രണ്ട് മുറികളാണ് ഇവിടെയുള്ളത്. ഒരു മരത്തിന്റെ ബെഡ്ഡും ഇവിടെ ഉണ്ട്. ഒരു തടവുകാരനെ രണ്ടോ മൂന്നോ ദിവസമേ ഇവിടെ താമസിപ്പിക്കാനാകൂ. മാത്രമല്ല, ഈ ദ്വീപിൽ വലിയ കുറ്റകൃത്യങ്ങളൊന്നും നടക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജയിലുകളെ കുറിച്ചോർക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ഏതെങ്കിലും കൂറ്റൻ കെട്ടിടമായിരിക്കും അല്ലേ? ഒരുദാഹരണത്തിന് തിഹാർ ജയിലെടുക്കാം. സെൻട്രൽ ജയിലിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, തിഹാർ ജയിലിൽ 10,026 തടവുകാരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിപ്പമുണ്ട്. എന്നാൽ, ശരിക്കും 19,500 തടവുകാരാണ് ആ ജയിലിൽ കഴിയുന്നത്.
പക്ഷേ, ഇതുപോലെ ഒരു ജയിൽ നിങ്ങൾ എവിടെയും കാണാൻ സാധ്യതയില്ല. അതായത്, ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ജയിലാണ് ഇത്. രണ്ടേരണ്ട് തടവുകാരെയാണ് ഈ ജയിലിൽ ആകെ പാർപ്പിക്കാൻ സാധിക്കുക. 168 വർഷങ്ങൾക്ക് മുമ്പാണ് ഈ ജയിൽ നിർമ്മിച്ചിരിക്കുന്നതത്രെ. ഡെയ്‌ലി സ്റ്റാർ ന്യൂസ് അനുസരിച്ച്, ഇംഗ്ലീഷ് ചാനലിലെ സാർക്ക് ദ്വീപിലാണ് ഈ ജയിൽ നിർമ്മിച്ചിരിക്കുന്നത്. ഇതിനെ ലോകത്തിലെ ഏറ്റവും ചെറിയ ജയിലായി കണക്കാക്കപ്പെടുന്നു. 1856 -ലാണ് ഇത് നിർമ്മിച്ചത്. 2 തടവുകാരെ മാത്രമെ ഇവിടെ പാർപ്പിക്കാൻ സാധിക്കൂ. നിർമ്മിച്ച ശേഷം അന്നും ഇന്നും ഇതിന്റെ പുറത്ത് നിന്നുള്ള രൂപത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല.
undefined
പക്ഷേ, അകത്തെ രൂപം മാറിയിട്ടുണ്ട്. ടാപ്പ്-ടോയ്‌ലെറ്റ് സൗകര്യങ്ങളും വൈദ്യുതിയും വന്നു. ജയിൽ സ്ഥിതി ചെയ്യുന്ന സാർക്ക് ദ്വീപും വളരെ ചെറുതാണ്. 5.4 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. 2023 -ലെ സെൻസസ് പ്രകാരം 562 ആളുകളാണ് ഈ ദ്വീപിൽ താമസിക്കുന്നത്.
1832 -ലാണ് ഈ ജയിൽ പണിയാൻ കോടതി ഉത്തരവിട്ടത്. എന്നാൽ, ആരുടെയും കയ്യിൽ പണമില്ലാത്തതിനാൽ അത് പൂർത്തിയാക്കാൻ 24 വർഷമെടുത്തു. രണ്ട് മുറികളാണ് ഇവിടെയുള്ളത്. ഒരു മരത്തിന്റെ ബെഡ്ഡും ഇവിടെ ഉണ്ട്. ഒരു തടവുകാരനെ രണ്ടോ മൂന്നോ ദിവസമേ ഇവിടെ താമസിപ്പിക്കാനാകൂ. മാത്രമല്ല, ഈ ദ്വീപിൽ വലിയ കുറ്റകൃത്യങ്ങളൊന്നും നടക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ട് ഇവിടെ രണ്ട് പൊലീസുകാർ മാത്രമേ ഉള്ളൂ.
എന്നാൽ, മറ്റ് ചിലർ പറയുന്നത്. ഇവിടെ ചെറിയ കുറ്റകൃത്യങ്ങളൊക്കെ നടക്കുന്നുണ്ട്. പക്ഷേ, സ്ഥലമില്ലാത്തതിനാൽ ആരേയും അറസ്റ്റ് ചെയ്യാത്തതാണ് എന്നാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം