മോഷ്ടിച്ച ഫോൺ തിരികെ വേണമെങ്കില്‍ പണം നല്‍കണം, ഇല്ലെങ്കില്‍...; വിചിത്ര ഭീഷണിയുമായി കള്ളന്‍

By Web Team  |  First Published Dec 7, 2023, 4:45 PM IST

പെൺകുട്ടി മോഷ്ടാവിനെ മറ്റൊരു ഫോണിൽ നിന്ന് വിളിക്കുകയും തന്‍റെ ഫോൺ മടക്കി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫോൺ മടക്കി നൽകിയാൽ താൻ പൊലീസ് നൽകിയ പരാതി പിൻവലിക്കാമെന്നും പെൺകുട്ടി കള്ളനോട് പറഞ്ഞു.



മോഷ്ടിച്ചെടുത്ത ഫോൺ മടക്കി നൽകണമെങ്കിൽ ആവശ്യപ്പെടുന്ന പണം നൽകണമെന്ന ഭീഷണിയുമായി കള്ളൻ. പണം നൽകിയില്ലെങ്കിൽ ഫോൺ റീസ്റ്റോർ ചെയ്യുകയും മുഴുവൻ ഡാറ്റകളും ഡിലീറ്റ് ചെയ്തു കളയുമെന്നുമാണ് കള്ളന്‍റെ ഭീഷണി. ഫോൺ മടക്കി നൽകുന്നതിനായി 2,000 യുവാൻ അതായത് 24,000 ത്തോളം ഇന്ത്യൻ രൂപയാണ് കള്ളൻ ഉടമയിൽ നിന്നും ആവശ്യപ്പെട്ടത്. കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഷാങ്ങ് എന്ന വിദ്യാർത്ഥിനിയുടെ ഐ ഫോൺ 13 ഒരു റസ്റ്റോറന്‍റിൽ വച്ച് മോഷണം പോയത്. നവംബർ 19 ന് ആയിരുന്നു സംഭവം.

പെൺകുട്ടി ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയും അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ റസ്റ്റോറന്‍റിൽ പരിശോധന നടത്തുകയും ചെയ്തു. റസ്റ്റോറന്‍റിലെ സിസിടിവി പരിശോധനയിൽ ഏകദേശം 30 വയസ്സിന് അടുത്ത പ്രായം തോന്നിക്കുന്ന ഒരാൾ പെൺകുട്ടിയുടെ ഫോൺ മോഷ്ടിക്കുന്നതും ഒരു പ്ലേറ്റ് കൊണ്ട് അത് മറച്ചുപിടിക്കുന്നതും കണ്ടെത്തി. തുടര്‍ന്ന് പൊലീസിന്‍റെ സഹായത്തോടെ പെൺകുട്ടി അയാളെ ഫോണിൽ വിളിക്കുകയും തന്‍റെ ഫോൺ മടക്കി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫോൺ മടക്കി നൽകിയാൽ താൻ പൊലീസ് നൽകിയ പരാതി പിൻവലിക്കാമെന്നും പെൺകുട്ടി കള്ളനോട് പറഞ്ഞു.

Latest Videos

109 മില്യൺ ഡോളര്‍ മൂല്യമുള്ള പെയിന്‍റിംഗ്, 50 വര്‍ഷമായി കാണാനില്ല; ഒടുവില്‍ വന്‍ ട്വിസ്റ്റ് !

എന്നാൽ, അപ്പോഴായിരുന്നു എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് കള്ളന്‍റെ ഭീഷണി. ഫോൺ മടക്കി നൽകണമെങ്കിൽ തനിക്ക് പണം വേണമെന്നും അല്ലാത്തപക്ഷം ഫോണിലെ ഡേറ്റ മുഴുവനായും ഡിലീറ്റ് ചെയ്തുകളയും എന്നുമായിരുന്നു അയാൾ പെൺകുട്ടിയോട് പറഞ്ഞത്. എന്നാൽ അത്രയും പണം നൽകാൻ തന്‍റെ കൈവശം ഇല്ലെന്നും താനൊരു വിദ്യാർത്ഥിയാണെന്നും അവൾ കള്ളനോട് പറഞ്ഞു. ഒടുവിൽ കള്ളൻ തന്‍റെ ആവശ്യം 1,500 യുവാനായി കുറച്ചു. 

വിമാനത്തില്‍ നിന്നും വികലാംഗയായ സ്ത്രീയെ ഇറക്കാന്‍ മറന്നു; ഇന്‍ഡിഗോയ്ക്കെതിരെ പരാതി പിന്നാലെ രൂക്ഷ വിമര്‍ശനം

അത് സമ്മതിച്ച പെൺകുട്ടി, 500 യുവാൻ താൻ ആദ്യം നൽകാമെന്നും പിന്നീട് ഫോൺ കിട്ടിയതിന് ശേഷം ബാക്കി തുക നൽകാമെന്നും അയാളോട് പറഞ്ഞു. പക്ഷേ തനിക്ക് തുക മുഴുവൻ ഫോൺ നൽകുന്നതിന് മുൻപായി തരണമെന്നായി കള്ളൻ. അതോടെ പോലീസും റസ്റ്റോറന്‍റ് ജീവനക്കാരും കള്ളനെതിരെയുള്ള പരാതിയിൽ ഉറച്ച് നിൽക്കണമെന്നും അയാളെ അറസ്റ്റ് ചെയ്ത് ഫോൺ വീണ്ടെടുക്കുന്നതിന് തടസ്സം നിൽക്കരുതെന്നും ഷാങ്ങിനെ നിർബന്ധിച്ചു. ഒടുവിൽ പെൺകുട്ടി കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. പിന്നെ ഗെംഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കള്ളനെ പിടികൂടാൻ പോലീസിന് അധിക സമയം വേണ്ടി വന്നില്ലെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസ് മോഷണം, ഭീഷണിപെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു, 

എണ്ണയ്ക്ക് വേണ്ടി യുദ്ധം? വെനസ്വേലന്‍ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ച് ബ്രസീല്‍

click me!