കെട്ടിടത്തിന്‍റെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. അതേസമയം വസ്തുവിന് ഏകദേശം 645 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. വെള്ളവും സുലഭം. വീടിന് അല്പം പഴക്കക്കൂടുതലുണ്ട്. 104 വര്‍ഷം.
യുഎസിലെ കാലിഫോർണിയയിൽ വിൽപ്പനയ്‌ക്ക് വച്ചിരിക്കുന്ന ഒരു വീടിന്‍റെ വിലയും വീടിന്‍റെ ഇപ്പോഴത്തെ അവസ്ഥയും കാഴ്ചക്കാരില്‍ വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്. വീടിന്‍റെ വിലയായി നല്‍കിയിരിക്കുന്നത് 4,99,999 ഡോളറാണ് (4.19 കോടി രൂപ). അതേ സമയം വീട് മുഴുവനായിട്ടും കിട്ടില്ല. കാരണം, അടുത്ത് നിന്നിരുന്ന ഒരു കൂറ്റന്‍ മരണം വീണ് വീടിന്‍റെ പാതിയും തകർന്നു പോയി. വടക്കുകിഴക്കൻ ലോസ് ഏഞ്ചൽസിലെ ഒരു കിടപ്പുമുറിയും ഒരു കുളിമുറിയുമുള്ള മാത്രമുള്ള വീടാണ് വില്പനയ്ക്ക് വച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ അടുത്ത് നിന്നിരുന്ന ഒരു പൈൻ മരം വീണാണ് വീടിന്‍റെ പാതിയും തകർന്നത്. ഈ സമയം വീട്ടില്‍ വാടകക്കാരുണ്ടായിരുന്നെങ്കിലും അവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കെട്ടിടത്തിന്‍റെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. അതേസമയം വസ്തുവിന് ഏകദേശം 645 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്. വെള്ളവും സുലഭം. വീടിന് അല്പം പഴക്കക്കൂടുതലുണ്ട്. 104 വര്‍ഷം. അതായത് ഈ വീട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് 1920 കളുടെ തുടക്കത്തിലാണ്. വീട്ടില്‍ താമസിക്കണമെങ്കില്‍ അത്യാവശ്യം പണികള്‍ ചെയ്യേണ്ടതുണ്ട്. വൈദ്യുതി ബന്ധം സ്ഥാപിക്കണം. തകര്‍ന്ന വയറിംഗുകള്‍ പുനസ്ഥാപിക്കണം. ചുമരും മേല്‍ക്കൂരയും ഉറപ്പിക്കണം അങ്ങനെ ഒരു വീടിന് വേണ്ടുന്ന ഏതാണ്ടെല്ലാ ജോലികളും ബാക്കിയാണ്. എന്നാല്‍, ഉയര്‍ന്ന വില കാരണം വീടിന്‍റെ പരസ്യം പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടെന്നും ഇതുമായി ബന്ധപ്പെട്ട് തന്നെ നിരവധി പേര്‍ വിളിച്ചെന്നും ലിസ്റ്റിംഗ് ഏജന്‍റ് കെവിൻ വീലർ പറയുന്നു.
undefined
നിരവധി പേര്‍ വീട് വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നുവെന്ന് അദ്ദേഹം ലോസ് ഏഞ്ചൽസ് ടൈംസിനോട് പറഞ്ഞു. ചിലര്‍ 2.51 മുതല്‍ 2.9 കോടി വരെ വാഗ്ദാനം ചെയ്തു. എന്നാല്‍ ലോസ് ഏഞ്ചൽസിലെ വില്പനയ്ക്കുള്ള വീടുകളുടെ എണ്ണത്തിലുള്ള കുറവും വര്‍ദ്ധിച്ച് വരുന്ന വീടിന്‍റെ ആവശ്യവും വീടുകളുടെ വില ഏറ്റവും ഉയരത്തിലാക്കിയിരിക്കുകയാണ്. കാലിഫോർണിയയിലെ ഏറ്റവും ചെലവേറിയ വീട് 210 മില്യൺ ഡോളറിനാണ് (17.63 ബില്യൺ രൂപ) അടുത്തിടെ വിറ്റ് പോയത്. സമീപകാല ഏറ്റവും ഉയര്‍ന്ന റിയൽ എസ്റ്റേറ്റ് ഇടപാടായിരുന്നു അത്. അതുകൊണ്ട് തന്നെ രേഖപ്പെടുത്തിയ വിലയ്ക്ക് തന്നെ ഈ 'പാതിവീടും' വിറ്റുപോകുമെന്ന് കരുതുന്നായി കെവിൻ വീലർ പറയുന്നു.