തുളുക്കാർപട്ടി നാഗരികതയ്ക്ക് പഴക്കം 3000 ബിസി വരെ; മണ്‍പാത്രങ്ങളില്‍ 'പുലി', 'തീ' എന്നീ തമിഴ് വാക്കുകള്‍ !

By Web Team  |  First Published Jul 5, 2023, 1:05 PM IST

പുലി എന്ന തമിഴ് ലിഖിതമുള്ള മണ്‍പാത്രമായിരുന്നു ആദ്യം ലഭിച്ചത്. പിന്നീട് 'തീ' എന്നും അമ്പ് എന്ന് അര്‍ത്ഥമുള്ള 'കുറന്‍' എന്നിങ്ങനെയുള്ള തമിഴ് വാക്കുകള്‍ രേഖപ്പെടുത്തിയ കൂടുതല്‍ മണ്‍പാത്ര കഷ്ണങ്ങളും കണ്ടെത്തി.


ന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പൗരാണികമായ സംസ്കാരങ്ങളിലൊന്നാണ് തമിഴ് സംസ്കാരം. എന്നാല്‍, സിന്ധുനദീതട സംസ്കാരത്തോളം പഴക്കം അവകാശപ്പെടാവുന്ന തമിഴ് സംസ്കാരത്തിന്‍റെ കാര്യമായ  തെളിവുകള്‍ ഇതുവരെ ലഭ്യമല്ലായിരുന്നു. 3300 ബിസിക്കും 1300 ബിസിക്കും ഇടയിലാണ് സിന്ധു നദീതട സംസ്കാര കാലം. പുരാത ഈജിപ്ത്, മെസോപ്പോട്ടേമിയ സംസ്കാരങ്ങളോടൊപ്പം ശക്തിപ്രാപിച്ച ഒന്നായിരുന്നു സിന്ധു നദീതട സംസ്കാരം. 1500 ബിസിയോളം പഴക്കമുള്ള സാംസ്കാരികാവശിഷ്ടങ്ങള്‍ തമിഴ് നാട്ടില്‍ നിന്നും ഇതിനകം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ ആരംഭിച്ച പൗരാണിക സംസ്കാരത്തിന്‍റെ അവശേഷിപ്പുകള്‍ തേടിയുള്ള വലിയ തോതിലുള്ള പുരാവസ്തു ഖനനങ്ങള്‍ക്കിടെ തിരുനല്‍വേലിയില്‍ നടന്ന ഒരു ഉത്ഖനനത്തില്‍ നിന്നും 3000 വര്‍ഷം പഴക്കമുള്ള തമിഴ് ലിപിയോട് കൂടി മണ്‍പാത്രങ്ങള്‍ ലഭിച്ചു. 

തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ തുളുക്കർപട്ടിയിലെ 36 ഏക്കർ സ്ഥലത്ത് നടത്തിയ രണ്ടാംഘട്ട ഖനനത്തിലാണ്   'പുലി' എന്ന വാക്കിന്‍റെ തമിഴ് ലിഖിതങ്ങളുള്ള നിരവധി മൺപാത്രങ്ങൾ കണ്ടെത്തിയത്. സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ (TNSDA) ഖനനത്തിലാണ് ഈ അത്യപൂര്‍വ്വ കണ്ടെത്തല്‍. ഇത്തരം മണ്‍പാത്രങ്ങള്‍ ലഭ്യമായ എട്ടോളം പ്രദേശങ്ങളാണ് ഇതിനകം കണ്ടെത്തിയത്. മാസങ്ങളായി പ്രദേശത്ത് വലിയ തോതിലുള്ള പുരാവസ്തു ഖനന പ്രക്രിയകള്‍ നടക്കുകയാണ്. പുലി എന്ന തമിഴ് ലിഖിതമുള്ള മണ്‍പാത്രമായിരുന്നു ആദ്യം ലഭിച്ചത്. പിന്നീട് 'തീ' എന്നും അമ്പ് എന്ന് അര്‍ത്ഥമുള്ള 'കുറന്‍' എന്നിങ്ങനെയുള്ള തമിഴ് വാക്കുകള്‍ രേഖപ്പെടുത്തിയ കൂടുതല്‍ മണ്‍പാത്ര കഷ്ണങ്ങളും കണ്ടെത്തി. ഒപ്പം ചുവപ്പ്, കറുപ്പ്, കറുപ്പ്-ചുവപ്പ്, കറുപ്പ്-ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ വെളുത്ത പാടുകളുള്ള കറുപ്പും ചുവപ്പും നിറങ്ങള്‍ രേഖപ്പെടുത്തിയ തറയോടുകളും ശ്മശാനപാത്രങ്ങളും കണ്ടെത്തി. ലിഖിതങ്ങളോടൊപ്പം മനോഹരമായി അലങ്കരിച്ച മണ്‍പാത്രങ്ങളും ലഭിച്ചു. ഖനന പ്രദേശത്ത് നിന്നും 11 ചെറു മണ്‍കൂനകളും കണ്ടെത്തി. വെങ്കല വിഗ്രഹങ്ങൾ, ഇരുമ്പ് ഉപകരണങ്ങൾ, ടെറാക്കോട്ട കളിപ്പാട്ടങ്ങൾ, ഗ്ലാസ് മുത്തുകൾ, നീലക്കല്ലുകള്‍, മുത്തുകള്‍ എന്നിവയുൾപ്പെടെ 1,100 ലധികം പുരാവസ്തുക്കളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.

Latest Videos

ജീവിതകാലത്ത് കാണാന്‍ ഒരു ശതമാനം മാത്രം സാധ്യത, എന്നിട്ടും ട്വിറ്ററില്‍ നിറ‍ഞ്ഞ് 'പിങ്ക് പുല്‍ച്ചാടി' !

അതിപൗരാണിക കാലത്ത് തന്നെ തമിഴ് ജനത വിദ്യാസമ്പന്നരും കലകളിലും മറ്റും തത്പരരുമായിരുന്നെന്നും ലഭ്യമായ വസ്തുക്കളെ അടിസ്ഥാനമാക്കി പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയുന്നു. "കണ്ടെത്തിയ മൺപാത്രങ്ങളിൽ 'തി ഇ യാ', 'തി സ', 'കു വിറ' എന്നീ തമിഴ് അക്ഷരങ്ങൾ രേഖപ്പെടുത്തിയതായി തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുനെല്‍വേലി ജില്ലയിലൂടെ കടന്ന് പോകുന്ന നമ്പ്യാർ നദീതീരത്ത് (Nambiyar river) ജീവിക്കുന്ന തമിഴ് സമൂഹത്തിൽ അതിന്‍റെതായ സാംസ്കാരിക ഘടകങ്ങളുള്ള സാഹിത്യം ഇന്നും നിലവിലുണ്ട് എന്നതിന്‍റെ മികച്ച തെളിവാണിത്, ”തമിഴ്നാട് പുരാവസ്തു വകുപ്പ് മന്ത്രി തങ്കം തെന്നരസു പറഞ്ഞു.  തൂത്തുക്കുടി ജില്ലയിലെ 3000 വർഷം പഴക്കമുള്ള ശിവകലൈ, ആദിച്ചനല്ലൂർ നാഗരികത എന്നിവ ശക്തി പ്രാപിച്ച അതേ കാലഘട്ടത്തിലാണ് തുളുക്കാർപട്ടി നാഗരികതയും വളർന്നതെന്ന് പറയപ്പെടുന്നു. ഇതോടെ തമിഴ് പൗരാണികതയില്‍ ശക്തമായ സാന്നിധ്യം അറിയിച്ച കീഴാതി നാഗരികതയ്ക്ക് സമാനമായി തുളുക്കാര്‍പട്ടി നാഗരികതയും ലോക പുരാവസ്തു ഭൂപടത്തില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തുന്നു. 

‍‍'നഷ്ടപ്പെട്ടത് നിനക്ക് തിരിച്ചു കിട്ടുമെന്ന് ഞാന്‍ ഉറപ്പാക്കും'; ഭര്‍ത്താവിന്‍റെ കുറിപ്പ് പങ്കുവച്ച് ഭാര്യ

click me!