിത്തരം കാണിക്കരുതെന്ന് സോഷ്യൽ മീഡിയ

തന്‍റെ ബിസിനസ്സ് ആശയങ്ങൾ ചർച്ച ചെയ്യുന്നതിനിടെ, വില്പനയ്ക്ക് വയ്ക്കുന്ന ഇനത്തിന് ശരിയായ വില ലഭിക്കുന്നതിന് വില കുറയ്ക്കേണ്ട ആവശ്യമില്ലെന്നാണ് ഹന്ന സമൂഹ മാധ്യമത്തിലൂടെ അവകാശപ്പെട്ടത്.  കുറഞ്ഞ വിലയിൽ സാധനങ്ങൾ വിൽക്കാൻ ശ്രമിച്ചാൽ വില്പനക്കാരന് പണത്തിന്‍റെ ആവശ്യമുണ്ടെന്ന് വാങ്ങുന്നയാൾ കരുതും.  എന്നാല്‍ ഒരു സമയം കുറഞ്ഞത് 100 സാധനങ്ങളെങ്കിലും വിൽപനയ്ക്ക് വയ്ക്കണമെന്നും ഇവർ കൂട്ടിച്ചേര്‍ക്കുന്നു. കൂടാതെ വില്പനയ്ക്കായി വയ്ക്കുന്ന സാധനങ്ങളുടെ ഫോട്ടോഗ്രാഫുകൾ വ്യക്തമായിരിക്കണമെന്നും  ഓഫറുകൾ കൃത്യമായി വിലയിരുത്തണമെന്നും ഇവർ പറയുന്നു.

സത്യസന്ധത പരീക്ഷിക്കാൻ നോട്ട് കെട്ട് ഉപേക്ഷിച്ച് പരീക്ഷണം; യൂട്യൂബറിന് സത്യസന്ധത തീരെ ഇല്ലെന്ന് സോഷ്യൽ മീഡിയ

click me!