വീട് പുതുക്കി പണിയുന്നതിനിടെ അപ്രതീക്ഷിതമായ ഒരു നിധി ദമ്പതികള്‍ക്ക് ലഭിച്ചു. അടുക്കളയുടെ ഭിത്തിക്കുളളില്‍ സുരക്ഷിതമായി ഒളിപ്പിച്ച ഒരു സേഫ് ആയിരുന്നു അത്.
മനുഷ്യന് നേരിടുന്ന ഏറ്റവും വലിയ അനിശ്ചിതത്വം ഭാഗ്യനിര്‍ഭാഗ്യങ്ങളുടെതാണ്. എപ്പോള്‍ എങ്ങനെ ഒരാളെ തേടി ഭാഗ്യം വരുമെന്ന് പറയാന്‍ കഴിയില്ല. അത് പോലെ തന്നെയാണ് നിര്‍ഭാഗ്യവും. രണ്ടും പ്രവചിക്കുക അസാധ്യം. ചിലര്‍ നിമിഷ നേരം കൊണ്ട് ശതകോടീശ്വരന്മാരായി മാറുന്നു. മറ്റ് ചിലപ്പോള്‍ ശതകോടീശ്വരന്മാര്‍ നിമിഷ നേരം കൊണ്ട് പാപ്പരായി തീരുന്നു. അടുത്തിടെ സമാനമായൊരു അനുഭവം യുഎസിലെ ദമ്പതികള്‍ക്കുണ്ടായി. ഫീനിക്സ് നഗരത്തിലെ അവര്‍ താമിസിക്കുന്ന വീട് ഇടയ്ക്ക് പുതുക്കി പണിയാന്‍ ദമ്പതികള്‍ തീരുമാനിച്ചു. വീട് പുതുക്കി പണിയുന്നതിനിടെ അപ്രതീക്ഷിതമായ ഒരു നിധി ദമ്പതികള്‍ക്ക് ലഭിച്ചു. അടുക്കളയുടെ ഭിത്തിക്കുളളില്‍ സുരക്ഷിതമായി ഒളിപ്പിച്ച ഒരു സേഫ് ആയിരുന്നു അത്.
പല തരത്തിലും സേഫ് തുറക്കാന്‍ ദമ്പതികള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ സേഫിന്‍റെ പിന്നിലെഴുതിയ ഒരു കോഡ് ഇരുവരുടെയും ശ്രദ്ധയില്‍പ്പെട്ടു. കോഡ് ഉപയോഗിച്ച് സേഫ് സുരക്ഷിതമായി തുറന്ന ദമ്പതികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. അതിനുള്ളില്‍ ഉണ്ടായിരുന്നത് 43 ലക്ഷം രൂപ. ഒപ്പം 1960 ലെ ഒരു കുപ്പി മദ്യവും കണ്ടെത്തി. പിന്നെയും ചില വസ്തുക്കള്‍ സേഫിനുള്ളില്‍ ഉണ്ടായിരുന്നു. യുഎസിലെ സാമൂഹിക മാധ്യമമായ ഇംഗുറില്‍ ദമ്പതികള്‍ തങ്ങളുടെ അനുഭവം പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. “ഞങ്ങൾ അവിശ്വാസത്തോടെ നോക്കിനിന്നു. സമയം നിശ്ചലമായി. ഞാൻ സേഫിലേക്ക് എത്തി നോക്കി. എഡ്ഡി അലറി, 'കാത്തിരിക്കൂ! അത് ബൂബി ട്രാപ്പ് ആയിരിക്കാം!’ എനിക്ക് ഇപ്പോഴും അത് കണ്ട് ചിരി വരുന്നു.' അവര്‍ എഴുതി.
ഭൂമിയില്‍ അവശേഷിക്കുക സൂപ്പര്‍ ഭൂഖണ്ഡം മാത്രം; വരാന്‍ പോകുന്നത് കൂട്ടവംശനാശമെന്ന് പഠനം
100 ഡോളർ നോട്ടുകള്‍, 1960 മുതലുള്ള ഒരു കുപ്പി മദ്യം, 1977 -ൽ ഇ.എഫ്. ഷൂമാക്കർ പ്രസിദ്ധീകരിച്ച 'എ ഗൈഡ് ഫോർ ദി പെർപ്ലെക്‌സ്ഡ്' എന്ന തലക്കെട്ടോടെയുള്ള പുസ്തകം. ഒപ്പം അജ്ഞാതനായ ഒരു പുരുഷന്‍റെ ഫോട്ടോ. പിന്നെ ഒരു കുറിപ്പും.' പുസ്തകത്തിന്‍റെ പുറം ചട്ടയിലെ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. “അലൻ, നിങ്ങൾ തീർച്ചയായും വായിക്കേണ്ട ഒരു പുസ്തകം എന്‍റെ കൈയിലുണ്ട്. ഞാൻ ചില പ്രധാന ഭാഗങ്ങൾ അടിവരയിട്ടിട്ടുണ്ട്. എന്ന് നിങ്ങളുടെ സുഹൃത്ത്, വിൻസെന്‍റ്”. അപ്രതീക്ഷിതമായി ലഭിച്ച പണം എന്ത് ചെയ്യണമെന്ന് അറിയില്ലെന്നായുരുന്നു അവര്‍ സാമൂഹിക മാധ്യമത്തില്‍ എഴുതിയത്. ഒപ്പം അലന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് അയാളെ ഉദ്ദേശിച്ചാണ്. മദ്യം ഇപ്പോഴും ഞങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.''
ആഘോഷങ്ങള്‍ വേറെ ലവല്‍; മുന്‍ ഡബ്യുഡബ്യുഇ താരത്തെ വിവാഹം കഴിച്ച് ഇന്ത്യന്‍ വംശജന്‍