മോഷ്ടിക്കാൻ കയറിയെങ്കിലും വില പിടിപ്പുള്ളതൊന്നും ലഭിച്ചില്ല, ഒടുവില്‍ യുവതിയെ 'ചുംബിച്ച്' കള്ളന്‍ കടന്നു

By Web Desk  |  First Published Jan 8, 2025, 2:20 PM IST

കമ്മലുകൾ, വിലപിടിപ്പുള്ള വസ്തുക്കൾ, പണം, മൊബൈൽ ഫോൺ, എടിഎം കാർഡ് ഇങ്ങനെ പലതും കള്ളന്‍ ആവശ്യപ്പെട്ടു. പക്ഷേ, അയാൾ ആവശ്യപ്പെട്ടതൊന്നും വീട്ടിലുണ്ടായിരുന്നില്ല. ഇതോടെയാണ് കള്ളന്‍ യുവതിയെ ചുംബിച്ച് കടന്ന് കളഞ്ഞത്. 



മോഷ്ടാക്കളാണെങ്കിലും ചെയ്യുന്ന ജോലിയില്‍ സത്യസന്ധരാണ് മോഷ്ടാക്കൾ എന്നൊരു വിശ്വാസം സമൂഹത്തിനിടെയില്‍ രൂഢമൂലമാണ്. കേരളത്തിലെ തന്നെ പ്രശസ്തരായ ചില മോഷ്ടാക്കളുടെ ആത്മകഥയിലും ഇത്തരം ചില കാര്യങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മുംബൈയുടെ പ്രാന്തപ്രദേശമായ മലാഡിയിലെ ഒരു വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍റെ പ്രവര്‍ത്തി ഏവരെയും ഞെട്ടിച്ചു. മോഷ്ടിക്കാന്‍ കയറിയെങ്കിലും വീട്ടില്‍ നിന്നും വിലപിടിപ്പുള്ളതൊന്നും കണ്ടെത്താന്‍ മോഷ്ടാവിന് കഴിഞ്ഞില്ല. ഒടുവില്‍ ആ വീട്ടിലുണ്ടായിരുന്ന സ്ത്രീയെ ചുംബിക്ക് ഒന്നും എടുക്കാതെ കള്ളന്‍ കടന്ന് കളയുകയായിരുന്നു. 

വീട്ടുകാര്‍, കള്ളന്‍റെ വിചിത്രമായ പ്രവര്‍ത്തിയെ കുറിച്ച് കൂറ്റാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് ഊർജ്ജിതമായി തന്നെ അന്വേഷിക്കുകയും ചഞ്ചൽ ചൗധരി എന്ന കള്ളനെ പിടികൂടുകയും ചെയ്തു. ഈ മാസം രണ്ടാം തിയതിയാണ് വിചിത്രമായ ആ മോഷണം നടന്നത്. വീട്ടില്‍ താന്‍ തനിച്ചായിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി കള്ളന്‍ കയറിയതെന്ന് വീട്ടുകാരി  പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. 

Latest Videos

പ്രത്യേക പുകവലി കേന്ദ്രം തുറന്ന് ശ്രീനഗർ വിമാനത്താവളം; 'വിഡ്ഢികൾ' എന്ന് വിമർശിച്ച് സോഷ്യല്‍ മീഡിയ

അന്നേ ദിവസം രാത്രിയോടെ ചഞ്ചൽ ചൗധരി, വീട്ടില്‍ അതിക്രമിച്ച് കയറി വാതില്‍ അകത്ത് നിന്നും പൂട്ടി. കമ്മലുകൾ, വിലപിടിപ്പുള്ള വസ്തുക്കൾ, പണം, മൊബൈൽ ഫോൺ, എടിഎം കാർഡ് എന്നിങ്ങനെ ഓരോന്നായി എടുക്കാന്‍ അയാള്‍ വീട്ടുകാരിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ചഞ്ചല്‍ ആവശ്യപ്പെട്ട സാധനങ്ങളൊന്നും ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ അയാൾ തന്നെ ബലമായി ചുംബിച്ച് കടന്ന് കളയുകയായിരുന്നെന്ന് സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കാര്യമായ അന്വേഷണം തന്നെ നടത്തി. ഒടുവിലാണ് ചഞ്ചൽ  ചൗധരിയെ അറസ്റ്റ് ചെയ്തത്. ഇയാളും ഇതേ പ്രദേശത്ത് നിന്നുള്ള ആളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അതേസമയം പ്രതിക്ക് ക്രിമിനല്‍ പശ്ചാലത്തമില്ലെന്നും കുടുംബത്തോടൊപ്പം താമസിക്കുന്ന ഇയാൾ ഇപ്പോൾ തൊഴില്‍ രഹിതനാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. 

'ഗ്രാമീണ ഇന്ത്യയെന്നാ സുമ്മാവാ'; ബൈക്കില്‍ നിന്ന് പണവും ശീതള പാനീയങ്ങളും വരുത്തിയ യുവാവിന്‍റെ വീഡിയോ വൈറൽ

click me!