ഓരോ മാസവും ലഭിക്കുന്ന ഭീമമായ തുകയിൽ അധികവും ഇവർ ചെലവഴിക്കുന്നത് പ്രത്യേക ഡിസൈനർ വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമായാണ്. കൂടാതെ ബ്രാൻഡഡ് ബാഗുകളോടും തനിക്ക് വലിയ ഭ്രമമുണ്ടെന്നാണ് മലൈക പറയുന്നത്.
യുഎഇയിലെ ഒരു കോടീശ്വരനെ വിവാഹം കഴിച്ച ബ്രിട്ടീഷ് യുവതിക്ക് പ്രതിമാസ ഷോപ്പിങ് അലവൻസ് 180,000 പൗണ്ട് (1.86 കോടി രൂപ). ഒരു ടിക്ടോക് വീഡിയോയിലൂടെ യുവതി തന്നെയാണ് തന്റെ ആഡംബര ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. മലൈക രാജ എന്ന യുവതിയാണ് ഈ ലോകത്തിലെ ഏറ്റവും ധനികയായ വീട്ടമ്മ താനാണെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ഈദ് മാസമായതിനാൽ ഈ മാസം തന്റെ ചെലവ് കൂടുതലാണന്നും അതിനാൽ കൂടുതൽ പണം ഭർത്താവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തുന്ന വീഡിയോ ആണ് മലൈക രാജ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിലാണ് വൈറലായിരിക്കുന്നത്. അവളുടെ ദാമ്പത്യം തകരുകയോ അല്ലെങ്കിൽ അവളുടെ പ്രതിമാസ അലവൻസ് എന്തെങ്കിലും കാരണത്താൽ മുടങ്ങുകയോ ചെയ്താൽ എന്തു ചെയ്യുമെന്നാണ് വീഡിയോയുടെ താഴെ കൂടുതലായും ഉയർന്നിരിക്കുന്ന ചോദ്യം. ഇതുപോലൊരു ആഡംബര ജീവിതം ആഗ്രഹിക്കുന്നു എന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.
ഓരോ മാസവും ലഭിക്കുന്ന ഭീമമായ തുകയിൽ അധികവും ഇവർ ചെലവഴിക്കുന്നത് പ്രത്യേക ഡിസൈനർ വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമായാണ്. കൂടാതെ ബ്രാൻഡഡ് ബാഗുകളോടും തനിക്ക് വലിയ ഭ്രമമുണ്ടെന്നാണ് മലൈക പറയുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും മറ്റ് ആക്സസറീസും ആണ് താൻ ഓരോ ദിവസവും ഉപയോഗിക്കുന്നത് എന്നാണ് ഇവർ പറയുന്നത്. ഒരു തവണ ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കേണ്ട അവസ്ഥ തനിക്ക് വന്നിട്ടില്ലന്നും മലൈക കൂട്ടിച്ചേർക്കുന്നു.
തന്റെ ജീവിതത്തിൽ തനിക്ക് ദുഖങ്ങളില്ലെന്നും പൂർണ സംതൃപ്തയാണെന്നുമാണ് യുവതി പറയുന്നത്. മലൈക രാജ എന്ന യൂസർ നെയിമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം മൂന്ന് ദശലക്ഷത്തിലധികം ആൾക്കാർ കണ്ടു.