കടലാഴങ്ങളില്‍ മുങ്ങുമ്പോള്‍ ഒന്നാം ക്ലാസില്‍ വിഭവസമൃദ്ധമായിരുന്നു കാര്യങ്ങള്‍. എന്നാല്‍ മൂന്നാം ക്ലാസുകാര്‍ക്ക് ഓസ്ട് കഞ്ഞിയായിരുന്നു വിളമ്പിയിരുന്നത്.
നൂറ്റാണ്ട് മുമ്പ് കടലാഴങ്ങളിലേക്ക് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ ഇന്നും ലോകമെങ്ങുമുള്ള ആരാധകരുടെ ആവേശമാണ്. ടൈറ്റിക്കിനെ കുറിച്ചുള്ള ഓരോ കുറിപ്പും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ടൈറ്റാനിക് സിനിമയില്‍ കപ്പല്‍ഛേദത്തിന് ശേഷം കടലില്‍ മുങ്ങിത്താവാതിരിക്കാന്‍ ജാക്ക്, റോസിനെ കിടത്തിയ ആ വാതില്‍ പാളി ലേലത്തില്‍ വിറ്റ് പോയത്. വാതില്‍പ്പാളിക്ക് ലേലത്തില്‍ ലഭിച്ച തുക 5,99,14,784 കോടിയാണ്. മറ്റൊരു ടൈറ്റാനിക് കുറിപ്പ് കൂടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. Fascinating എന്ന എക്സ് സാമൂഹിക മാധ്യമ ഉപയോക്താവ് പങ്കുവച്ച രണ്ട് ടൈറ്റാനിക്ക് മെനു കാര്‍ഡുകളായിരുന്നു അത്.
ടൈറ്റാനിക്കിലെ രണ്ട് മെനു കാര്‍ഡുകള്‍ പങ്കുവച്ച് കൊണ്ട് Fascinating ഇങ്ങനെ കുറിച്ചു, 'ടൈറ്റാനിക് മുങ്ങിയതിന്‍റെ തലേദിവസം 1912 ഏപ്രിൽ 14 മുതൽ ടൈറ്റാനിക് ഒന്നാം ക്ലാസ് മെനുവും മൂന്നാം ക്ലാസ് മെനുവും പേരാട്ടത്തിലാണ്.' ഏപ്രില്‍ മൂന്നിന് പങ്കുവച്ച കുറിപ്പ് ഇതിനകം 11 ലക്ഷം പേരാണ് കണ്ടത്. പിന്നാലെ നിരവധി പേര്‍ ടൈറ്റാനിക്കുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ പങ്കുവച്ചു. ടൈറ്റാനിക്കിന്‍റെ ഓര്‍മ്മ പുതുക്കല്‍ തന്നെയായി ആ ട്വീറ്റ് മാറി. ഒമ്പത് ദിവസങ്ങള്‍ കൂടികഴിഞ്ഞാല്‍ ടൈറ്റാനിക്ക് മുങ്ങി 112 വര്‍ഷം പൂര്‍ത്തിയാകും.
പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങളില്‍ ഫസ്റ്റ് ക്ലാസ് മെനുവിൽ കൺസോം ഫെർമിയർ, ഫില്ലറ്റ് ഓഫ് ബ്രിൽ, ചിക്കൻ എ ലാ മേരിലാൻഡ്, കോർണഡ് ബീഫ്, കോക്കി ലീക്കി പച്ചക്കറികൾ, ഡംപ്ലിംഗ്സ് എന്നിവ ഉൾപ്പെടുന്നു. "ഫ്രം ദ ഗ്രിൽ" വിഭാഗത്തിന് കീഴിൽ, ടൈറ്റാനിക്ക് കപ്പലില്‍ വിളമ്പിയിരുന്ന ഗ്രില്‍ ചെയ്ത ഭക്ഷണങ്ങളില്‍ മട്ടൺ ചോപ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. വറുത്ത ഉരുളക്കിഴങ്ങ്, കസ്റ്റാർഡ് പുഡ്ഡിംഗ്, ആപ്പിൾ മെറിംഗു, പേസ്ട്രി. ബുഫെയിൽ സാൽമൺ മയോണൈസ്, പോട്ടഡ് ചെമ്മീൻ, നോർവീജിയൻ ആങ്കോവികൾ പാകിയ മത്തി, പ്ലെയിൻ, സ്മോക്ക്ഡ് മത്തി, റോസ്റ്റ് ബീഫ്, മസാലകളുള്ള ബീഫ്, വെർജീനിയ ആൻഡ് കുംബർലാൻഡ് ഹാം, ബൊലോഗ്ന സോസേജ്, ഗ്യാലൻറ്റൈൻ, ചീര, ചിക്കൻ , ബീറ്റ്റൂട്ട്, തക്കാളി, ചെഷയർ, സ്റ്റിൽട്ടൺ, ഗോർഗോൺസോള, എഡാം, കാമെംബെർട്ട്, റോക്ക്ഫോർട്ട്, സെന്‍റ് ഇവെൽ ചെദ്ദാർ ഉൾപ്പെടെയുള്ള ചീസ്. മെനുവിന് "ആര്‍എംഎസ് ടൈറ്റാനിക്" എന്നായിരുന്നു നല്‍കിയിരുന്ന പേര്. 1912 ഏപ്രിൽ 14-ന് ടൈറ്റാനിക്കില്‍ വിളിമ്പിയ മെനു ആയിരുന്നു അത്.
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ അഞ്ച് ടിപ്പ്സ്; രാധിക ഗുപ്തയുടെ ട്വിറ്റ് വൈറലോട് വൈറല്‍
Titanic 1st class menu vs 3rd class menu from April 14, 1912, the day before the Titanic sank. pic.twitter.com/RBDbfqfm2I
— Fascinating (@fasc1nate)ആസ്തി 9,100 കോടി, വയസ് 19, കോളേജ് വിദ്യാർത്ഥിനി; ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി
അന്നേ ദിനസം മൂന്നാം ക്ലാസ് മെനുവിൽ ഓട്‌സ് കഞ്ഞിയും പാലും, സ്മോക്ക്ഡ് മത്തി, ജാക്കറ്റ് ഉരുളക്കിഴങ്ങ്, ഹാം, മുട്ട, ഫ്രഷ് ബ്രെഡും വെണ്ണയും, മാർമാലേഡ്, സ്വീഡിഷ് ബ്രെഡ്, ചായ, പ്രഭാത ഭക്ഷണത്തിനുള്ള കാപ്പി എന്നിവയും ഉൾപ്പെടുന്നു. ഇനി രാത്രി അത്താഴത്തിന് റൈസ് സൂപ്പ്, ഫ്രഷ് ബ്രെഡ്, ബ്രൗൺ ഗ്രേവി, ക്യാബിൻ ബിസ്‌ക്കറ്റ്, സ്വീറ്റ് കോൺ, വേവിച്ച ഉരുളക്കിഴങ്ങ്, പ്ലം പുഡ്ഡിംഗ്, സ്വീറ്റ് സോസ്, പഴങ്ങൾ എന്നിവയായിരുന്നു. ചായ, തണുത്ത മാംസം, ചീസ്, അച്ചാറുകൾ, ഫ്രഷ് ബ്രെഡും വെണ്ണയും എന്നിവയും മെനു വാഗ്ദാനം ചെയ്യുന്നു. അത്തിപ്പഴവും ചായയും വൈകുന്നേരത്തെ കടികളായി മാറി.
"മൂന്നാം ക്ലാസിലെ മെനു എനിക്ക് നന്നായി തോന്നി," ഒരു ഉപയോക്താവ് എഴുതി. "മൂന്നാം ക്ലാസ് മെനു അത്താഴത്തിന് ഗ്രൂൾ വാഗ്ദാനം ചെയ്യുന്നത് ശ്രദ്ധിച്ചോ? സ്വന്തമായി ഒരു "സന്തോഷകരമായ ഭക്ഷണം" ആയിരിക്കില്ലായിരിക്കാം..." മറ്റൊരു കാഴ്ചക്കാരനെഴുതി. 'മൂന്നാം ക്ലാസ് മെനുവിൽ പലവ്യഞ്ജനങ്ങൾ പോലും ഉണ്ടായിരുന്നില്ല.അവരുടെ കഞ്ഞിക്ക് വിസ്കി പോലെ' മറ്റൊരു കാഴ്ചക്കാരനെഴുതി. 1912 ഏപ്രിൽ 14-ന് രാത്രി മഞ്ഞുമലയുമായി കൂട്ടിയിടിച്ച് ടൈറ്റാനിക്ക് കടലില്‍ മുങ്ങിയപ്പോള്‍ 1500 യാത്രക്കാരും ഒപ്പം ഓര്‍മ്മായായി.