അതിദാരുണം, നടുക്കം മാറാതെ മൃ​ഗശാല, ഹൈഡ്രോളിക് വാതിലിൽ കുടുങ്ങി, 2 വയസ്സുള്ള ഗോറില്ലയ്ക്ക് ദാരുണാന്ത്യം

By Web Team  |  First Published Dec 1, 2024, 3:11 PM IST

മൃഗശാലയിലെ വെറ്ററിനറി സംഘം സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ഇടപെടൽ നടത്തിയെങ്കിലും അവളെ രക്ഷിക്കാനായില്ല.


കാനഡയിലെ ആൽബെർട്ടയിലെ കാൽഗറി മൃഗശാലയിൽ നടന്ന ഹൃദയഭേദകമായ സംഭവത്തിൽ രണ്ടു വയസ്സുള്ള ഗോറില്ല അതിദാരുണമായി മരണപ്പെട്ടു. ഒരു ജീവനക്കാരന് സംഭവിച്ച പിഴവിനെ തുടർന്ന് ഹൈഡ്രോളിക് വാതിലിൽ കുടുങ്ങിയ 2 വയസ്സുള്ള വെസ്റ്റേൺ ലോലാൻഡ് ഗൊറില്ലയായ ഇയാറിനാണ് ജീവൻ നഷ്ടപ്പെട്ടത്. മരണപ്പെട്ടത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നവംബർ 12 -നാണ് സംഭവം. 

മറ്റ് ഗൊറില്ലകൾക്കൊപ്പം കിടപ്പുമുറിയിൽ കളിക്കുകയായിരുന്ന ഇയാറിനെ ഒരു ജീവനക്കാരൻ പരിശീലനത്തിനായി കൊണ്ടുപോകുന്നതിനിടയിലാണ് മൃഗശാലയിലെ ഹൈഡ്രോളിക് വാതിലിൽ കുടുങ്ങി മരണപ്പെട്ടത്. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായത്. 

Latest Videos

undefined

മൃഗശാലയിലെ വെറ്ററിനറി സംഘം സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ഇടപെടൽ നടത്തിയെങ്കിലും അവളെ രക്ഷിക്കാനായില്ല. മൃഗശാലയുടെ മൃഗസംരക്ഷണ ഡയറക്ടറായ കോളിൻ ബെയർഡ് സംഭവിച്ച ദുരന്തത്തിൽ തൻ്റെ അഗാധമായ ദുഃഖം പ്രകടിപ്പിച്ചു. "ഈ ദുരന്തം സങ്കൽപ്പിക്കാവുന്നതിലും ആഴത്തിൽ ബാധിച്ചിരിക്കുന്നു. ഇയാറിൻ്റെ ജീവിതം ഞങ്ങളുടെ സമൂഹത്തിന് വളരെയധികം സന്തോഷം നൽകി, എല്ലാവരും അവളെ വളരെയധികം മിസ് ചെയ്യും" എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രസ്താവന.

ഈ സംഭവം മൃഗശാലകളിലെ മൃഗങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.  ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ അനിമൽ ജസ്റ്റിസ് അപകടത്തെക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണത്തിന് ആഹ്വാനം ചെയ്തു.  മൃഗശാലയുടെ പ്രവർത്തനങ്ങളെ കുറിച്ച് ചിട്ടയായ പുനരവലോകനം നടത്തണമെന്ന് അനിമൽ ജസ്റ്റിസ് എക്സിക്യൂട്ടീവ് ഡയറക്ടർ കാമിൽ ലാബ്ചുക്ക് ആവശ്യപ്പെട്ടു.  

മറ്റ് മൃഗശാലകളെ അപേക്ഷിച്ച് കാൽഗറി മൃഗശാലയിൽ മൃഗങ്ങളുടെ മരണനിരക്ക് കൂടുതലാണെന്നും, ഇയാറിൻ്റെ മരണത്തിൻ്റെ വെളിച്ചത്തിൽ, മൃഗശാലയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു അവലോകനം നടത്തണമെന്നും, കാമിൽ ലാബ്ചുക്ക് വ്യക്തമാക്കി. എന്നാൽ, കാൽഗറി മൃഗശാല ഈ അവകാശവാദങ്ങളെ നിരാകരിച്ചു.

വിശ്വസിക്കില്ല പക്ഷേ സത്യമാണ്; ബെല്‍ക്ക മടങ്ങിയില്ല, തണുത്തുറഞ്ഞ നദിയിൽ നിന്നും ഉടമ കയറിവരുന്നതും കാത്തിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!