എത്ര ധൈര്യവാനായാലും ഈ മ്യൂസിയത്തിൽ സന്ദർശനം നടത്തി ഇറങ്ങുമ്പോൾ മനസ്സൊന്ന് പതറും. കാരണം അത്രമാത്രം ക്രൂരമായ കൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഭീകരമായ ശേഖരമാണ് ഇവിടെ ഉള്ളത്.
മ്യൂസിയങ്ങൾ സന്ദർശിക്കാൻ പൊതുവിൽ എല്ലാവർക്കും ഇഷ്ടമാണ്. കാരണം വൈവിധ്യമാർന്ന കലാ വസ്തുക്കൾ കൊണ്ടും പുരാവസ്തു ശേഖരങ്ങൾ കൊണ്ടും ഒക്കെ സമ്പന്നമായിരിക്കും എല്ലാം മ്യൂസിയങ്ങളും. എന്നാൽ, എല്ലായിടത്തും മരണത്തിൻറെ കഥ പറയുന്ന ഒരു മ്യൂസിയത്തെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ ആകുമോ?
അതെ, മരണത്തിന്റെ മണമുള്ള ഒരു മ്യൂസിയം. ന്യൂ ഓർലിയാൻസിൽ സ്ഥിതി ചെയ്യുന്ന ഡാർക്ക് 'ക്രൈം' മ്യൂസിയം, ആണ് ഇത്. ഈ മ്യൂസിയത്തിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത് കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ, സീരിയൽ കില്ലർമാരുപയോഗിക്കുന്ന വസ്തുക്കൾ, ബോഡി ബാഗുകൾ തുടങ്ങിയവയാണ്. എത്ര ധൈര്യമുള്ളവരായാലും ഈ മ്യൂസിയത്തിൽ സന്ദർശനം നടത്തി ഇറങ്ങുമ്പോൾ മനസ്സൊന്ന് പതറും. കാരണം അത്രമാത്രം ക്രൂരമായ കൃത്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ഭീകരമായ ശേഖരമാണ് ഇവിടെ ഉള്ളത്.
1995 -ൽ കാലിഫോർണിയയിലെ സാൻ ഡീഗോയിൽ ആണ് ഈ ശ്രേണിയിൽപ്പെട്ട ആദ്യത്തെ മ്യൂസിയം ഓഫ് ഡെത്ത് തുറന്നത്. പിന്നീട് ഇത് ലോസ് ഏഞ്ചൽസിലെ ഹോളിവുഡ് ബൊളിവാർഡിലേക്ക് മാറ്റി. ഇപ്പോൾ ലൂസിയാനയിലെ ന്യൂ ഓർലിയാൻസിൽ തുറന്നിരിക്കുന്നത് മ്യൂസിയം ഓഫ് ഡെത്തിന്റെ രണ്ടാമത്തെ ഔട്ട്ലെറ്റ് ആണ്.
ജെഫറി ഡാമറിനെപ്പോലുള്ള സീരിയൽ കില്ലർമാരിൽ നിന്നുള്ള കത്തുകൾ മുതൽ ജോൺ വെയ്ൻ ഗേസി ജൂനിയറിന്റെ കുപ്രസിദ്ധ ക്ലൗൺ ആർട്ട്വർക്ക് വരെ ഈ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ മനുഷ്യൻറെ അസ്ഥികൂടങ്ങൾ, കുറ്റവാളികളുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്നിവയൊക്കെ ഇവിടെ പ്രദർശനത്തിനായി സൂക്ഷിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത് മരണത്തെ ആസ്വാദ്യകരമാക്കാൻ അല്ല മറിച്ച് കുറ്റകൃത്യങ്ങളുടെ ഭയാനകത മനസ്സിലാക്കുന്നതിന് ആണെന്നാണ് ന്യൂ ഓർലിയൻസ് മ്യൂസിയത്തിന്റെ ക്യൂറേറ്റായ സ്കോട്ട് ഹീലി പറയുന്നത്.
വായിക്കാം: ഏകാന്തതയുടെ 20 വർഷങ്ങൾ; പങ്കാളി പോയശേഷം തീര്‍ത്തും തനിച്ച്, ഒറ്റപ്പെടലിന്റെ വേദനയിൽ ക്ഷമെങ്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: