മൂന്നും മൂന്നും ആറ് കിടപ്പുമുറികൾ, രണ്ട് നില, നൂറോ ആയിരമോ മതി, വീട് ലേലത്തിന്

By Web TeamFirst Published Sep 26, 2024, 1:10 PM IST
Highlights

ഇത്രയൊക്കെയായിട്ടും എന്തുകൊണ്ടാണ് ഈ വീടിന് ഇത്ര കുറഞ്ഞ തുക അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത് എന്നാണോ?

ലോകത്ത് എവിടെയാണെങ്കിലും സാധാരണക്കാരന് ഒരു വീടു വാങ്ങുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. എന്നാൽ, വളരെ ചെറിയ പൈസയ്ക്ക് വിൽക്കാൻ വച്ചിരിക്കുന്ന ഒരു വീടാണ് ഇപ്പോൾ വാർത്തയാവുന്നത്. വെയിൽസിലെ ന്യൂ ട്രെഡെഗറിൽ സ്ഥിതി ചെയ്യുന്ന വീടിൻ്റെ അടിസ്ഥാനവിലയായി കണക്കാക്കിയിരിക്കുന്നത് പൂജ്യം പൗണ്ടാണ്. അതായത്, പ്രോപ്പർട്ടി സാങ്കേതികമായി 100 രൂപയ്ക്കോ 1,000 രൂപയ്ക്കോ വാങ്ങാൻ ശ്രമിക്കാം എന്നർത്ഥം.  

പോൾ ഫോഷാണ് വീട് ലേലം ചെയ്യുന്നത്. രണ്ട് നിലകളായിട്ടുള്ളതാണ് വീട്. ചുറ്റുമുള്ള താഴ്വരകളിൽ മനോഹരമായ കാഴ്ചകളും വീട്ടിലിരുന്നാൽ കാണാം. അങ്ങനെയുള്ള ഒരു സുന്ദര​ഗ്രാമത്തിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും, അടുത്ത് തന്നെ വിവിധ ഷോപ്പുകളും മറ്റ് സൗകര്യങ്ങളും ഉണ്ട്. ബസുകളും ട്രെയിനുകളും അടക്കം ​പൊതു​ഗതാ​ഗത സൗകര്യങ്ങളും ഇവിടേക്കുണ്ട്. ബന്നൗ ബ്രൈചെനിയോഗ് നാഷണൽ പാർക്കിന്റെ അടുത്തായിട്ടാണ് ഈ വീട് നിൽക്കുന്നത്. 

Latest Videos

ഇത്രയൊക്കെയായിട്ടും എന്തുകൊണ്ടാണ് ഈ വീടിന് ഇത്ര കുറഞ്ഞ തുക അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത് എന്നാണോ? ഈ വീട്ടിൽ വലിയൊരു അ​ഗ്നിബാധയുണ്ടായിട്ടുണ്ട്. അതിനാൽ തന്നെ അത് ഏറെക്കുറെ പൂർണമായും നശിച്ച അവസ്ഥയിലാണ്. പ്രത്യേകിച്ചും ഇതിന്റെ ഇന്റീരിയർ. ഇത് ആര് വാങ്ങിയാലും അത് നവീകരിച്ചെടുക്കുന്നതിന് തന്നെ വലിയ ഒരു തുക ചെലവാക്കേണ്ടി വരും. അതിനാലാണത്രെ വീടിന് ഇത്രയും കുറഞ്ഞ തുക പറയുന്നത്. 

താഴെയും മുകളിലും മൂന്ന്, മൂന്ന് കിടപ്പുമുറികളും പുറത്ത് ഒരു ​ഗാർഡനും ഒക്കെ ചേർന്നതാണ് ഈ വീട് എന്നും റിപ്പോർട്ടുകൾ പറയുന്നു. ഒക്ടോബർ ഒന്നിനാണ് ലേലം അവസാനിക്കുക. എത്ര രൂപയ്ക്കാവും വിറ്റുപോവുക എന്ന് കാണാന്‍ കാത്തിരിക്കയാണ് ലേലം ചെയ്യുന്നവര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!