45 മിനിറ്റ് നീണ്ട കൊലയാളി തിമിംഗലങ്ങളുടെ ആക്രമണം; യാച്ചിലെ സഞ്ചാരികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു !

By Web Team  |  First Published Nov 10, 2023, 4:11 PM IST

തിമിംഗലങ്ങളുടെ ആക്രമണം ശക്തമായതോടെ സ്പെയിന്‍, വടക്കുപടിഞ്ഞാറൻ തീരത്ത് സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 2020 ന്ഇ ശേഷം ഇതിനകം 29 ഓളം ആക്രമണങ്ങളാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 


മൊറോക്കോ തീരത്ത് പോളിഷ് ക്രൂയിസ് കമ്പനിയായ മോര്‍സ്കി മൈലിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രേസി മമ്മ എന്ന യാച്ചിന് നേരെ കൊലയാളി തിമിംഗലങ്ങളുടെ ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം നീണ്ട ആക്രമണം. തിമിംഗലങ്ങളുടെ ആക്രമണത്തില്‍ നിന്ന് യാച്ചിലെ യാത്രക്കാര്‍ അത്ഭുതകരമായ രക്ഷപ്പെട്ടു. പ്രദേശത്ത് കഴിഞ്ഞ രണ്ട് വര്‍‌ഷത്തിനിടെ കൊലയാളി തിമിംഗലങ്ങള്‍ നടത്തുന്ന നാലാമത്തെ ആക്രമണമാണിത്. പോളണ്ടിലെ വാർസോ ആസ്ഥാനമായുള്ള ടൂർ ഏജൻസിയായ മോർസ്‌കി മൈൽ, ഓർക്കാ  തിമിംഗലങ്ങളുടെ ആക്രമണം ബോട്ടിന് സാരമായ കേടുപാടുകൾ വരുത്തിയതായി തങ്ങളുടെ ഫേസ് ബുക്കില്‍ കുറിച്ചു. വിനോദ സഞ്ചാരികളുമായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു ആക്രമണമെങ്കിലും നേരത്തെ തീരുമാനിച്ച വിനോദയാത്രകള്‍ ആസുത്രണം ചെയ്തത് പോലെ നടക്കുമെന്ന് കമ്പനി അറിയിപ്പില്‍ പറയുന്നു. 

ഗ്രേസി മമ്മ എന്ന നൗക ഏറെ കാലമായി നിരവധി സമുദ്രസഞ്ചാരങ്ങള്‍ നടത്തിയിരുന്ന ഒന്നായിരുന്നു. കമ്പനിയുടെ തന്നെ വാക്കുകളില്‍ 'നൗക ദീര്‍ഘകാല സൗഹൃദങ്ങള്‍ രൂപപ്പെടാന്‍ കാരണമായിരുന്നെന്നും യൂറോപ്പിലും അറ്റ്ലാന്‍റിക് ദ്വീപ് സമൂഹങ്ങളിലും സഞ്ചാരികളുമായി പോയിരുന്ന നൗക നിരവധി പേരെ കപ്പലോട്ടാന്‍ പഠിപ്പിച്ചിരുന്നെന്നും മനോഹരവും അജ്ഞാതവുമായ പലതും കണ്ടെത്താനും സഹായിച്ചെന്നും കുറിച്ചു. യാത്രക്കാരെല്ലാം സുരക്ഷിത താരണെങ്കിലും ഗ്രേസി മമ്മയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും നൗക കടലില്‍ മുങ്ങിയെന്നുമുള്ള കമ്പനിയുടെ ഫേസ് ബുക്കിലെ കുറിപ്പ് ഗ്രേസി മമ്മ നൗകയില്‍ യാത്ര ചെയ്തവരെ പഴയ ഓര്‍മ്മയിലേക്ക് കൊണ്ട് പോയി. കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി. 

Latest Videos

60 ലക്ഷം ശമ്പളം, ബിരുദം വേണ്ട; ജോലി ഹോഗ്‌വാർട്ട്സ് എക്സ്പ്രസിന്‍റെ റൂട്ടില്‍ ട്രെയിന്‍ ഡ്രൈവര്‍; നോക്കുന്നോ ?

മുത്തച്ഛന്‍റെ കാലത്ത് വാങ്ങിയ 1000 വോള്‍വോ കാറുകള്‍ക്ക് കൊച്ചുമകന്‍റെ കാലത്തും പണം നല്‍കിയില്ലെന്ന് സ്വീഡന്‍!

നിരവധി പേരാണ് തങ്ങളുടെ അനുഭവം പങ്കുവയ്ക്കാനായി കുറിപ്പിന് താഴെയെത്തിയത്. ഗ്രേസി മമ്മയ്ക്കുണ്ടായ അപകടം പലരെയും വ്യക്തപരമായി വേദനിപ്പിച്ചു. നിരവധി പേര്‍ യാത്രയ്ക്കിടെയുണ്ടായ മനോഹരമായ നിമിഷങ്ങള്‍ പങ്കുവച്ചു.  "അവിശ്വസനീയമാണ്. ആറ് മാസം മുമ്പ് ഞങ്ങൾ സിസിലി മാൾട്ട കപ്പലിൽ ഈ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു, അതാണ് ഇപ്പോൾ സംഭവിച്ചത്. അവൾ എന്നും എന്‍റെ ഓർമ്മയിൽ നിലനിൽക്കും." ഒരാള്‍ കുറിച്ചു. "വളരെ സങ്കടകരം. ഞങ്ങൾ ഈ യാച്ചിൽ നിരവധി തവണ യാത്ര ചെയ്തിരുന്നു, വളരെ നല്ല ഓർമ്മകൾ," മറ്റൊരാള്‍ എഴുതി. “എന്തൊരു കഷ്ടം. ഞാൻ ഈ യാട്ടിൽ 3 ക്രൂയിസുകളിൽ പോയിട്ടുണ്ട്. എല്ലാം നല്ല പഴയ ഓർമ്മകൾ." വേറൊരാള്‍ എഴുതി. ഗ്ലാഡിസ് എന്ന കൊലയാളി തിമിംഗലം, ഓർക്കാസിന്‍റെ ഗ്രൂപ്പുകളുമായി ചേര്‍ന്ന് ജിബ്രാൾട്ടറിനടുത്ത് കൂടി പോകുന്ന കപ്പലുകളെയും യാട്ടുകളെയും ആക്രമിക്കുന്നതായി ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ അക്രമിക്കൂട്ടം ഇതിനകം നാല് കപ്പലുകളെ മുക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  2020 മെയ് മാസത്തിലാണ് ആദ്യ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തിമിംഗലങ്ങളുടെ ആക്രമണം ശക്തമായതോടെ സ്പെയിന്‍, വടക്കുപടിഞ്ഞാറൻ തീരത്ത് സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനകം 29 ഓളം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

കോഴിയെ പിടിക്കാന്‍ കയറി, പക്ഷേ, കുരുക്കില്‍ തൂങ്ങിക്കിടന്ന് പുള്ളിപ്പുലി; രക്ഷാ പ്രവര്‍ത്തന വീഡിയോ വൈറല്‍ !
 

click me!