പൊലീസ് പുറത്തുവിട്ട ക്രിമിനലിന്‍റെ കംപ്യൂട്ടർ ജനറേറ്റ‍ഡ് രേഖാചിത്രത്തിന് ട്രോളോട് ട്രോള്‍ !

By Web Team  |  First Published Oct 4, 2023, 4:50 PM IST

ഫോട്ടോയെ പരിഹസിച്ചുകൊണ്ട് സാമൂഹിക മാധ്യമ ഉപയോക്താക്കളിലൊരാൾ ട്വിറ്ററിൽ കുറിച്ചത് “നിങ്ങളെല്ലാം മറ്റൊരു ഗ്രഹത്തിൽ നിന്ന് അന്യഗ്രഹജീവിയെ തിരയുകയാണോ?”എന്നാണ്. 



രു പ്രതിയുടെ കമ്പ്യൂട്ടർ ജനറേറ്റഡ് ചിത്രം (സിജിഐ) പുറത്തുവിട്ടതോടെ സാമൂഹിക മാധ്യമങ്ങളില്‍ ഇംഗ്ലണ്ടിലെ തേംസ് വാലി പൊലീസിന് നേരിടേണ്ടിവന്നിരിക്കുന്നത് ട്രോളുകളുടെ പെരുമഴ.  മെയ്ഡൻഹെഡിൽ നായയുമായി നടക്കാനിറങ്ങിയ സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് സംശയിക്കുന്ന പ്രതിയുടെ ചിത്രമാണ് പുറത്ത് വിട്ടത്. എന്നാൽ പ്രതിയുടെ ഈ കംപ്യൂട്ടർ ജനറേറ്റഡ് ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ട്രോളുകൾക്ക് കാരണമായിരിക്കുകയാണ്. ഇലക്ട്രോണിക് ചിത്രത്തിൽ കാണിച്ചിരിക്കുന്ന മനുഷ്യന്‍റെ കണ്ണുകൾ അസാധാരണമാംവിധം വലുതായി കാണപ്പെടുന്നതിനാലാണ് ഇത്.

ഫോട്ടോയെ പരിഹസിച്ചുകൊണ്ട് സാമൂഹിക മാധ്യമ ഉപയോക്താക്കളിലൊരാൾ ട്വിറ്ററിൽ കുറിച്ചത് “നിങ്ങളെല്ലാം മറ്റൊരു ഗ്രഹത്തിൽ നിന്ന് അന്യഗ്രഹജീവിയെ തിരയുകയാണോ?”എന്നാണ്. വൂളി ഫിർസിനും ചെറി ഗാർഡനും സമീപമുള്ള തുറന്ന പുൽമേട്ടിലാണ് ലൈംഗികാതിക്രമ സംഭവം നടന്നതെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു.  ഓഗസ്റ്റ് 14 ന് വൈകുന്നേരം 05:45 നാണ് സംഭവം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.  എന്നാൽ പൊലീസ് പുറത്ത് വിട്ട ചിത്രത്തിലെ ആളാണ് പ്രതിയെങ്കിൽ അയാളെ പിടിക്കാൻ അന്യഗ്രത്തിൽ തന്നെ പോകേണ്ടിവരുമെന്നാണ് ചിത്രം കണ്ടവരിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. 

Latest Videos

നടക്കാന്‍ വാക്കര്‍ വേണം, എന്നിട്ടും 13,500 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിംഗ് നടത്തി 104 കാരി മുത്തശ്ശി !

Police e-fit of 'alien Crazy Frog' man goes viral – 'he won't blend in anywhere'https://t.co/K2tSloEVqr pic.twitter.com/LrnkMVigGl

— Daily Star (@dailystar)

കൺജറിംഗ് ഹൗസിനെ കുറിച്ച് ഡോക്യുമെന്‍റി ചെയ്തു; പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ !

ഒരു മനുഷ്യന് ഇത്രയും വലിയ കണ്ണുകൾ ഉണ്ടാകുന്നത് ജൈവശാസ്ത്രപരമായി അസാധ്യമാണെന്ന് ഉപയോക്താക്കളിൽ ഒരാൾ അഭിപ്രായപ്പെട്ടു. ഇതുപോലെ കാണപ്പെടുന്ന ഒരു മനുഷ്യനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു മറ്റൊരു ഉപയോക്താവ് കുറിച്ചത്. കംപ്യൂട്ടർ ഉപയോഗിച്ച് നിർമിച്ച ചിത്രത്തിൽ കാണുന്ന പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. എന്നാൽ ചിത്രത്തിൽ കാണുന്ന വ്യകിതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് തേംസ് വാലി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!