പൂപ്പ് പട്രോളിംഗിലൂടെ തെരുവുകളിൽ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളുടെ വിസർജ്യത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നായ്ക്കളെ വളർത്തുന്നവർ അവയുടെ വിസർജ്യം പലപ്പോഴും അലഷ്യമായി വഴിയോരങ്ങളിൽ ഉപേക്ഷിക്കുന്നതും മല മൂത്ര വിസർജ്യ സമയത്ത് അവയെ റോഡുകളിലും മറ്റും ഇറക്കി നിറുത്തുന്നതും നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ, ഈ പ്രവണതയ്ക്ക് ശ്വാശ്വത പരിഹാരം കണ്ടെത്തുന്നതിന്‍റെ ഭാഗമായി ഒരു നിയമ നിർമ്മാണം തന്നെ നടപ്പിലാക്കിയിരിക്കുകയാണ് ഇറ്റാലിയിലെ ബോൾസാനോ നഗരം. നഗരത്തെ നായ വിസർജ്യത്തിന്‍റെ ദുര്ഗന്ധത്തിൽ നിന്നും മോചിപ്പിക്കുന്നതിനായാണ് അധികാരികൾ ഈ പുതിയ തന്ത്രം അവലംബിച്ചിരിക്കുന്നത്.
പുതിയ നിയമ പ്രകാരം ഇവിടുത്തെ എല്ലാ നായ്ക്കളും നിർബന്ധിത ഡിഎൻഎ പരിശോധനകൾക്ക് വിധേയമായിരിക്കണമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. നഗരത്തിലെ ഏകദേശം 45,000 നായ്ക്കളുടെ ഉടമകൾ അവരുടെ വളർത്തുമൃഗങ്ങളുടെ ജനിതക പ്രൊഫൈലുകൾ പോലീസ് ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. "പൂപ്പ് പട്രോളിംഗ്" (poop patrol) എന്നാണ് ഈ പദ്ധതി അറിയപ്പെടുക.
ഈ പൂപ്പ് പട്രോളിംഗിലൂടെ തെരുവുകളിൽ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളുടെ വിസർജ്യത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട മാലിന്യങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഡിഎൻഎ തെളിവുകൾ ഡാറ്റാബേസുമായി ഒത്തു നോക്കിയാണ് കുറ്റക്കാരെ കണ്ടെത്തുക. തുടർന്ന് കുറ്റക്കാരായ ഉടമകളിൽ നിന്ന് 292 മുതൽ 1,048 യൂറോ വരെ (ഏകദേശം ₹ 26,530 മുതൽ ₹ 94,919 വരെ) പിഴ ഈടാക്കാൻ ആണ് തീരുമാനം.
കാൻസർ രോഗിയായ ഭാര്യയ്ക്ക് കുഞ്ഞിന് ജന്മം നൽകാൻ ശേഷിയില്ല, വിവാഹമോചനം തേടി ഭർത്താവ് !
എന്നാൽ, ഇത് പൂർണതോതിൽ നടപ്പിലാക്കാൻ അധികൃതർക്ക് ഇതുവരെയും സാധിച്ചിട്ടില്ല. നായക്കളുടെ ഡിഎൻഎ പരിശോധനകൾ പൂർത്തിയാക്കാൻ 2023 ഡിസംബർ വരെ ആയിരുന്നു സമയപരിധി നൽകിയിരുന്നത്. എന്നാൽ 5,000 നായ്ക്കൾ മാത്രമാണ് ഇതിനകം പരിശോധനയ്ക്ക് വിധേയരായത്. പദ്ധതിയോട് വിയോജിപ്പുള്ള നിരവധി ആളുകൾ വിമർശനവുമായി മുന്നോട്ട് വന്നു. ഉടമകൾക്കുള്ള ചെലവ്, ഡിഎൻഎ ഡാറ്റാബേസിനെ ചുറ്റിപ്പറ്റിയുള്ള സ്വകാര്യത പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചാണ് പദ്ധതിയെ എതിർത്തുകൊണ്ട് വിമർശകർ ഉയർത്തുന്ന ആശങ്കകൾ. കൂടാതെ, കുറ്റവാളികൾ തെരുവ് നായ്ക്കളോ വിനോദ സഞ്ചാരികളുടെ ഉടമസ്ഥതയിലുള്ള നായ്ക്കളോ ആണെങ്കിൽ സങ്കീർണ്ണവും ചെലവേറിയതുമായ ഈ സംരംഭം എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
അന്യഗ്രഹ ജീവികൾക്ക് മനുഷ്യനെ കാണാം; പക്ഷേ, ഇപ്പോൾ കാണുന്നത് 3,000 വർഷം മുമ്പത്തെ നാഗരികതയെന്ന് പഠനം